Flash News

ദുബായില്‍ വാഹനപകടത്തില്‍ 17 മരണം; മരിച്ചവരില്‍ ആറു പേര്‍ മലയാളികള്‍

June 7, 2019

dubai-bus-accidentദുബായ്: ദുബായില്‍ ബസ് അപകടത്തില്‍പ്പെട്ട് ആറ് മലയാളികളടക്കം പതിനേഴ് പേര്‍ മരിച്ചു. ഇതില്‍ 10 ഇന്ത്യക്കാരുണ്ട്. മരിച്ച മലയാളികളില്‍ നാല് പേരുടെ മൃതദേഹം ബന്ധുക്കള്‍ തിരിച്ചറിഞ്ഞു.

മസ്‌കറ്റില്‍നിന്ന് ദുബായിലേക്ക് വന്ന ബസാണ് അപകടത്തില്‍പ്പെട്ടത്. വ്യാഴാഴ്ച്ച വൈകിട്ട് 5.40 ന് മുഹമ്മദ് ബിന്‍ സായിദ് റോഡിലാണ് അപകടം നടന്നത്. അല്‍ റാഷിദിയ എക്‌സിറ്റിലെ സൈന്‍ ബോര്‍ഡില്‍ ബസ് ഇടിച്ചാണ് അപകടമുണ്ടായത്. വിവിധ രാജ്യങ്ങളിലുള്ള 31 യാത്രക്കാരായിരുന്നു ബസില്‍ ഉണ്ടായിരുന്നത്.

തിരുവനന്തപുരം സ്വദേശി ദീപക് കുമാര്‍, തൃശ്ശൂര്‍ തളിക്കുളം സ്വദേശി ജമാലുദ്ദീന്‍, വാസുദേവന്‍, തിലകന്‍ എന്നിവരെയാണ് തിരിച്ചറിഞ്ഞത്. ദുബായിലെ അറിയപ്പെടുന്ന സിപിഎം അനുകൂല സാമൂഹ്യപ്രവര്‍ത്തക സംഘടനാ നേതാവാണ് മരിച്ച ജമാലുദ്ദീന്‍. അപകടത്തില്‍ മരിച്ച മറ്റ് രണ്ട് മലയാളികളെ ഇനിയും തിരിച്ചറിയാനായിട്ടില്ല.

ഇന്ത്യാക്കാര്‍ക്ക് പുറമേ ഒരു ഒമാന്‍ സ്വദേശി, ഒരു അയര്‍ലണ്ട് സ്വദേശി, രണ്ട് പാകിസ്ഥാന്‍ സ്വദേശികള്‍ എന്നിവരുടെ മൃതശരീരങ്ങളും തിരിച്ചറിഞ്ഞിട്ടുണ്ട്. മൂന്ന് മൃതദേഹങ്ങളാണ് ഇനിയും തിരിച്ചറിയാനുള്ളത്. മരിച്ച ദീപക്കിന്റെ ഭാര്യയും മകളുമടക്കം നാല് ഇന്ത്യാക്കാര്‍ ദുബായ് റാഷിദ് ആശുപത്രിയില്‍ ചികിത്സയിലുണ്ട്. ഇവര്‍ അപകടനില തരണം ചെയ്തിട്ടുണ്ട്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top