Flash News

ന്യൂമാന്‍ കോളേജ് അദ്ധ്യാപകന്റെ കൈവെട്ടിയ കേസിലെ പ്രതിക്ക് ഉപാധികളോടെ ജാമ്യം

June 11, 2019

Joseph 007കൊച്ചി: തൊടുപുഴ ന്യൂമാന്‍ കോളേജ് അദ്ധ്യാപകന്‍ ടി.ജെ. ജോസഫിന്റെ കൈവെട്ടിയ കേസില്‍ ജയിലില്‍ കഴിഞ്ഞിരുന്ന 38ാം പ്രതിക്ക് ഉപാധികളോടെ ഹൈക്കോടതി ജാമ്യം അനുവദിച്ചു. ആലുവ മട്ടുപാടി വീട്ടില്‍ മുഹമ്മദ് റാഫിക്കാണ് ജാമ്യം. വര്‍ഷങ്ങളോളം ഒളിവില്‍ കഴിഞ്ഞശേഷം 2018 ഒക്ടോബര്‍ ഒമ്പതിനാണ് പ്രതി കീഴടങ്ങിയത്. അന്നു മുതല്‍ മുഹമ്മദ് റാഫി ജയിലിലാണ്.

ഒരു ലക്ഷം രൂപയുടെ ബോണ്ട്, രണ്ട് ആള്‍ ജാമ്യം, വില്ലേജ് പരിധിയില്‍നിന്ന് പുറത്തുപോവരുത്, തെളിവ് നശിപ്പിക്കരുത് എന്നീ വ്യവസ്ഥയിലാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. വ്യവസ്ഥകള്‍ ലംഘിച്ചാല്‍ ജാമ്യം റദ്ദാക്കാനുള്ള നിയമപരമായ നടപടി അന്വേഷണ ഏജന്‍സിയായ എന്‍.ഐ.എക്ക് സ്വീകരിക്കാമെന്നും ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി.

പ്രവാചക നിന്ദ ആരോപിച്ചാണ് തൊടുപുഴ ന്യൂമാന്‍ കോളേജ് മലയാളം അധ്യാപകന്‍ ടി.ജെ. ജോസഫിന്റെ കൈവെട്ടിയ കേസില്‍ ഇനിയും പ്രതികളെ കണ്ടെത്താനുണ്ട്.

2010 ജൂലൈ നാലിനാണ് സംഭവം നടന്നത്. ടി.ജെ. ജോസഫിന്റെ നീക്കങ്ങള്‍ രഹസ്യമായി നിരീക്ഷിച്ചത് റാഫിയും കൂട്ടാളികളുമാണെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു അക്രമത്തിനിടെ പരിക്കേറ്റ പ്രതികള്‍ക്ക് താവളം ഒരുക്കിയതും ഇയാളാണെന്നാണ് എന്‍.ഐ.എ. പറയുന്നത്.

കേസില്‍ അറസ്റ്റിലായ 31 പ്രതികളുടെ വിചാരണ കോടതി 2015-ല്‍ പൂര്‍ത്തിയാക്കി. 13 പേരെയാണ് ശിക്ഷിച്ചത്. 18 പേരെ തെളിവുകളുടെ അഭാവത്തില്‍ കോടതി വിട്ടയക്കുകയും ചെയ്തു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top