Flash News

ധരണീധരാ! കൃഷ്‌ണാ! മുരളീധരാ! (കവിത)

June 5, 2019 , തൊടുപുഴ കെ ശങ്കര്‍, മുംബൈ

Dharaneedhara bannerചങ്ങാതിയാകും നിന്‍ പൊന്നോടക്കുഴലൂതി
എങ്ങും വിളങ്ങും ഗുരുവായൂരപ്പാ,
അങ്ങയോടല്ലാതെ ആരോടു ചൊല്ലും ഞാന്‍
വിങ്ങുമെന്‍ ഹൃത്തിലെ സങ്കടങ്ങള്‍!

ധരണീധരാ! കൃഷ്ണാ! മുരളീധരാ!
കരുണാകരാ! കൃഷ്ണാ! മധുസൂദനാ!

അവിടുന്നിരിക്കുമെന്‍ ഹൃദയശ്രീകോവിലില്‍,
അവികല ശാന്തി തന്‍ ഗർഭഗൃഹത്തില്‍,
അനവദ്യ സുന്ദര സൗലഭ്യ മൂര്‍ത്തിയായ്
അവിടുന്നു മരുവണെ നാരായണാ!

ധരണീധരാ! കൃഷ്ണാ! മുരളീധരാ!
കരുണാകരാ! കൃഷ്ണാ! മധുസൂദനാ!

വൃന്ദാവനത്തിന്റെ രോമാഞ്ചമേ, ഗോപികാ-
വൃന്ദമൊത്താനന്ദ നൃത്തമാടും,
വേളയില്‍ വാരഞ്ചും ഈപ്രപഞ്ചം, മഹിതമാം
വേറൊരു വൈണ്‌ഠമാകുന്നു!

ധരണീധരാ! കൃഷ്ണാ! മുരളീധരാ!
കരുണാകരാ! കൃഷ്ണാ! മധുസൂദനാ!

PHOTO of Shankar-2


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

One response to “ധരണീധരാ! കൃഷ്‌ണാ! മുരളീധരാ! (കവിത)”

  1. പി. ഇ. വേലായുധൻ says:

    അവിടുന്ന് അങ്ങയുടെ മനസ്സില്‍ വൃന്ദാവന നൃത്തമാടാന്‍ ഇടവരട്ടേ ഗോപികമാരോടൊത്ത് എന്ന് പ്രാര്‍ത്ഥിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top