Flash News

മരടിലെ ഫ്ലാറ്റുകള്‍ പൊളിക്കുന്നത് തടഞ്ഞു; തല്‍സ്ഥിതി തുടരാന്‍ സുപ്രീംകോടതി ഉത്തരവ്

June 10, 2019

imageന്യൂഡല്‍ഹി: മരടിലെ ഫ്ലാറ്റുകള്‍ പൊളിക്കുന്ന കാര്യത്തില്‍ തല്‍സ്ഥിതി തുടരാന്‍ സുപ്രീംകോടതി ഉത്തരവ്. 5 അപ്പാര്‍ട്ട്‌മെന്റുകള്‍ പൊളിക്കാന്‍ നിലവില്‍ നടപടി പാടില്ലെന്ന് കോടതി വ്യക്തമാക്കി. ആറാഴ്ചത്തേക്ക് പൊളിക്കേണ്ടെന്നാണ് ഉത്തരവ്.

ഫ്ലാറ്റുകളിലെ താമസക്കാര്‍ നല്‍കിയ റിട്ട് ഹര്‍ജിയിലാണ് കോടതി വിധി. ആല്‍ഫാ സെറീന്‍ അപ്പാര്‍ട്‌മെന്റിലെ 32 താമസക്കാരാണ് ഹര്‍ജി നല്‍കിയത്. ജൂലൈ ആദ്യവാരം ജസ്റ്റിസ് അരുണ്‍ മിശ്രയുടെ ബഞ്ച് ഈ ഹര്‍ജി പരിഗണിക്കും. തങ്ങളുടെ വാദം കേള്‍ക്കാതെയാണ് പൊളിക്കാനുള്ള ഉത്തരവ് പുറപ്പെടുവിച്ചതെന്ന് താമസക്കാര്‍ ഹര്‍ജിയില്‍ പറയുന്നു.

ഫ്ലാറ്റു ഉടമകള്‍ തന്നെ പൊളിച്ചു നീക്കണമെന്നായിരുന്നു സുപ്രീം കോടതി ഉത്തരവിട്ടിരുന്നത്.  നഗരസഭയ്ക്ക് ലഭിച്ച നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി. ഇതറിയിച്ചുകൊണ്ട് ഫ്ലാറ്റ്  ഉടമകള്‍ക്ക് കോടതി നോട്ടീസ് അയയ്ക്കുകയും ചെയ്തിരുന്നു.

തീരദേശ മേഖലാ ചട്ടം ലംഘിച്ച് നിര്‍മിച്ച അഞ്ച് ഫ്ലാറ്റുകള്‍ പൊളിച്ചുനീക്കണമെന്ന് കഴിഞ്ഞ മേയ് എട്ടിനാണ് സുപ്രീം കോടതി വിധിച്ചത്. ഒരു മാസത്തിനകം പൊളിച്ചുമാറ്റിയ ശേഷം റിപ്പോര്‍ട്ട് നല്‍കാനായിരുന്നു വിധിച്ചത്.

തീരദേശ പരിപാലന അഥോറിറ്റി നല്‍കിയ ഹർജിയിലാണ് സുപ്രീം കോടതിയുടെ നടപടി. അനധികൃത നിര്‍മാണം കാരണം ഇനിയൊരു പ്രളയം കേരളത്തിന് താങ്ങാനാകില്ലെന്ന് ആദ്യ ഉത്തരവില്‍ സുപ്രീം കോടതി നിരീക്ഷിച്ചിരുന്നു.

കേരളത്തെ ബാധിച്ച പ്രളയത്തിന് അനധികൃത നിര്‍മാണം കൂടി കാരണമാണെന്നും കോടതി പറഞ്ഞു. ഹോളി ഫെയ്ത്ത്, കായലോരം, ആല്‍ഫാ വെഞ്ചേഴ്സ്, ഹെറിറ്റേജ്, ജെയ്ന്‍ ഹൗസിംഗ് എന്നീ അപ്പാര്‍ട്മെന്‍റുകളാണ് പൊളിക്കാന്‍ ഉത്തരവിട്ടിരുന്നത്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top