Flash News

കിം ജോങ് ഉന്നിന്റെ ക്രൂരത; സൈനിക ജനറലിനെ കൊലയാളി മത്സ്യങ്ങള്‍ക്ക് ഇട്ടുകൊടുത്തു

June 11, 2019

World-news-784284ലണ്ടന്‍: തനിക്കെതിരെ ഗൂഢാലോചന നടത്തുകയും ഭരണം അട്ടിമറിക്കാനും ശ്രമിച്ചു എന്ന കുറ്റം ചാര്‍ത്തി സൈനിക ജനറലിനെ കൊലയാളി മത്സ്യങ്ങളായ പിരാനകള്‍ക്ക് എറിഞ്ഞുകൊടുത്ത് ഉത്തര കൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്‍.

ബ്രസീലില്‍നിന്നും പ്രത്യേകം കൊണ്ടുവന്ന നൂറു കണക്കിന് പിരാന മത്സ്യങ്ങളെ ടാങ്കിലിട്ട് വളര്‍ത്തിയ ശേഷമാണ് സൈനിക ജനലിന്‍റെ വധശിക്ഷയ്ക്കായി ഉപയോഗിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. പിരാനകള്‍ക്കിട്ടു കൊടുക്കുന്നതിനു മുന്‍പേ ഇയാളുടെ ദേഹത്ത് വലിയ മുറിവുകള്‍ വരുത്തിയിരുന്നു. മുറിവുകള്‍ മൂലമാണോ പിരാനകളുടെ ആക്രമണത്തിലാണോ ഇയാള്‍ കൊല്ലപ്പെട്ടതെന്ന് വ്യക്തമല്ല. അക്വേറിയത്തില്‍ നൂറു കണക്കിന് പിരാനകള്‍ ഉണ്ടായിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. എന്നാല്‍ കൊല്ലപ്പെട്ട ഉദ്യോഗസ്ഥന്‍ ആരെന്ന് ഇതുവരെ വ്യക്തതയില്ല.

1965ല്‍ പുറത്തിറങ്ങിയ ജയിംസ് ബോണ്ട് ചിത്രം ‘യു ഓണ്‍ലി ലിവ് ട്വൈസ്’ എന്ന ചിത്രത്തില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടാണ് കിം ശിക്ഷാ രീതി നടപ്പാക്കിയതെന്നാണ് റിപ്പോര്‍ട്ടുകള്‍.

യു.എസ്. പ്രസിഡന്റ് ഡോണാള്‍ഡ് ട്രം‌പുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതിന് അമേരിക്കയിലെ സ്പെഷ്യല്‍ നയതന്ത്ര ഉദ്യോഗസ്ഥനടക്കം അഞ്ച് നയതന്ത്ര ഉദ്യോഗസ്ഥരെ കൊലപ്പെടുത്തിയെന്ന വാര്‍ത്തയും പുറത്തു വന്നിരുന്നു. വധശിക്ഷ നടപ്പിലാക്കാനായി ഉത്തരകൊറിയന്‍ സ്വേച്ഛാധിപതികള്‍ ഇതിനു മുന്‍പും ഇത്തരത്തിലുള്ള ക്രൂരമായ മാര്‍ഗങ്ങള്‍ സ്വീകരിച്ചിരുന്നു. കുറ്റവാളിയെന്ന് ആരോപിക്കുന്നവരെ കടുവയുടെ ഭക്ഷണമാക്കുക, ജീവനോടെ കത്തിക്കുക, തലവെട്ടുക എന്നിവയെല്ലാം അതില്‍ ചിലതാണ്.

1


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top