Flash News

കത്വയില്‍ എട്ടുവയസ്സുകാരിയെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ ആറു പേര്‍ കുറ്റക്കാരെന്ന് കോടതി; വിധി ഇന്ന് പ്രഖ്യാപിക്കും

June 10, 2019

imageപത്താന്‍കോട്ട്: കത്വയില്‍ എട്ടുവയസുകാരിയെ തട്ടിക്കൊണ്ടുപോയി മൃഗീയമായി പീഡിപ്പിച്ച് കൊന്ന കേസില്‍ ഇന്ന് കോടതി വിധി പറഞ്ഞു. ഏഴ് പ്രതികളില്‍ ആറ് പേർ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി. കേസില്‍ ഒരാളെ വെറുതെ വിട്ടു. സാഞ്ജി റാമിന്‍റെ പ്രായപൂര്‍ത്തിയാകാത്ത മകനെയാണ് വെറുതെവിട്ടത്. കുട്ടിയെ ബലാത്സംഗം ചെയ്യാന്‍ ആസൂത്രണം ചെയ്ത മുഖ്യപ്രതിയും ക്ഷേത്രപൂജാരിയുമായ സാഞ്ജി റാമും, കുട്ടിയെ ബലാത്സംഗം ചെയ്തെന്ന് പൊലീസ് കണ്ടെത്തിയ ആനന്ദ് ദത്ത, വിശാല്‍ എന്നീ പ്രതികളും മൂന്ന് പൊലീസുദ്യോഗസ്ഥരും കുറ്റക്കാരാണെന്നാണ് കോടതി വിധിച്ചിരിക്കുന്നത്. പത്താന്‍കോട്ട് കോടതിയാണ് വിധി പറഞ്ഞത്.

2018 ജനുവരിയിലായിരുന്നു രാജ്യ വ്യാപക പ്രതിഷേധങ്ങളുണ്ടാക്കിയ കത്വ കൂട്ട ബലാല്‍സംഗം നടന്നത്. പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ അടങ്ങുന്ന ബകര്‍വാള്‍ നാടോടി വിഭാഗത്തെ ഗ്രാമത്തില്‍ നിന്നും തുരത്തിയോടിക്കുന്നതിനാണ് പെണ്‍കുട്ടിയെ ദിവസങ്ങളോളം തടവില്‍ വെച്ച് പീഡിപ്പിച്ചതെന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്.

Justice-for-asifa-Kathu-girl-rape-murder-blurrഎട്ട് വയസുകാരിയായ പെണ്‍കുട്ടി പ്രദേശത്തെ ക്ഷേത്രത്തില്‍ വെച്ചാണ് ക്രൂരമായ പീഡനത്തിന് ഇരയായത്. മയക്കുമരുന്നുകള്‍ നല്‍കുകയും പെണ്‍കുട്ടിയെ ദിവസങ്ങളോളം ക്രൂരമായി പീഡിപ്പിക്കുകയുമായിരുന്നു. ശേഷം ശ്വാസം മുട്ടിച്ചും കല്ലുകൊണ്ട് തലയ്ക്കടിച്ചും കൊലപ്പെടുത്തി. എട്ട് പ്രതികളെയാണ് സംഭവത്തില്‍ പൊലീസ് അറസ്റ്റ് ചെയ്തത്.

സ്പെഷ്യല്‍ പൊലീസ് ഓഫീസര്‍മാരായ ദീപക് ഖജുരിയ, സുരേന്ദര്‍ വര്‍മ, ഹെഡ് കോണ്‍സ്റ്റബിള്‍ തിലക് രാജ് എന്നീ പൊലീസുദ്യോഗസ്ഥര്‍ക്കെതിരെ സംഭവം ഒതുക്കിത്തീര്‍ക്കാന്‍ ശ്രമിച്ചെന്നതാണ് കേസ്. പ്രതികള്‍ക്കുള്ള ശിക്ഷ ഇന്ന് തന്നെ വിധിക്കാനാണ് സാധ്യത. പഠാന്‍കോട്ട് അതിവേഗകോടതിയിലെ ജില്ലാ സെഷന്‍സ് ജഡ്ജി തേജ്‍വീന്ദര്‍ സിംഗാണ് വിധി പ്രഖ്യാപിച്ചത്.

Womenകേസിലെ രഹസ്യവിചാരണ ജൂൺ മൂന്നിന് അവസാനിച്ചിരുന്നു. ജമ്മു കശ്മീരിൽ നിന്ന് കേസ് മാറ്റണമെന്ന് സുപ്രീംകോടതി നിർദേശിച്ചതു പ്രകാരം കഴിഞ്ഞവർഷം ജൂണിൽ പഠാൻകോട്ടെ ജില്ല സെഷൻസ് കോടതിയിൽ കേസിന്‍റെ വിചാരണ ആരംഭിച്ചു.

കേസില്‍ കുറ്റപത്രം സമര്‍പ്പിക്കാന്‍ ശ്രമിച്ച ക്രൈംബ്രാഞ്ച് സംഘത്തെ കത്വയിലെ അഭിഭാഷകര്‍ തടഞ്ഞതിനു പിന്നാലെയാണ് സുപ്രീം കോടതി ഇടപെട്ടത്. എല്ലാ ദിവസത്തെയും വിചാരണ നടപടികള്‍ ക്യാമറയില്‍ പകര്‍ത്തിയിരുന്നു. 2018 ജൂണ്‍ പത്തിനാണ് എട്ടുവയസുള്ള നാടോടി ബാലികയെ തട്ടിക്കൊണ്ടുപോയത്.

കത്വയിലെ ഒരു ക്ഷേത്രത്തിനു സമീപത്തെ ഹാളില്‍ കുട്ടിയെ കെട്ടിയിട്ട് മയക്കുമരുന്ന് നല്‍കി മയക്കിയ ശേഷം നാലു ദിവസം കൂട്ടമാനഭംഗത്തിനിരയാക്കുകയായിരുന്നു. പ്രദേശത്തുനിന്ന് നാടോടികളായ ബഖര്‍വാള്‍ മുസ്ലീംങ്ങളെ ഒഴിപ്പിക്കുകയായിരുന്നു ക്രൂരകൃത്യത്തിന് പിന്നിലെ ലക്ഷ്യമെന്ന് കുറ്റപത്രത്തില്‍ പറയുന്നു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top