Flash News

കൊച്ചി മെട്രോ പാലത്തില്‍ നിന്ന് കോണ്‍‌ക്രീറ്റ് കഷ്ണം ഓടുന്ന കാറിനു മുകളിലേക്ക് ഇളകി വീണു; നടി അര്‍ച്ചന കവി അത്ഭുതകരമായി രക്ഷപ്പെട്ടു

June 6, 2019

archana_kaviഓടിക്കൊണ്ടിരിക്കുന്ന കാറിനു മുകളിലേക്ക് കൊച്ചി മെട്രോ പാലത്തില്‍ നിന്ന് കോണ്‍‌ക്രീറ്റ് കഷ്ണം ഇളകി വീണു. സിനിമാതാരം അര്‍ച്ചനാ കവിയും സംഘവും സഞ്ചരിച്ച കാറിനു മുകളിലേക്കാണ് കോണ്‍ക്രീറ്റ് കഷണം ഇളകി വീണത്. താന്‍ ഭാഗ്യം കൊണ്ടാണ് രക്ഷപ്പെട്ടതെന്ന് വ്യക്തമാക്കി ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് അര്‍ച്ചന സംഭവം വിവരിച്ചത്. വിമാനത്താവളത്തിലേക്കുള്ള യാത്രാമധ്യേയാണ് അപകടമുണ്ടായതെന്നും നടി പറയുന്നു.

കൊച്ചി മെട്രൊയെയും കേരളാ പൊലീസിനെയും ടാഗ് ചെയ്താണ് താരത്തിന്റെ പോസ്റ്റ്. സഞ്ചരിച്ചുകൊണ്ടിരിക്കുന്നതിനിടെ കാറിലേക്ക് കോണ്‍ക്രീറ്റ് സ്ലാബ് വീഴുകയായിരുന്നെന്നും കഷ്ടിച്ചാണ് അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടതെന്നും താരം കുറിച്ചു.

സംഭവം പരിശോധിച്ച് ഡ്രൈവര്‍ക്ക് തക്കതായ നഷ്ടപരിഹാരം നല്‍കണമെന്നും നടി പോസ്റ്റില്‍ ആവശ്യപ്പെട്ടു. ഭാവിയില്‍ ഇത്തരം സംഭവങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ ശ്രദ്ധിക്കണമെന്നും നടി അധികൃതരോട് ആവശ്യപ്പെട്ടു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top