Flash News

കത്വയില്‍ എട്ടു വയസ്സുകാരിയെ ക്രുരമായി കൂട്ട ബലാത്സംഗം ചെയ്തു കൊന്ന പ്രതികളുടെ ശിക്ഷ പ്രഖ്യാപിച്ചു

June 10, 2019

imageപഠാന്‍കോട്ട്: ജമ്മു കശ്മീരിലെ കത്വയില്‍ എട്ടുവയസുകാരിയെ തട്ടിക്കൊണ്ട് പോയി കൂട്ടബലാത്സംഗം ചെയ്ത കേസിലെ പ്രതികളായ മൂന്നു പേര്‍ക്ക് ജീവപര്യന്തം തടവ് ശിക്ഷ . പ്രതികളായ മറ്റ് മൂന്ന് പോലീസുകാര്‍ക്ക് അഞ്ച് വര്‍ഷം തടവുമാണ് കോടതി വിധിച്ചത്. പഠാന്‍കോട്ട് പ്രത്യേക കോടതിയാണ് ശിക്ഷ വിധിച്ചത്. ഗ്രാമമുഖ്യന്‍ സാഞ്ചി റാം, പര്‍വേഷ് കുമാര്‍, പൊലീസ് ഉദ്യോഗസ്ഥനായ ദീപക് ഖജൂരിയ എന്നിവര്‍ക്കാണ് ജീവപര്യന്തം. എസ്‌ഐ ആനന്ദ് ദത്ത, സുരേന്ദര്‍ വര്‍മ, ഹെഡ് കോണ്‍സ്റ്റബിള്‍ തിലക് രാജ് എന്നിവര്‍ക്കാണ് 5 വര്‍ഷം കഠിനതടവ്.

നേരത്തെ കേസിലെ ആറ് പ്രതികളും കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയിരുന്നു. ഒരാളെ വെറുതെ വിടുകയും ചെയ്തിരുന്നു. നാല് പൊലീസ് ഉദ്യോഗസ്ഥരുള്‍പ്പെടെ എട്ട് പ്രതികളാണ് കേസിലുള്ളത്. ഇവരില്‍ ഒരാള്‍ പ്രായപൂര്‍ത്തിയാകാത്ത ആളാണ്. കുറ്റകൃത്യം നടന്ന് 16 മാസത്തിന് ശേഷമാണ് വിധി പ്രസ്താവിക്കുന്നത്. അടച്ചിട്ട മുറിയിലാണ് വിധി പ്രസ്താവം നടന്നത്. ഗ്രാമത്തിലെ പൗരപ്രമുഖനും മുന്‍ റവന്യൂ ഉദ്യോഗസ്ഥനുമായ സാഞ്ചി റാമാണ് മുഖ്യ ഗൂഢാലോചകന്‍. ഇയാളുടെ അധീനതയിലുള്ള ക്ഷേത്രത്തിലാണ് പീഡനം നടന്നത്.

കേസിലെ രഹസ്യവിചാരണ ജൂണ്‍ മൂന്നിന് അവസാനിച്ചിരുന്നു. സുരക്ഷാകാരണങ്ങളാല്‍ കശ്മീരില്‍നിന്ന് മാറ്റി പഞ്ചാബിലെ പഠാന്‍കോട്ടെ പ്രത്യേക കോടതിയിലായിരുന്നു കേസിന്റെ വിചാരണ നടന്നത്. അറസ്റ്റിലായ പ്രതികളെ അവിടുത്തെ ജയിലിലാണ് പാര്‍പ്പിച്ചിരുന്നത്. വിധി പറയുന്ന പഠാന്‍കോട്ടെ പ്രത്യേക കോടതിയില്‍ കനത്ത സുരക്ഷാസംവിധാനങ്ങളാണ് ഒരുക്കിയിരുന്നത്.

9c8c702fc67d8096e18bcb779caed46c60 വയസുകാരനായ സഞ്ജി റാം, സ്പെഷ്യല്‍ പൊലീസ് ഓഫീസര്‍മാരായ ദീപക് ഖജൂരിയ സുരെന്ദര്‍ വെര്‍മ, സബ് ഇന്‍സ്പെക്ടര്‍ ആനന്ദ് ദത്ത, ഹെഡ് കോണ്‍സ്റ്റബിള്‍ തിലക് രാജ്, പര്‍വേഷ് കുമാര്‍, സഞ്ജിയുടെ പ്രായപൂര്‍ത്തിയാകാത്ത മകന്‍ വിശാല എന്നിവരാണ് കുറ്റാരോപിതര്‍. എട്ട് വയസുകാരിയായ പെണ്‍കുട്ടി ഏറെനേരം ക്രൂരമായ പീഡനത്തിന് ഇരയായിട്ടും എന്തുകൊണ്ട് കരയുകയോ ശബ്ദമുണ്ടാക്കുകയോ ചെയ്തില്ലെന്ന് പ്രതിഭാഗം കോടതിയില്‍ ചോദിച്ചിരുന്നു. ഇവര്‍ക്ക് വേണ്ടി വാദിക്കുന്ന നിരവധിപ്പേര്‍ സാമൂഹിക മാധ്യമങ്ങളിലും ഇതേ ചോദ്യം ഉന്നയിച്ചിരുന്നു. കേസ് അന്വേഷിക്കുന്ന ജമ്മു കശ്മീര്‍ പൊലീസ് ക്രൈം ബ്രാഞ്ച്, പെണ്‍കുട്ടിയുടെ ആന്തരിക അവയവങ്ങളുടെ സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ കുട്ടിക്ക് കഞ്ചാവും ക്ലോനസെപാം വിഭാഗത്തില്‍ പെടുന്ന 0.5 മില്ലിഗ്രാം ഗുളികകളും നല്‍കിയിരുന്നുവെന്ന് റിപ്പോര്‍ട്ട് വന്നിരുന്നു.

വലിയ അളവില്‍ ഈ ഗുളികകളും മയക്ക് മരുന്നും നല്‍കിയത് ഭക്ഷണം കഴിക്കാതിരുന്ന എട്ട് വയസുകാരിയുടെ ശരീരത്തെ കോമ സ്റ്റേജിലേക്കെത്തിച്ചിരുന്നെന്നും മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. കുറ്റപത്രപ്രകാരം തട്ടിക്കൊണ്ട് പോയ ശേഷം പെണ്‍കുട്ടിയെ ഒരു പ്രാര്‍ത്ഥനാലയത്തില്‍ വെച്ച് ക്രൂരമായി കൂട്ടബലാല്‍സംഗം ചെയ്ത് ഏഴ് ദിവസത്തോളം ബന്ധിയാക്കി പീഡിപ്പിച്ചെന്നാണ് പറയുന്നത്. ഒരു കുറ്റവാളിയെ പെണ്‍കുട്ടിയെ പീഡിപ്പിക്കുന്നതിനായി മീററ്റില്‍ നിന്ന് വിളിച്ച് വരുത്തുകയായിരുന്നെന്നും പറയുന്നു. ശ്വാസം മുട്ടിച്ച് കൊന്ന ശേഷം മരണമുറപ്പിക്കാന്‍ കല്ല് കൊണ്ട് തലയ്ക്കടിക്കുകയും ചെയ്തിരുന്നു.

Justice-for-asifa-Kathu-girl-rape-murder-blurrമൃതദേഹം കണ്ടെത്തുമ്പോള്‍ കുട്ടിയെ കാണാതായിട്ട് ഒരാഴ്ച കഴിഞ്ഞിരുന്നു. ഏപ്രിലില്‍ 8 നാണ് കുറ്റപത്രം സമര്‍പ്പിക്കപ്പെട്ടത്. കുറ്റാരോപിതരെ അറസ്റ്റ് ചെയ്തതിന്‍റെ പേരില്‍ പ്രാദേശിക പാര്‍ട്ടികള്‍ പ്രതിഷേധം നടത്തിയിരുന്നു. ഒരു പ്രതിഷേധ പ്രകടനത്തില്‍ പിന്നീട് രാജിവെച്ച രണ്ട് ബിജെപി മന്ത്രിമാരും പങ്കെടുത്തിരുന്നു.

പെണ്‍കുട്ടിയെ കൊലപ്പെടുത്താന്‍ തീരുമാനിച്ചതു തന്‍റെ മകനെ രക്ഷിക്കാനായിരുന്നെന്നു പ്രധാന പ്രതികളിലൊരാളായ സഞ്ജിറാം പറഞ്ഞിരുന്നു. ജനുവരി പത്തിനാണു പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോയത്. പ്രായപൂര്‍ത്തിയാകാത്ത മരുമകനും മകന്‍ വിശാലും പെണ്‍കുട്ടിയെ മാനഭംഗപ്പെടുത്തിയതായി സഞ്ജിറാം അറിയുന്നതു പതിമൂന്നിനാണ്. മകനെ രക്ഷിക്കാനും കൂടുതല്‍ പ്രശ്നം ഒഴിവാക്കാനും പെണ്‍കുട്ടിയെ കൊല്ലാന്‍ തീരുമാനിച്ചു. പെണ്‍കുട്ടി ഉള്‍പ്പെടുന്ന ബഖര്‍വാല നാടോടികളെ പേടിപ്പിച്ചോടിക്കാന്‍ ഇതു കൂടുതല്‍ സഹായിക്കുമെന്നും ഇയാള്‍ കരുതി.

deepakപതിമൂന്നിനു രാത്രി സഞ്ജിറാമിന്‍റെ മരുമകനും മകന്‍ വിശാലും കൂട്ടുകാരന്‍ മന്നുവും ചേര്‍ന്നു പെണ്‍കുട്ടിയെ സൂക്ഷിച്ചിരുന്ന ക്ഷേത്രത്തില്‍നിന്നു പുറത്തു കൊണ്ടു വന്നു. ഇതിന് ശേഷമെത്തിയ സ്പെഷ്യല്‍ പോലീസ് ഓഫിസര്‍ ദീപക് ഖജൂരിയ, പെണ്‍കുട്ടിയെ കൊലപ്പെടുത്തുന്നതിനു മുന്‍പ് ഒരിക്കല്‍ കൂടി മാനഭംഗപ്പെടുത്തി. മൃതദേഹം സമീപത്തെ കനാലില്‍ ഉപേക്ഷിക്കാനായിരുന്നു പരിപാടി. എന്നാല്‍ സമയത്തിനു വാഹനം കിട്ടിയില്ല. അതിനാല്‍ സഞ്ജിറാമിന്‍റെ മരുമകന്‍, വിശാല്‍, ഖജൂരിയ, മന്നു എന്നിവര്‍ ചേര്‍ന്നു മൃതദേഹം തിരികെ ക്ഷേത്രത്തില്‍ കൊണ്ടുവന്നതായി കുറ്റപത്രത്തില്‍ പറയുന്നു. സുഹൃത്തിനോടു കാറുമായി എത്താന്‍ പറഞ്ഞെങ്കിലും സഹകരിച്ചില്ല. അതിനാല്‍ മൃതദേഹം കാട്ടിലുപേക്ഷിക്കാന്‍ സഞ്ജിറാം നിര്‍ദ്ദേശിച്ചു. തുടര്‍ന്നു പ്രായപൂര്‍ത്തിയാകാത്ത മരുമകനോട്, പൊലീസിനു മുന്നില്‍ കുറ്റം സമ്മതിക്കാന്‍ ആവശ്യപ്പെട്ടു. പ്രായപൂര്‍ത്തിയാകാത്തതിനാല്‍ ശിക്ഷിക്കപ്പെടില്ലെന്ന് ഉറപ്പു നല്‍കി. വിശാലിന്‍റെ പേരു പറയരുതെന്നും ഓര്‍മിപ്പിച്ചു. അങ്ങനെ മരുമകന്‍ പൊലീസ് സൂപ്രണ്ടിന്‍റെ അടുത്തു ചെന്നു കുറ്റം സമ്മതിച്ചു. എന്നാല്‍, കേസിലെ പ്രായപൂര്‍ത്തിയാകാത്ത പ്രതിക്കു ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് ജാമ്യം നിഷേധിച്ചു. ക്രൈം ബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിച്ചയുടന്‍ തന്നെ ഈ പ്രതിയുടെ അഭിഭാഷകന്‍ ജാമ്യം തേടി കോടതിയെ സമീപിച്ചിരുന്നു. പ്രായത്തിന്‍റെ ആനുകൂല്യം തേടിയാണു ഹര്‍ജി സമര്‍പ്പിച്ചത്. പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോയതിലും മാനഭംഗപ്പെടുത്തിയതിലും കൊലപ്പെടുത്തിയതിലും ഈ പ്രതിക്കു മുഖ്യപങ്കുണ്ടെന്നു കുറ്റപത്രത്തില്‍ പറഞ്ഞിരുന്നു.

maxresdefaultനാടോടി സമുദായമായ ബഖര്‍വാലകളെ കത്വയിലെ രസാന ഗ്രാമത്തില്‍ നിന്ന് പുറന്തള്ളുക എന്ന ലക്ഷ്യമിട്ട് എട്ട് വയസുകാരിയെ തട്ടിക്കൊണ്ട് പോയി ദിവസങ്ങളോളം ലൈംഗികമായി പീഡിപ്പിക്കുകയും കൊലപ്പെടുത്തുകയും ചെയ്തുവെന്നാണ് പ്രോസിക്യൂഷന്‍ കേസ്. ഗ്രാമത്തിലെ പൗരപ്രമുഖനും മുന്‍ റവന്യൂ ഉദ്യോഗസ്ഥനുമായ സാഞ്ചി റാമാണ് മുഖ്യ ഗൂഢാലോചകന്‍. ഇയാളുടെ അധീനതയിലുള്ള ക്ഷേത്രത്തിലാണ് പീഡനം നടന്നത്.

സംഭവത്തിനു പിന്നാലെ കശ്മീരിലെ പലയിടങ്ങളിലും സാമുദായിക കലാപങ്ങള്‍ പൊട്ടിപ്പുറപ്പെട്ടിരുന്നു. പ്രതികൾക്ക് പരമാവധി ശിക്ഷയായ വധശിക്ഷ നൽകാത്തതിനെക്കുറിച്ച് വാദപ്രതിവാദങ്ങൾ നടക്കുകയാണ്.

Womenപ്രതികള്‍ക്ക് നല്‍കിയ ശിക്ഷയില്‍ തൃപ്തിയില്ലെന്ന് ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷ

ന്യൂഡല്‍ഹി: മനുഷ്യ മനസാക്ഷിയെ ഞെട്ടിച്ച കത്വ കേസിലെ പ്രതികള്‍ക്ക് പഠാന്‍കോട്ട് കോടതി നല്‍കിയ ശിക്ഷയില്‍ തൃപ്തിയില്ലെന്നും കൂടുതല്‍ കഠിനമായ ശിക്ഷ പ്രതീക്ഷിച്ചിരുന്നുവെന്നും ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷ രേഖ ശര്‍മ. ‘വധശിക്ഷയാണ് പ്രതീക്ഷിച്ചിരുന്നത്. ജമ്മു കശ്മീര്‍ സര്‍ക്കാര്‍ നിര്‍ബന്ധമായും മേല്‍ക്കോടതിയില്‍ അപ്പീല്‍ പോകണം’- രേഖ ശര്‍മ പറഞ്ഞു. ട്വീറ്ററിലൂടെയാണ് രേഖ ശര്‍മ ഇക്കാര്യം പറഞ്ഞത്.

 


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top