Flash News

സാമൂഹ്യ സൗഹാര്‍ദ്ദത്തിന്റെ പ്രാധാന്യമേറുന്നു: പി. എന്‍. ബാബുരാജന്‍

June 1, 2019 , മീഡിയ പ്ലസ്

DSC_0562

ഈദുല്‍ ഫിത്വറിനോടനുബന്ധിച്ച് മീഡിയപ്‌ളസ് പ്രസിദ്ധീകരിച്ച പെരുന്നാള്‍ നിലാവ് അസീം ടെക്‌നോളജീസ് സ്ഥാപകനും സി. ഇ. ഒയുമായ ഷഫീഖ് കബീറിന് ആദ്യ പ്രതി നല്‍കി ഖത്തറിലെ ഇന്ത്യന്‍ കമ്മ്യൂണിറ്റി ബനവലന്റ് ഫോറം പ്രസിഡണ്ട് പി. എന്‍. ബാബുരാജന്‍ പ്രകാശനം ചെയ്യുന്നു

ദോഹ: ഉപഭോഗ സംസ്‌കാരവും സാമ്പത്തിക ഭദ്രതയും മനുഷ്യരെ പലപ്പോഴും സ്വാര്‍ഥതയുടെ ഇടുങ്ങിയ ഇടനാഴികളിലേക്കാണ് നയിക്കുന്നതെന്നും ഇത് മാനവരാശിക്ക് അനാശാസ്യമായ സമ്മര്‍ദ്ധങ്ങളെ സമ്മാനിക്കുകയുള്ളൂവെന്നും ഖത്തറിലെ ഇന്ത്യന്‍ കമ്മ്യൂണിറ്റി ബനവലന്റ് ഫോറം പ്രസിഡണ്ട് പി. എന്‍. ബാബുരാജന്‍ അഭിപ്രായപ്പെട്ടു. ചെറിയ പെരുന്നാളിനോടനുബന്ധിച്ച് മീഡിയ പ്‌ളസ് പ്രസിദ്ധീകരിച്ച പെരുന്നാള്‍ നിലാവ് പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മനുഷ്യര്‍ക്കിടയില്‍ സാമൂഹ്യ സൗഹാര്‍ദ്ദവും സാഹോദര്യവും ഊട്ടിയുറപ്പിക്കുന്നതിനാവണം ഓരോ ആഘോഷങ്ങളും പ്രയോജനപ്പെടുത്തേണ്ടതെന്നും ഈ അര്‍ഥത്തില്‍ പെരുന്നാള്‍ നിലാവ് എന്ന പ്രസിദ്ധീകരണത്തിന് പ്രസക്തിയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

DSC_0564അസീം ടെക്‌നോളജീസ് സ്ഥാപകനും സി. ഇ. ഒയുമായ ഷഫീഖ് കബീര്‍ ആദ്യ പ്രതി ഏറ്റുവാങ്ങി. അധ്യാപകനും കൗണ്‍സിലറുമായ ശംസുദ്ധീന്‍ മാസ്റ്റര്‍ മുഖ്യ പ്രഭാഷണം നിര്‍വഹിച്ചു. പ്രവാസത്തിന്റൈ വിഹ്വലതകള്‍ക്കിടയിലും സ്‌നേഹവും സഹകരണവും ശക്തിപ്പെടുത്തുന്ന സന്ദര്‍ഭങ്ങളായി ഓരോ ആഘോഷങ്ങളേയും പ്രയോജനപ്പെടുത്തമെന്ന് അദ്ദേഹം പറഞ്ഞു.

കണ്ണൂര്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ഡയറക്ടര്‍ ഡോ. എം. പി. ഹസന്‍ കുഞ്ഞി, എം. പി. ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ ഡോ. എം. പി. ഷാഫി ഹാജി, ഐ. എം.സി.സി. ചെയര്‍മാന്‍ ട്രീ ജി.സി.സി. കമ്മറ്റി സുബൈര്‍ ചെറുമോത്ത് തുടങ്ങിയവര്‍ സംസാരിച്ചു.

അല്‍ റഹീബ് ഇന്റര്‍നാഷണല്‍ ബിസിനസ്സ് ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ മായന്‍ കണ്ടോത്ത്, പ്രൊഫഷണല്‍ ബിസിനസ് ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ അലി ഹസന്‍ ഹുദവി, ഫോട്ടോ ഗള്‍ഫ് അസിസ്റ്റന്റ് മാനേജിംഗ് ഡയറക്ടര്‍ ജാഫറുദ്ധീന്‍, ഗുഡ്‌വില്‍ കാര്‍ഗോ മാനേജിംഗ് ഡയറക്ടര്‍ നൗഷാദ്, ആന്റി സ്‌മോക്കിംഗ് സൊസൈറ്റി ഗ്‌ളോബല്‍ ചെയര്‍മാന്‍ ഡോ. മുഹമ്മദുണ്ണി ഒളകര എന്നിവര്‍ ചടങ്ങില്‍ വിശിഷ്ടാതിഥികളായിരുന്നു.

പെരുന്നാള്‍ നിലാവ് ചീഫ് എഡിറ്ററും മീഡിയ പ്‌ളസ് സി. ഇ. ഒ. യുമായ ഡോ. അമാനുല്ല വടക്കാങ്ങര പരിപാടി നിയന്ത്രിച്ചു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top