Flash News

ചൈനയ്ക്കെതിരെയുള്ള നിരോധനം അമേരിക്കയ്ക്ക് കൂടുതല്‍ തലവേദന സൃഷ്ടിക്കും; വാവേയുടെ സ്വന്തം ഓ‌എസ് രാജ്യസുരക്ഷയെ ബാധിക്കുമെന്ന് ഗൂഗിള്‍

June 8, 2019

imagesചൈനയ്ക്കെതിരെ അമേരിക്കയുടെ നിരോധനം തുടരുന്നത് രാജ്യസുരക്ഷയെ ബാധിക്കുമെന്ന മുന്നറിയിപ്പുമായി ഗൂഗിള്‍. ചൈനീസ് സ്മാര്‍ട്ഫോണ്‍ ബ്രാന്റായ വാവേയുടെ സ്മാര്‍ട്ഫോണുകളില്‍ ആന്‍ഡ്രോയിഡ് സേവനം തുടരാന്‍ അനുവദിക്കണമെന്ന ആവശ്യവുമായാണ് ഗൂഗിള്‍ സമീപിച്ചിരിക്കുന്നത്. ട്രംപ് ഭരണകുടം ഏര്‍പ്പെടുത്തിയ നിരോധനത്തെ തുടര്‍ന്ന് വാവേ ആന്‍ഡ്രോയിഡിന്റെ ഒരു സങ്കരരൂപം ഉപയോഗിക്കാന്‍ നിര്‍ബന്ധിതരാവുമെന്നും അതുവഴി ഹാക്കിങ് ഭീഷണി വര്‍ധിപ്പിക്കുമെന്നും അങ്ങനെ വന്നാല്‍ ചൈനയില്‍ നിന്നുള്ള ഭീഷണി മാത്രമായിരിക്കില്ലെന്നും ഗൂഗിള്‍ ചൂണ്ടിക്കാട്ടുന്നു.

ചൈനീസ് ചാരവൃത്തി ആരോപിച്ച് ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ സ്മാര്‍ട്‌ഫോണ്‍ ബ്രാന്റായ വാവേ ഉല്‍പ്പന്നങ്ങള്‍ക്ക് ട്രംപ് വിലക്കേര്‍പ്പെടുത്തിയതിനെ തുടര്‍ന്ന് ഗൂഗിള്‍ ഉള്‍പ്പടെയുള്ള ഏല്ലാ അമേരിക്കന്‍ കമ്പനികളും വാവേയുമായുള്ള വ്യാപാരബന്ധം നിര്‍ത്തിവെക്കാന്‍ നിര്‍ബന്ധിതരായിരിക്കുകയാണ്.

വിലക്ക് നിലനില്‍ക്കുന്ന സാഹചര്യത്തില്‍ വാവേ ഫോണുകളില്‍ ആന്‍ഡ്രോയിഡിന്റെ സുരക്ഷ അപ്ഡേറ്റുകളും സോഫ്റ്റ് വെയര്‍ അപ്ഡേറ്റുകളും ഗൂഗിളിന് നല്‍കാനാവില്ല. ഇപ്പോള്‍ ഒരു താല്‍കാലിക ലൈസന്‍സിന് മേലാണ് വാവേ ഫോണുകള്‍ക്ക് ആന്‍ഡ്രോയിഡ് ഉപയോഗിക്കാന്‍ കഴിയുന്നത്.

ആന്‍ഡ്രോയിഡില്‍ നിന്നും വേര്‍പെടുത്തി വാവെ സ്വന്തമായി നിര്‍മിക്കുന്ന ഓഎസ് ലോകത്ത് എവിടെ അവതരിപ്പിച്ചാലും അത് അമേരിക്കന്‍ ദേശീയ സുരക്ഷയ്ക്ക് ഭീഷണിയാണെന്ന് ഗൂഗിള്‍ പറയുന്നു.

ഗൂഗിളിന്റെ സേവനങ്ങള്‍ ലഭ്യമല്ലാത്ത ഒരു ആന്‍ഡ്രോയിഡ് പതിപ്പ് നിര്‍മിക്കാനാണ് വാവേയുടെ നീക്കം. ആര്‍ക് എന്ന പേരില്‍ നിലവിലുള്ള ആന്‍ഡ്രോയിഡ് ആപ്പുകള്‍ എല്ലാം പ്രവര്‍ത്തിക്കുന്ന ഓപ്പറേറ്റിങ് സിസ്റ്റം നിര്‍മിക്കാനുള്ള ശ്രമത്തിലാണ് വാവേ. ഗൂഗിള്‍ പ്ലേ സേവനങ്ങള്‍ ലഭ്യമല്ലാത്തതിനാല്‍. പ്ലേ സ്റ്റോറിന് പകരം മറ്റ് ആപ്പ് സ്റ്റോറുകളുടെ പിന്തുണ തേടാനും വാവേ പദ്ധതിയിടുന്നുണ്ട്.

ആന്‍ഡ്രോയിഡ് സേവനങ്ങള്‍ക്കും ആപ്പുകള്‍ക്കും ഗൂഗിള്‍ നല്‍കിവരുന്ന ഗൂഗിള്‍ പ്ലേ പ്രൊട്ടക്റ്റ് സംവിധാനം വാവേയുടെ സ്മാര്‍ട്ഫോണ്‍ ഓഎസിന് ഉണ്ടാവില്ല. ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നും ലഭ്യമായ ആന്‍ഡ്രോയിഡ് ആപ്പുകള്‍ക്ക് ഗൂഗിള്‍ സുരക്ഷ ഉറപ്പുവരുത്തുന്നുണ്ട്.

വാവെ സ്വന്തമായി നിര്‍മ്മിക്കുന്ന ഓഎസ് ഉള്‍പ്പെടുന്ന ഓപ്പറേറ്റിങ് സിസ്റ്റം വാവേ വിറ്റഴിച്ചാല്‍ അത് ഹാക്കിങ് ഭീഷണി വര്‍ധിപ്പിക്കും. അങ്ങനെ ഉള്ള ഉപകരണങ്ങളിലേക്ക് രഹസ്യ സ്വഭാവമുള്ള വിവരങ്ങള്‍ ആരെങ്കിലും കൈമാറിയാല്‍ അവയുടെ സുരക്ഷ അപകടത്തിലാവും. സന്ദേശങ്ങള്‍ അയക്കുമ്പോള്‍ ആരും ആ സന്ദേശം ലഭിക്കുന്ന ആള്‍ ഉപയോഗിക്കുന്ന ഉപകരണത്തെ കുറിച്ച് ഓര്‍ക്കാറില്ല. അത് അമേരിക്കയ്ക്ക് ഭീഷണിയാണ് എന്ന് ദി വെര്‍ജ് റിപ്പോര്‍ട്ടില്‍ പറഞ്ഞു.

വാവേയ്ക്ക് ലഭിച്ച താത്കാലിക ലൈസന്‍സ് അനുസരിച്ച് ഓഗസ്റ്റ് 19 വരെ മാത്രമേ ഗൂഗിളില്‍ നിന്നുള്ള ആന്‍ഡ്രോയിഡ് പിന്തുണ വാവേ ഉപകരണങ്ങള്‍ക്ക് ലഭ്യമാവുകയുള്ളൂ.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top