Flash News

മലമ്പുഴയിലെ കോളനികളില്‍ പ്രചോദനമായി ഫ്രറ്റേണിറ്റി പഠനോപകരണ വിതരണവും അനുമോദനവും

June 2, 2019 , കെ എം സാബിര്‍ അഹ്സന്‍

fraternity

പഠനോപകരണ വിതരണവും അനുമോദനവും ജനറല്‍ സെക്രട്ടറി നവാഫ് പത്തിരിപ്പാല ഉദ്ഘാടനം ചെയ്യുന്നു

പാലക്കാട്: ഫ്രറ്റേണിറ്റി മൂവ്മെന്‍റ് ജില്ല കമ്മിറ്റി സംഘടിപ്പിച്ച പഠനോപകരണ വിതരണവും എസ്.എസ്.എല്‍.സി, പ്ലസ് ടു വിജയികള്‍ക്കുള്ള അനുമോദനവും മലമ്പുഴ മണ്ഡലത്തില്‍ ദലിത്, മുസ് ലിം, ആദിവാസി ജനവിഭാഗങ്ങള്‍ അധിവസിക്കുന്ന ആനക്കല്ല്, എസ്.പി കോളിനികളില്‍ വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും വേറിട്ട അനുഭവമായി. വിദ്യാഭ്യാസത്തിന്‍റെ പ്രാധാന്യം വിളിച്ചോതിയ പരിപാടി കോളനിവാസികള്‍ക്ക് മുന്നോട്ടു പോക്കില്‍ പ്രചോദനമേകുന്നതായി. ജില്ലാ ജനറല്‍ സെക്രട്ടറി നവാഫ് പത്തിരിപ്പാല ഉദ്ഘാടനം നിര്‍വഹിച്ചു. വൈസ് പ്രസിഡന്‍റ് കെ.എം സാബിര്‍ അഹ്സന്‍ അദ്ധ്യക്ഷത വഹിച്ചു. ടീം വെല്‍ഫെയര്‍ ജില്ലാ കോഓര്‍ഡിനേറ്റര്‍ മുസ്തഫ, ആനക്കല്ല് മഹല്ല് പ്രസിഡന്‍റ് മുഹമ്മദലി, മഹല്ല് ഖത്വീബ് സജറുദ്ദീന്‍ മിസ്ബാഹി, ഫിറോസ് എഫ് റഹ്മാന്‍, നൗഷാദ് ആലവി, നൗഷാദ് എ എടത്തറ എന്നിവര്‍ സംസാരിച്ചു.

IMG-20190602-WA0199

ദേശീയ ഹോക്കി താരം പ്രസന്നയെ ആദരിക്കുന്നു

ഇരു കോളനികളിലുമായി 70 വിദ്യാര്‍ത്ഥികള്‍ക്ക് പഠനോപകരണങ്ങള്‍ നല്‍കുകയും എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകളില്‍ വിജയിച്ച് നാടിന്‍റെ അഭിമാനമായ 20 വിദ്യാര്‍ത്ഥികളെ അനുമോദിക്കുകയും ചെയ്തു.

പ്രതികൂലമായ സാമൂഹിക സാഹചര്യങ്ങളെ തരണം ചെയ്ത് നിരന്തര പരിശീലനത്തിലൂടെ ഇന്ത്യന്‍ സ്ക്കൂള്‍ ഹോക്കി ടീമില്‍ ഇടം പിടിക്കുകയും ടൂര്‍ണമെന്‍റില്‍ മികച്ച താരമായി തെരഞ്ഞെടുക്കപ്പെടുകയും ചെയ്ത എസ്. പി ലെയ്‌ന്‍ കോളനിയിലെ വിദ്യാര്‍ത്ഥിനി പ്രസന്നയെ പരിപാടിയില്‍ പ്രത്യേകമായി ആദരിച്ചു. ഫ്രറ്റേണിറ്റി ജില്ലാ കമ്മിറ്റിയുടെ ഉപഹാരം ജനറല്‍ സെക്രട്ടറി നവാഫ് പത്തിരിപ്പാല കൈമാറി. കോളനികളിലെ സുമനസുകളും രക്ഷിതാക്കളും ചേര്‍ന്ന് പരിപാടിക്ക് നേതൃത്വം നല്‍കി.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top