Flash News

ബാലഭാസ്ക്കറിന്റെ വാഹനാപകടവും മരണവും; നിര്‍ണ്ണായക വിവരങ്ങള്‍ നല്‍കിയ കലാഭവന്‍ സോബിയ്ക്ക് വധഭീഷണി

June 2, 2019

balabhaskar-prakashan-thampiപ്രശസ്ത വയലിനിസ്റ്റും സംഗീത ‌സം‌വിധായകനുമായ ബാലഭാസ്ക്കറിന്റെ വാഹനാപകടവും മരണവുമായി ബന്ധപ്പെട്ട് നിര്‍ണ്ണായക വിവരങ്ങള്‍ നല്‍കിയതിന് തനിക്ക് വധഭീഷണിയുണ്ടെന്ന് കലാഭവന്‍ സോബി. ബാലഭാസ്ക്കറിന്റേത് മുന്‍‌കൂട്ടി പ്ലാന്‍ ചെയ്ത അപകടമാണെന്നും ആരൊക്കെയാണ് അതിന്റെ പുറകിലെന്ന് അറിയാമെന്നുമാണ് സോബി വെളിപ്പെടുത്തിയത്. അതിനുശേഷമാണ് തനിക്ക് വധഭീഷണി വന്നതെന്നും കോതമംഗലം സ്വദേശിയായ സോബി ജോര്‍ജ് പറഞ്ഞു. ഭീഷണി വന്ന സാഹചര്യത്തില്‍ കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്താന്‍ സാധിക്കില്ലെന്നും പൊലീസിന് മുന്‍പാകെ എല്ലാം തുറന്നു പറയാന്‍ തയ്യാറാണെന്നും സോബി പറഞ്ഞു.

ബാലഭാസ്ക്കറിന്‍റെ മരണം അപകട മരണമല്ലെന്നാണ് തന്‍റെ വിശ്വാസമെന്നും എറണാകുളത്തിന് പുറത്തുപോയി മൊഴി നല്‍കണമെങ്കില്‍ പൊലീസ് സംരക്ഷണം വേണമെന്നും സോബി ആവശ്യപ്പെട്ടു. കാരണം മൊഴി നല്‍കിയ ശേഷം തനിക്ക് ഒറ്റയ്ക്ക് വീട്ടില്‍ തിരിച്ചെത്താന്‍ കഴിയുമെന്ന പ്രതീക്ഷയില്ലെന്നും സോബി കൂട്ടിച്ചേര്‍ത്തു.

balabhaskar-death.1.224307അപകടം നടന്ന സമയത്ത് തിരുനെല്‍വേലിക്ക് പോവുകയായിരുന്ന സോബി റോഡിന്‍റെ വലതുഭാഗത്ത്കൂടി ഒരാള്‍ ഓടിപോകുകയും, മറ്റൊരാള്‍ ബൈക്ക് സ്റ്റാര്‍ട്ട്‌ ചെയ്യാതെ ബൈക്കില്‍ ഇരുന്ന് ഉന്തികൊണ്ട് പോകുന്നത് കണ്ടെന്നും. അപകടം പറ്റിയ ആരുടെയെങ്കിലും ബന്ധുവാണെന്ന് കരുതി സഹായത്തിന് ചെന്നെങ്കിലും അവര്‍ നിരസിക്കുകയായിരുന്നുവെന്നും സോബി പറഞ്ഞു.

പിന്നീട് തിരുവനന്തപുരത്ത് എത്തിയപ്പോഴാണ് അപകടത്തില്‍പ്പെട്ടത് ബാലഭാസ്കറിന്‍റെ വാഹനമാണെന്ന് അറിഞ്ഞതെന്നും. ഉടന്‍തന്നെ തന്‍റെ സുഹൃത്തായ മധു ബാലകൃഷണനെ വിവരമറിയിച്ചുവെന്നും മധു പ്രകാശ്‌ തമ്പിയോട് കാര്യം പറയുകയും പ്രകാശ്‌ തമ്പി തന്നെ ഫോണില്‍ വിളിക്കുകയും ചെയ്തുവെന്നും സോബി പറഞ്ഞു. മാത്രമല്ല അല്‍പ്പസമയം കഴിഞ്ഞ് വീണ്ടും വിളിച്ച പ്രകാശ്‌ വേറെ ആരോടെങ്കിലും കാര്യങ്ങള്‍ പറഞ്ഞോ എന്നും ചോദിച്ചതായും സോബി പറഞ്ഞു.

ബാലഭാസ്ക്കറിന്‍റെ പരിപാടികൾ സംഘടിപ്പിക്കുന്നതും ഏകോപിപ്പിക്കുന്നതും തമ്പിയായിരുന്നു. ഈ തമ്പിയെയാണ് തിരുവനന്തപുരം വിമാനത്താവളം വഴി നടത്തിയ സ്വര്‍ണ്ണക്കടത്തില്‍ അറസ്റ്റ് ചെയ്തിരുന്നു. കേസിലെ പ്രധാനപ്രതിയായ വിഷ്ണുവാണ് ബാലയുടെ സാമ്പത്തിക കാര്യങ്ങള്‍ കൈകാര്യം ചെയ്തിരുന്നത്.

ഇവര്‍ക്ക് രണ്ടുപേര്‍ക്കും ബാലഭാസ്ക്കറിന്റെ മരണത്തില്‍ പങ്കുണ്ടെന്നാണ് അച്ഛന്‍ ഉണ്ണി പറയുന്നത്. ബാലഭാസ്ക്കറിന്‍റെ മരണശേഷം സാമ്പത്തിക ഇടപാടുകളെ കുറിച്ച് അന്വേഷിച്ചപ്പോൾ അത് നൽകേണ്ടതില്ലെന്നായിരുന്നു വിഷ്ണു നൽകിയ മറുപടിയെന്നും ഉണ്ണി പറഞ്ഞു.

അച്ഛന്‍റെ ആരോപണത്തെ തുടര്‍ന്ന്‍ ഡിആര്‍ഐ ഉദ്യോഗസ്ഥരില്‍ നിന്നും ബാലഭാസ്ക്കറിന്‍റെ മരണം സംബന്ധിച്ച പരാതി അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘം വിവരങ്ങള്‍ ശേഖരിച്ചു.

അതേ സമയം പ്രകാശ് തമ്പി അന്വേഷണം മന്ദഗതിയിലാക്കാൻ ശ്രമിച്ചതായി ബാലഭാസ്ക്കറിന്‍റെ ബന്ധു പ്രിയ പറഞ്ഞു. പ്രകാശ് തമ്പിയായിരുന്നു ബാലയുടെ മരണശേഷം കാര്യങ്ങൾ നിയന്ത്രിച്ചിരുന്നത്.

ആശുപത്രിയിലെ മുറിയിൽ നിന്ന് ഒഴിയാൻ പ്രകാശ് തമ്പി ബാലഭാസ്ക്കറിന്‍റെ പിതാവിനോട് ആവശ്യപ്പെട്ടെന്നും പ്രിയ പറഞ്ഞു. പ്രകാശ് തമ്പിക്ക് പിന്നിൽ മറ്റാരെങ്കിലുമുണ്ടോ എന്ന് അന്വേഷിക്കണമെന്നും ബന്ധുവായ പ്രിയ ആവശ്യപ്പെട്ടു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top