Flash News

ഇംഗ്ലണ്ടിന്റെ ആത്മവിശ്വാസം തകർത്ത് പാക്കിസ്ഥാൻ

June 5, 2019

m0HPocLzനോട്ടിംഗ്ഹാം: ഐ.സി.സി ക്രിക്കറ്റ് ലോകകപ്പിൽ ട്രെന്‍ഡ് ബ്രിഡ്ജ് സ്റ്റേഡിയത്തിൽ നടന്ന ആറാം മത്സരത്തിൽ ഇംഗ്ലണ്ടിന്റെ ആത്മവിശ്വാസം തകർത്ത് പാക്ക് ടീം.  14 റണ്‍സിന്റെ വിജയമാണ് ഇംഗ്ലണ്ടിനെതിരെ പാക്കിസ്ഥാൻ സ്വന്തമാക്കിയത്. ടോസ് നേടിയ ഇയോണ്‍ മോര്‍ഗനും സംഘവും പാക്കിസ്ഥാനെ ബാറ്റിംഗിനയച്ച് ബൗൾ ചെയ്യാൻ തീരുമാനിക്കുകയായിരുന്നു.

തുടർന്ന്, ബാറ്റിംഗ് പിച്ചില്‍ പാക്കിസ്ഥാൻ നിശ്ചിത 50 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 348 റണ്‍സാണ് അടിച്ചുകൂട്ടിയത്. പാക്കിസ്ഥാന്‍ ഉയര്‍ത്തിയ 349 റണ്‍സ് വിജയലക്ഷ്യം മറികടക്കാൻ ബാറ്റ് വീശിയ ഇംഗ്ലണ്ടിന് നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 334 റണ്‍സെടുക്കാനെ സാധിച്ചുള്ളൂ.

ഇംഗ്ലണ്ടിനായി ജോ റൂട്ടും (107), ജോസ് ബട്‍ലറും (103) നേടിയ സെഞ്ച്വറികള്‍ പാഴായി.

ഇംഗ്ലണ്ടിന്റെ എല്ലാ പ്രതീക്ഷകളെയും തെറ്റിച്ച പ്രകടനമാണ് പാക്കിസ്ഥാൻ  നടത്തിയത്. അവരുടെ  മൂന്ന് താരങ്ങള്‍  അര്‍ധസെഞ്ച്വറികൾ  നേടി. ഓപ്പണിംഗില്‍ ഇമാം ഉള്‍ ഹഖും ഫഖര്‍ സമാനും ചേര്‍ന്ന് 82 റണ്‍സ് ചേര്‍ത്തതാണ് മികച്ച സ്‌കോറിലേക്ക് പാക്കിസ്ഥാനെ നയിച്ചത്. ഇമാം 44 റണ്‍സും ഫഖര്‍ 36 റണ്‍സുമെടുത്തു. പിന്നീടെത്തിയ ബാബര്‍ അസം 64 റണ്‍സും മുഹമ്മദ് ഹഫീസ് 84 റണ്‍സുമായി പാക്കിസ്ഥാനെ മികച്ച സ്‌കോറിലേക്ക് നയിച്ചു.

എന്നാൽ എത്ര വലിയ സ്കോറും അനായാസം മറികടക്കാമെന്ന ഇംഗ്ലണ്ടിന്റെ ആത്മവിശ്വാസം പാക്കിസ്ഥാന്റെ ബൗളിംഗിൽ തകരുന്നതാണ് പിന്നീട് കണ്ടത്. വഹാബ് റിയാസ് മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തിയപ്പോള്‍ ശദബ് ഖാനും മുഹമ്മദ് അമീറും രണ്ട് വിക്കറ്റുകള്‍ വീതം വീഴ്ത്തി.

ആദ്യ കളിയില്‍ വെസ്റ്റ് ഇന്‍ഡീസിനോട് പരാജയപ്പെട്ട പാക്കിസ്ഥാന്റെ തിരിച്ചുവരവാണ് ക്രിക്കറ്റ് പ്രേമികൾ കണ്ടത്.

ഇന്ന് ( ചൊവ്വാഴ്ച) ഏഴാമത്തെ മത്സരത്തിൽ അഫ്ഗാനിസ്ഥാൻ-ശ്രീലങ്ക പോരാട്ടമാണ് നടക്കുക. സോഫിയ ഗാർഡൻസ് സ്റ്റേഡിയത്തിലാണ് കളി.

D8LBSW6WkAADuVm


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top