Flash News

ഭീകരവാദികളെ തീറ്റിപ്പോറ്റുന്ന രാജ്യങ്ങള്‍ ലോകത്തിന് ഭീഷണിയാണ്: നരേന്ദ്ര മോദി

June 9, 2019

honor--750x370ഭീകരവാദവും ഭീകര പ്രവര്‍ത്തനങ്ങളും ലോകത്തിനും മാനവരാശിക്കും ഭീഷണിയാണെന്നും, ചില രാജ്യങ്ങള്‍ ഭീകര പ്രവര്‍ത്തകരെ തീറ്റിപ്പോറ്റി വളര്‍ത്തുന്നത് അതിലേറെ ഭയാനകമാണെന്നും പ്രധാന മന്ത്രി നരേന്ദ്ര മോദി. ലോക രാഷ്ട്രങ്ങളെല്ലാവരും ഇത്തരം ഭീകരവാദത്തിനെതിരേ ഒരുമിച്ചുനിൽക്കേണ്ടതുണ്ട്. മാലിദ്വീപുകളിലെ പാർലമെന്റിനെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേദ്രമോദി പറഞ്ഞു.

‘അയൽക്കാർ ആദ്യം‘ എന്നതാണ് ഭാരതത്തിന്റെ വിദേശകാര്യനയത്തിന്റെ കാതൽ. ഇന്ത്യയും മാലിദ്വീപുകളും തമ്മിലുള്ള ബന്ധം ചരിത്രാതീതകാലം മുതൽക്ക് തുടങ്ങിയതാണ്. ഇവിടത്തെ മനോഹരമായ ഭൂപ്രകൃതിയും പ്രകൃതിവിഭവങ്ങളും ലോകത്തിനുമുന്നിൽ ഈ രാജ്യത്തെ വേറിട്ടുനിർത്തുന്നു പ്രധാനമന്ത്രി പറഞ്ഞു.

പ്രത്യേകിച്ച് ഇന്ത്യയെന്ന രാജ്യം തകർന്നുകാണാനാഗ്രഹിക്കുന്ന ശത്രുക്കൾ തന്നെ ചുറ്റുമുള്ളപ്പോൾ ഇന്ത്യൻ വിദേശകാര്യനയത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ഒരു മുഖമുദ്രയാകണം അയൽക്കാർ ആദ്യമെന്നത്. കൂടെ നിൽക്കുന്ന രാജ്യങ്ങൾക്ക് അതീവപ്രാധാന്യമാണ് നരേന്ദ്രമോദി വിദേശകാര്യനയം നൽകുന്നത്. വിദേശകാര്യമന്ത്രി എസ് ജയശങ്കർ സ്ഥാനമേറ്റയുടനേ ഭൂട്ടാനിൽ സന്ദർശനം നടത്തിയപ്പോൾ പ്രധാനമന്ത്രിയുടെ ആദ്യ സന്ദർശനം മാലിദ്വീപുകളിലേക്കായത് ഒട്ടും യാദൃശ്ചികമായിരുന്നില്ല.

മാലിദ്വീപുകൾ നരേന്ദ്രമോദിയ്ക്ക് അവരുടെ പരമോന്നത ബഹുമതിയായ റൂൾ ഓഫ് നിസ്സാൻ ഇസ്സുദ്ദീൻ എന്ന പദവി നൽകിയാണ് ആദരിച്ചത്. മാലിദ്വീപുകളുടെ മുൻ പ്രസിഡന്റായിരുന്ന അബ്ദുള്ള യമീൻ ചൈനാ പക്ഷപാതിയായിരുന്നു. ചൈനയുടെ ഇന്ത്യൻ മഹാസമുദ്രത്തിലെ സാമ്രാജ്യത്തമോഹങ്ങൾക്ക് കഴിയും വിധം പിന്തുണ നൽകിവന്നിരുന്നയാളുമാണ് അബ്ദുള്ള യമീൻ.

പക്ഷേ പുതിയ പ്രസിഡന്റും ഗവണ്മെന്റും മാലിദ്വീപുകളെ ഇന്ത്യയോടടൂപ്പിച്ചതുവഴി ഇന്ത്യൻ മഹാസമുദ്രം ഒറ്റയ്ക്ക് നിയന്തിയ്ക്കാനുള്ള ചൈനയുടെ സാമ്രാജ്യത്തമോഹങ്ങൾക്ക് കനത്ത പ്രഹരമാണേൽപ്പിക്കുന്നത്. പാകിസ്ഥാൻ സഹായത്തോടെ ചൈനയുടെ മൗനാനുവാദത്തോടെ വളർന്നുവരുന്ന ഇസ്ലാമിക ഭീകരവാദം മാലിദ്വീപുകളിൽ ആഴത്തിൽ വേരുപിടിപ്പിച്ചിട്ടുണ്ട്. മാലിദ്വീപുകൾ ഇന്ത്യയുമായി കൂടുതലടുക്കുന്നതും പാകിസ്ഥാനേയും ചൈനയേയും അകറ്റി നിർത്തുന്നതും ഐസിസ് ഉൾപ്പെടെയുള്ള ഇസ്ലാമിക ഭീകരവാദസംഘടനകളിൽപ്പെട്ടവരെ തിരിച്ചറിയാനും നിയമത്തിനു മുന്നിൽ കൊണ്ടൂവരാനും അതീവസഹായകമാകും എന്നാണ് കരുതപ്പെടുന്നത്.

തന്റെ സര്‍ക്കാര്‍ മാലിദ്വീപുമായിട്ടുള്ള ബന്ധം ഊഷ്മളമാക്കുന്നതിന് പ്രതിജ്ഞാബദ്ധമാണെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ചൈനീസ് പടക്കപ്പലുകളെ നിരീക്ഷിക്കുന്നതിനായി ഇന്ത്യ സ്ഥാപിച്ച റഡാര്‍ സംവിധാനവും അദ്ദേഹം വിലയിരുത്തി. 10 തീര നിരീക്ഷണ റഡാറുകളാണ് ഇന്ത്യ മാലദ്വീപില്‍ സ്ഥാപിച്ചിട്ടുള്ളത്.

മാലദ്വീപ് സന്ദര്‍ശനം പൂര്‍ത്തിയാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ശ്രീലങ്കയിലെത്തും. ശ്രീലങ്കയില്‍ ഭീകരാക്രമണം നടന്ന ദേവാലയം സന്ദർശിക്കും.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top