Flash News

പേരയ്ക്കയും പേരയിലയും ആരോഗ്യത്തെ കാക്കും

June 2, 2019

the-guava-tree-with-youngമനുഷ്യശരീരത്തില്‍ ഓരോരോ കാലഘട്ടത്തില്‍ ഓരോരോ രോഗങ്ങള്‍ പിടിപെടുന്നത് സാധാരണമാണ്. രോഗങ്ങള്‍ക്ക് പ്രതിവിധി തേടി പോകുന്ന മനുഷ്യര്‍ക്ക് ആഗോള മരുന്നു കമ്പനികള്‍ ഉല്പാദിപ്പിക്കുന്ന വിവിധ തരം മരുന്നുകളാണ് അഭയം തരുന്നതെങ്കിലും, നമ്മുടെ ചുറ്റുപാടുമുള്ള പ്രകൃതിദത്ത മരുന്നുകളെ ആരും ശ്രദ്ധിക്കാറില്ല. പ്രകൃതി തന്നെ തരുന്ന മരുന്നുകള്‍ക്ക് ആരും പ്രാധാന്യം നല്‍കാറില്ല എന്ന് ചുരുക്കം. പലപ്പോഴും അവയുടെ ഗുണങ്ങള്‍ നാമറിയാതെ പോകുന്നതാണ് രോഗങ്ങള്‍ക്ക് കാരണമാകുന്നതും.

നാം ജീവിക്കുന്ന ചുറ്റുപാടുകളില്‍ കണ്ണോടിച്ചാല്‍ മരുന്നുകളാക്കി ഉപയോഗിയ്ക്കാവുന്ന പല ചെടികളും വൃക്ഷങ്ങളുമെല്ലാം കാണാന്‍ കഴിയും. പണ്ടത്തെ തലമുറ ഉപയോഗിച്ചിരുന്ന ഇത്തരം മരുന്നുകള്‍ യാതൊരു പാര്‍ശ്വ ഫലങ്ങളുമില്ലാത്തവയാണ്. തൊടിയിലെ പല ഇലകളും അസുഖങ്ങള്‍ക്കുള്ള നല്ലൊന്നാന്തരം മരുന്നുകളാണ്. ഇതില്‍ വേപ്പ്, ആര്യവേപ്പ്, മുരിങ്ങയില, തുളസി, തൊട്ടവാടി തുടങ്ങിയ പല തരം ഇലകളും പെടുന്നു.

കാര്യമായ ശ്രദ്ധ നല്‍കാതെ തൊടിയില്‍ വളരുന്ന പേരയ്ക്കും ഇത്തരമൊരു മഹത്വം അവകാശപ്പെടാനുണ്ട്. സാധാരണ നാം പേരയ്ക്കയാണ് കഴിയ്ക്കാണെങ്കിലും പല രോഗങ്ങള്‍ക്കുമുള്ള മരുന്നാണ് പേരയുടെ തളിരില. ഇതിട്ടു തിളപ്പിച്ച വെള്ളം പല രോഗങ്ങള്‍ക്കും മരുന്നായി ഉപയോഗിയ്ക്കുന്ന ഒന്നാണ്. ഇതെക്കുറിച്ചു കൂടുതലറിയൂ,

കൊളസ്‌ട്രോള്‍ ഇല്ലാതാക്കാന്‍ പേരയില
കൊളസ്‌ട്രോളിനുള്ള നല്ലൊരു മരുന്നാണിത്. പേരയിലയില്‍ ആന്റിഓക്‌സിഡന്റുകള്‍ അടങ്ങിയിട്ടുണ്ട്. ഇത് ചീത്ത കൊളസ്‌ട്രോള്‍ നീക്കാന്‍ സഹായിക്കുന്ന ഒന്നു കൂടിയാണ്. കൊളസ്‌ട്രോളുള്ളവര്‍ ഇത് വെറും വയറ്റില്‍ ദിവസവും ശീലമാക്കുന്നതും ഇതിട്ട വെള്ളം കുടിയ്ക്കാന്‍ ഉപയോഗിയ്ക്കുന്നതും ഗുണം നല്‍കും.

ശരീരത്തിലെ ടോക്‌സിനുകള്‍ അകറ്റുന്നതിനുള്ള നല്ലൊരു വഴിയാണ് ഈ പ്രത്യേക പാനീയം. കരള്‍ ആരോഗ്യത്തിന് ഇത് സഹായിക്കുന്നതു പോലെ തന്നെ ക്യാന്‍സര്‍ പോലുള്ള രോഗങ്ങള്‍ക്കും ഇതു നല്ലൊരു പരിഹാരമാണ്. ശരീരത്തിലെ ടോക്‌സിനുകള്‍ ഇത് നീക്കം ചെയ്യുന്നതാണ് കാരണം.

പ്രമേഹ രോഗികള്‍ക്ക് ഔഷധം
പ്രമേഹ രോഗികള്‍ക്കുള്ള നല്ലൊന്നാന്തരം മരുന്നാണ് പേരയുടെ തളിരില തിളപ്പിച്ച വെള്ളം. ഇത് ദിവസവും വെറും വയറ്റിലും ദിവസം മുഴുവനും ശീലിച്ചു നോക്കൂ. ഇതിട്ടു തിളപ്പിയ്ക്കുന്ന വെള്ളത്തില്‍ ഒരു പിടി കറിവേപ്പില, ലേശം മഞ്ഞള്‍പ്പൊടി എന്നിവ ഇടുന്നതും ഗുണം നല്‍കും. ഇതുപോലെ മധുരത്തോട് പ്രമേഹ രോഗികള്‍ക്ക് താല്‍പര്യം തോന്നുന്ന്ത സാധാരണയാണ്. പേരയുടെ തളിരില കടിയ്ക്കുന്നത് ഇതിനുള്ള നല്ലൊരു പരിഹാരം കൂടിയാണ്.

സീറോ കലോറി
സീറോ കലോറി മാത്രമുള്ള ഒന്നാണ് ഈ വെള്ളം. ശരീരത്തിലെ കൊഴുപ്പു കളയുവാന്‍ ഇതു കൊണ്ടു തന്നെ ഏറെ ഗുണകരവും. തടി കുറയ്ക്കാന്‍ ശ്രമിയ്ക്കുന്നവര്‍ക്കു പരീക്ഷിയ്ക്കാവുന്ന ഒന്നാണ് ഈ പാനീയം.

കരളിന്റെ ആരോഗ്യത്തിന്
കരളിന്റെ ആരോഗ്യത്തിന് ഏറെ ഉത്തമമാണ് പേരയില പാനീയം. ഇത് കരളിലെ ടോക്‌സിനുകള്‍ നീക്കം ചെയ്യാന്‍ സഹായിക്കുന്ന ഒന്നാണ്. ഇതിന്റെ ആന്റിഓക്‌സിഡന്റ് ഗുണങ്ങള്‍ തന്നെയാണ് ഇതിനു സഹായിക്കുന്നതും.

വയറിന്റെ ആരോഗ്യത്തിന്
വയറിന്റെ ആരോഗ്യത്തിന് ഉത്തമമാണ് പേരയിലയിട്ടു തിളപ്പിച്ച വെള്ളം. ഇത് ദഹനം ശക്തിപ്പെടുത്തുന്നു. അസിഡിറ്റി, ഗ്യാസ് പ്രശ്‌നങ്ങള്‍ പരിഹരിയ്ക്കുന്നു. വയറിളക്കത്തിനുള്ള നല്ലൊരു പരിഹാരം കൂടിയാണ് ഇത്.

വായ്‌പുണ്ണ് അഥവാ മൗത്ത് അള്‍സര്‍
മൗത്ത് അള്‍സര്‍ പ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു പരിഹാരമാണിത്. പ്രത്യേകിച്ചും വായ്പ്പുണ്ണു പോലുള്ള അവസ്ഥയെങ്കില്‍. ഇതുപോലെ മോണ വീക്കത്തിനും ഇത് ഏറെ നല്ലതാണ്. വായയില്‍ ഇതൊഴിച്ചു കഴുകുന്നതു നല്ലതാണ്. കുടിയ്ക്കുന്നതും നല്ലതു തന്നെയാണ്പല്ലു വേദന അകറ്റാനും ഇത് ഏറെ നല്ലതാണ്. ഇതിന്റെ ആന്റി ഇന്‍ഫ്‌ളമേറ്ററി ഗുണമാണ് ഇതിനു സഹായിക്കുന്നത്.

ചര്‍മ സൗന്ദര്യത്തിനും
ചര്‍മ സൗന്ദര്യത്തിനും ഏറെ മികച്ചതാണ് പേരയില ചായ. ഇതു ചര്‍മത്തിലെ ടോക്‌സിനുകള്‍ നീക്കം ചെയ്യുന്നു. ഇതു വഴി മുഖക്കുരു പോലുള്ള പല പ്രശ്‌നങ്ങള്‍ക്കും പരിഹാരവുമാണ്. മുഖ ചര്‍മത്തിന് തിളക്കം നല്‍കാനും ഇതു നല്ലതാണ്.

തലച്ചോറിന്റെ ആരോഗ്യത്തിനും
തലച്ചോറിന്റെ ആരോഗ്യത്തിനും ഉത്തമമായ ഒന്നാണ് ഇത്. ഇതിലെ വൈറ്റമിന്‍ ബി3, വൈറ്റമിന്‍ ബി 6 എന്നിവയാണ് ഈ ഗുണം നല്‍കുന്നത്. ഇത് നാഡികളുടെ ആരോഗ്യത്തിന് ഉത്തമമാണ്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top