Flash News

യൂത്ത് വിംഗ് രൂപകല്പന ചെയ്ത സീറോ മലബാര്‍ കണ്‍വന്‍ഷന്‍ ലോഗോ ശ്രദ്ധേയമായി

June 7, 2019 , മാര്‍ട്ടിന്‍ വിലങ്ങോലില്‍

logo-imgഹൂസ്റ്റണ്‍: അമേരിക്കയിലെ സിറോ മലബാര്‍ വിശ്വാസികളുടെ ആത്മീയ ഉണര്‍വും, കൂട്ടായ്മയും വളര്‍ത്തുക എന്ന ലക്ഷ്യത്തോടെ നടത്തപ്പെടന്ന സീറോ മലബാര്‍ നാഷണല്‍ കണ്‍വന്‍ഷന്‍റെ ലോഗോ രൂപകല്പന ചെയ്തിരിക്കുന്നത് ചിക്കാഗോ രൂപതയിലെ യൂത്ത് വിംഗ്.

അമേരിക്കയിലേക്കു കുടിയേറിയ സീറോ മലബാര്‍ കത്തോലിക്കരുടെ വിശ്വാസ ജീവിതത്തില്‍ അനുഗ്രഹമാണ് അമേരിക്കയിലൂടനീളം അതിവേഗം പടര്‍ന്നു പന്തലിക്കുന്ന ഷിക്കാഗോ രൂപതയുടെ വളര്‍ച്ച. അമേരിക്കന്‍ മണ്ണില്‍ ഉറച്ചിട്ടുള്ള സീറോ മലബാര്‍ വിശ്വാസവും വളര്‍ച്ചയും പ്രഘോഷിക്കുന്നതാണ് ലോഗോയും അതിലെ സന്ദേശവും.

മാര്‍ത്തോമ്മ മാര്‍ഗം വിശുദ്ധിയിലേക്കുള്ള മാര്‍ഗം, ഉണര്‍ന്നു പ്രശോഭിക്കുക എന്ന രണ്ട് ആപ്തവാക്യങ്ങള്‍ ഉള്‍ക്കൊണ്ടാണ് സീറോ മലബാര്‍ കണ്‍‌വന്‍ഷന്‍ വിഭാവനം ചെയ്തിരിക്കുന്നത്. ലോഗോയിലെ സൂര്യപ്രകാശവും ഈ ആപ്തവാക്യങ്ങളെ പ്രതിനിധാനം ചെയ്യുന്നു. ഹൂസ്റ്റണില്‍ ആഗസ്റ്റ് ഒന്ന് മുതല്‍ നടക്കുന്ന ഏഴാമത് സീറോ മലബാര്‍ ദേശീയ കണ്‍വന്‍ഷന്‍റെ ഒരുക്കങ്ങള്‍ പുരോഗമിച്ചു വരുന്നു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top