Flash News

ഷിക്കാഗോ മലയാളി അസോസിയേന്റെ ഫോമ/ ഫൊക്കാന പ്രതിനിധികളെ തിരഞ്ഞെടുത്തു

June 6, 2019 , ജോഷി വള്ളിക്കളം

CMA Ordinary General Board (2)ഷിക്കാഗോ: ഷിക്കാഗോ മലയാളി അസോസിയേഷന്‍ പ്രസിഡന്റ് ജോണ്‍സണ്‍ കണ്ണൂക്കാടന്റെ അദ്ധ്യക്ഷതയില്‍ കൂടിയ ജനറല്‍ ബോഡി യോഗത്തില്‍ വെച്ച് ഫോമ/ഫൊക്കാന പ്രതിനിധികളെ തിരഞ്ഞെടുത്തു.

ജൂണ്‍ രണ്ടാം തിയ്യതി അസ്സോസിയേഷന്‍ ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ നൂറിലധികം സി.എം.എ. അംഗങ്ങള്‍ പങ്കെടുത്തു. അജണ്ടയുടെ ആദ്യ ഭാഗമായ ഫോമ/ഫൊക്കാന പ്രതിനിധിയാകുന്നതിനുവേണ്ടി നടന്ന തിരഞ്ഞെടുപ്പില്‍ ഫൊക്കാന പ്രാതിനിധ്യത്തിനായി പത്തു പേരുടെ നാമനിര്‍ദ്ദേശം ലഭിച്ചു. ഫൊക്കാന അനുഭാവികളും സ്ഥാനാര്‍ത്ഥികളുമായി നടന്ന ചര്‍ച്ചയില്‍ അവശേഷിച്ച 7 പ്രതിനിധികള്‍ക്ക് തിരഞ്ഞെടുപ്പ് ഒഴിവായി.

ഫൊക്കാന പ്രതിനിധികള്‍:

1. ലെജി പട്ടരുമഠം(CMA – മുന്‍ പ്രസിഡന്റ്)
2. മത്യാസ് പുല്ലാപ്പള്ളി
3. ലീല ജോസഫ് (സി.എം.എ. വനിതാ പ്രതിനിധി)
4. അലക്‌സാണ്ടര്‍ കൊച്ചു പുരയ്ക്കല്‍
5. റ്റോമി അംമ്പേനാട്ട് (സി.എം.എ. മുന്‍ പ്രസിഡന്റ്)
6. ജോയിസ്‌മോന്‍ പുത്തന്‍പുരയ്ക്കല്‍
7. അഗസ്റ്റിന്‍ കരിംങ്കുറ്റി (സി.എം.എ. മുന്‍ പ്രസിഡന്റ്)

കൂടാതെ, ജോണ്‍സണ്‍ കണ്ണൂക്കാടന്‍ (സി.എം.എ. 2018-20 പ്രസിഡന്റ്), രഞ്ജന്‍ എബ്രഹാം (സിഎം.എ എക്സ് ഒഫീഷ്യോ) എന്നീ 9 അംഗങ്ങള്‍ ഫൊക്കാനയില്‍ പ്രതിനിധികളാണ്.

ഫോമ പ്രാതിനിധ്യത്തിനായി 16 അംഗങ്ങള്‍ നാമനിര്‍ദ്ദേശം നല്‍കി.

ഇവിടെയും ഫോമ പ്രതിനിധികളുടെ തിരഞ്ഞെടുപ്പു ഒഴിവാക്കുന്നതിന്റെ ഭാഗമായി സി.എം.എ. മുന്‍ പ്രസിഡന്റും ഫൊക്കാന മുന്‍ പ്രസിഡന്റുമായ ബെന്നി വാച്ചാച്ചിറയുടെ നേതൃത്വത്തില്‍ നടന്ന മാരത്തണ്‍ ചര്‍ച്ചയില്‍ 8 പേരുടെ നാമനിര്‍ദ്ദേശം പിന്‍വലിക്കുകയും അങ്ങനെ 7 പേര്‍ക്ക് തിരഞ്ഞെടുപ്പ് ഒഴിവാക്കപ്പെടുകയുമാണുണ്ടായത്.

ഫോമ പ്രതിനിധികള്‍:

1. ജോണ്‍സണ്‍ കണ്ണൂക്കാടന്‍(സി.എം.എ. പ്രസിഡന്റ്)
2. ജോസ് മണക്കാട്.
3. ജൂബി വള്ളിക്കളം.
4. രഞ്ജന്‍ എബ്രഹാം(സി.എം.എ.മുന്‍ പ്രസിഡന്റ്).
5. സ്റ്റാന്‍ലി കളരിക്കമുറി(സി.എം.എ. മുന്‍ പ്രസിഡന്റ്).
6. ജോണിക്കുട്ടിപിള്ള വീ്ട്ടില്‍.
7. റ്റോമി മെത്തിപ്പാറ.

എന്നീ ഏഴംഗങ്ങളാണ് സി.എം.എ.യുടെ പ്രതിനിധികളായി ഫോമയില്‍ പ്രവര്‍ത്തിക്കുന്നത്. ഫോമാ/ഫൊക്കാന പ്രതിനിധികളുടെ തിരഞ്ഞെടുപ്പ് വളരെ രമ്യമായി പരിഹരിക്കാന്‍ സാധിച്ചത് രണ്ടായിരത്തിലധികം സ്ഥിരാംഗങ്ങളുളള ഷിക്കാഗോ മലയാളി അസോസിയേഷന്റെ വലിയ വിജയമായി കാണുന്നു.

CMA Ordinary General Board (1)തുടര്‍ന്ന് ബൈലോ കമ്മിറ്റി തിരഞ്ഞെടുപ്പും നടന്നു. പ്രസ്തുത കമ്മറ്റിയിലേക്ക് ലെജി പട്ടരുമഠം(സിഎംഎ മുന്‍ പ്രസിഡന്റ്), ജോയി വാച്ചാച്ചിറ (സി.എം.എ മുന്‍ പ്രസിഡന്റ്), ജോസ് നെല്ലുവേലില്‍ (സി.എം.എ. മുന്‍ പ്രസിഡന്റ്), റ്റോമി മെത്തപ്പാറ എന്നിവരാണ് നാലംഗ കമ്മിറ്റി. ഷിക്കാഗോ മലയാളി അസോസിയേഷന്റെ നിലവിലുള്ള നിയമാവലിയില്‍ എന്തെങ്കിലും മാറ്റം വരുത്തുകയോ ഷിക്കാഗോ മലയാളി അസോസിയേഷന്റെ വളര്‍ച്ചക്ക് ഉതകുന്ന നിയമം കൂട്ടിചേര്‍ക്കുകയോ ചെയ്യുന്ന കമ്മറ്റിയാണ്. സി.എം.എ. അംഗങ്ങള്‍ക്ക് ഇതു സംബന്ധിച്ച് നിര്‍ദ്ദേശങ്ങള്‍ പ്രസിഡന്റ് ജോണ്‍സണ്‍ കണ്ണൂക്കാടന്‍ (847 477 0564), സെക്രട്ടറി ജോഷി വള്ളിക്കളം (312 685 6749) പക്കലോ നേരിട്ടോ ഇ-മെയിലിലൂടെയോ അറിയിക്കാവുന്നതാണ്.

ഷിക്കാഗോ മലയാളി അസോസിയേഷന്റെ നിലവിലുള്ള സ്വന്തമായ കെട്ടിടത്തിന്റെ ടാക്‌സ് എക്‌സംപ്ഷന്‍ സംബന്ധിച്ച് കൂടുതല്‍ ഊര്‍ജ്ജസ്വലമായി മുന്നോട്ടു കൊണ്ടുപോകുന്നതിന്റെ ഭാഗമായി സി.എം.എ. മുന്‍ പ്രസിഡന്റ് ജയചന്ദ്രനെ ഏല്പിക്കുവാന്‍ യോഗം തീരുമാനിച്ചു. ആവശ്യമെങ്കില്‍ അറ്റോര്‍ണിയെ നിയമിക്കാനുള്ള അനുവാദവും നല്‍കി.

രണ്ടായിരത്തിലധികം സ്ഥിരാംഗങ്ങളുള്ള ഷിക്കാഗോ മലയാളി അസോസിയേഷന്റെ ഫോമ/ഫൊക്കാന പ്രതിനിധികളായി വെറും ഏഴ് അംഗങ്ങളുള്ളത് ഇതര സംഘടനകളെ അപേക്ഷിച്ച് വളരെ കുറവായതുകൊണ്ട് സി.എം.എ.യ്ക്ക് സ്ഥിരാംഗങ്ങളുടെ പ്രാതിനിധ്യ സ്വഭാവവും അംഗബലവും അനുസരിച്ച് കൂട്ടണമെന്ന് ഒരു പ്രമേയം അവതരിപ്പിക്കുകയും, പ്രസ്തുത പ്രമേയം ഫോമ/ ഫൊക്കാന എന്നീ ദേശീയ സംഘടനകളോട് നിര്‍ദ്ദേശിക്കാനും രേഖാമൂലം അറിയിക്കാനും തീരുമാനിച്ചു.

സമാപന യോഗത്തിന് സാബു കട്ടപ്പുറം (ജോ. സെക്രട്ടറി) നന്ദി രേഖപ്പെടുത്തി.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top