Flash News

സിപി‌എമ്മിന് തെറ്റു മനസ്സിലായി; വിശ്വാസികളെ പ്രകോപിപ്പിച്ചത് തിരഞ്ഞെടുപ്പില്‍ തിരിച്ചടിയായെന്ന്

June 9, 2019

imagesതിരഞ്ഞെടുപ്പില്‍ അടിതെറ്റിയ സിപി‌എമ്മിന് തെറ്റു മനസ്സിലായെന്നും, വിശ്വാസികളെ പ്രകോപിപ്പിച്ചതാണ് തങ്ങള്‍ അമ്പേ പരാജയപ്പെടാന്‍ കാരണമായതെന്നും കേന്ദ്ര കമ്മിറ്റി. ശബരിമല വിഷയം കൈകാര്യം ചെയ്തതില്‍ വീഴ്ച പറ്റി. അതുവഴിയുണ്ടായ നഷ്ടപ്പെട്ടത് ജനപിന്തുണയാണ്. അത് വീണ്ടെടുക്കാനുള്ള പ്രവര്‍ത്തനമാണ് ഇനി വേണ്ടതെന്ന് സിപിഎം കേന്ദ്ര കമ്മറ്റി വിലയിരുത്തി.

വിശ്വാസികളെ തിരികെ കൊണ്ടു വരണം. അതിന് ആവശ്യമായ നടപടികള്‍ സംസ്ഥാന ഘടകത്തിന് സ്വീകരിക്കാം. വിശ്വാസികളുടെ പിന്തുണ തിരികെ പിടിക്കണമെന്ന് സിപിഎം കേന്ദ്ര കമ്മറ്റി സംസ്ഥാനത്തിനോട് നിര്‍ദേശിച്ചു. അതേസമയം കനത്ത പരാജയം നേരിട്ടതോടെ തിരിച്ചുവരവിനായി കര്‍മപരിപാടി ആസൂത്രണം ചെയ്യാന്‍ സിപിഎം കേന്ദ്രകമ്മിറ്റി തീരുമാനിച്ചു. ജനകീയ അടിത്തറ വീണ്ടെടുക്കാനാണു കര്‍മപരിപാടി ആവിഷ്‌കരിക്കുന്നത്. നഷ്ടമായ വോട്ട് ബാങ്ക് തിരിച്ചു പിടിക്കുക എന്നതാണു പ്രധാന ലക്ഷ്യം.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top