Flash News

150 അടി താഴ്ചയുള്ള കുഴല്‍ക്കിണറില്‍ വീണ രണ്ടുവയസ്സുകാരനെ അഞ്ചു ദിവസത്തെ പ്രയത്നത്തിനൊടുവില്‍ പുറത്തെടുത്തു

June 11, 2019

boy_0-750x422ചണ്ഡിഗഢ്: 150 അടി താഴ്ചയുള്ള കുഴല്‍ക്കിണറില്‍ വീണ രണ്ടു വയസ്സുകാരനെ അഞ്ചു ദിവസത്തെ രക്ഷാപ്രവര്‍ത്തനത്തിനൊടുവില്‍ പുറത്തെടുത്തു. 109 മണിക്കൂര്‍ നീണ്ട രക്ഷാപ്രവര്‍ത്തനത്തിനൊടുവില്‍ പുറത്തെത്തിച്ച കുട്ടിയെ ആശുപത്രിയിലേക്ക് മാറ്റിെയങ്കിലും ആരോഗ്യനില സംബന്ധിച്ച് ഒദ്യോഗിക അറിയിപ്പ് പുറത്ത് വന്നിട്ടില്ല. വീടിനടുത്ത് കളിക്കുന്നതിനിടെയാണ് രണ്ടുവയസ്സുകാരന്‍ ഫത്തേവീര്‍ സിങ്ങ് 150 അടി താഴ്ചയുള്ള കുഴല്‍കിണറില്‍ വീണത്.

പഞ്ചാബിലെ സംഗ്‌രൂര്‍ ജില്ലയില്‍ ഭഗ്വന്‍പുര ഗ്രാമത്തിലായിരുന്നും സംഭവം. വ്യാഴാഴ്ച വൈകുന്നേരം നാലിനായിരുന്നു അപകടം.150 അടി താഴ്ചയുള്ള കുഴല്‍ക്കിണറില്‍ 110 അടിയിലാണ് കുട്ടി തങ്ങിനിന്നത്. ദേശീയ ദുരന്ത നിവാരണ സേനയുടെ മേല്‍നോട്ടത്തില്‍ കഴിഞ്ഞ അഞ്ചുദിവസമായി അതിസാഹസികമായി രക്ഷാപ്രവര്‍ത്തനമാണ് നടന്നത്.

ഏഴ് ഇഞ്ച് വ്യാസമുള്ള കുഴല്‍കിണറിന് സമാന്തരമായി 30 ഇഞ്ച് വ്യാസമുള്ള കുഴിയെടുത്ത് അതില്‍ കോണ്‍ക്രീറ്റ് പൈപ്പ് ഇറക്കിയായിരുന്നു രക്ഷാപ്രവര്‍ത്തനം. കുഴല്‍ക്കിണറില്‍ വീണ കുട്ടിക്ക് ഭക്ഷണവും വെള്ളവും നല്‍കാന്‍ സാധിച്ചിരുന്നില്ല. ഓക്സിജന്‍ മാത്രമാണ് നല്‍കിയിരുന്നത്.

ശനിയാഴ്ച കുട്ടി അനങ്ങുന്നത് ക്യാമറയില്‍ പതിഞ്ഞത് രക്ഷാപ്രവര്‍ത്തകര്‍ക്ക് ഊര്‍ജമായി. അപകടം നടന്ന അന്നു മുതല്‍ ഒരു ഗ്രാമം കൈമെയ് മറന്ന് രക്ഷാപ്രവര്‍ത്തനം നടത്തിയതിന്റെ ഭാഗമായാണ് കുട്ടിയെ പുറത്തെത്തിക്കാനായത്.

അഞ്ച് ദിവസത്തോളം കുഴല്‍കിണറില്‍ കുടുങ്ങി കിടന്ന രണ്ടു വയസുകാരന്‍ മരിച്ചു

ചണ്ഡീഗഢ്: പഞ്ചാബിലെ സംഗ്രൂര്‍ ജില്ലയില്‍ 150 അടി താഴ്ചയുള്ള കുഴല്‍ക്കിണറില്‍ വീണ രണ്ടുവയസ്സുകാരന്‍ മരിച്ചു. അഞ്ച് ദിവസത്തോളം കുഴല്‍ക്കിണറില്‍ കുടുങ്ങി കിടന്നതിന് ശേഷമാണ് ഫത്തേവീര്‍ സിങ് എന്ന കുട്ടിയെ ഇന്ന് രാവിലെ പുറത്തെടുക്കാന്‍ സാധിച്ചത്. ഉടനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ജൂണ്‍ ആറിന് ഉച്ചയ്ക്കുശേഷമാണ് ഭഗവന്‍പുരിലെ വീടിനു വെളിയിലുള്ള 150 അടി താഴ്ചയുള്ള കുഴല്‍ക്കിണറിലേക്കു കുട്ടി വീണത്. ദേശീയ ദുരന്തനിവാരണ സംഘവും പ്രാദേശിക ഭരണകൂടവും ചേര്‍ന്നായിരുന്നു രക്ഷാപ്രവര്‍ത്തനം നടത്തിയത്. 125 അടിയോളം താഴ്ചയിലാണു കുട്ടി കിടന്നിരുന്നത്.

ഒമ്പതുമീറ്റര്‍ വ്യാസം മാത്രമുള്ള കുഴലിനുള്ളില്‍ നീങ്ങാന്‍ കുട്ടിക്കു കഴിയുമായിരുന്നില്ല. സംഭവം നടന്ന് 40 മണിക്കൂറിനുശേഷമാണ് കുട്ടി ചലിക്കുന്നതായി കണ്ടെത്തിയത്. കുഴല്‍ക്കിണറിനുള്ളിലേക്കു ചെറിയ ക്യാമറ ഇറക്കിവെച്ചാണ് ഇത്രയും ദിവസം കുട്ടിയെ നിരീക്ഷിച്ചുകൊണ്ടിരുന്നത്. പൈപ്പുകളില്‍ക്കൂടി ഓക്‌സിജന്‍ നല്‍കുകയും ചെയ്തു.

വഴിയില്‍ക്കിടന്ന ചണസഞ്ചിയില്‍ ചവിട്ടിയാണ് കുട്ടി കിണറിനുള്ളിലേക്കു വീണത്. ഈ സഞ്ചി കുട്ടിയുടെ മുഖത്തേക്കു ചെന്നുവീഴുകയും ചെയ്തിരുന്നു. കിണറിനുള്ളില്‍ നിന്നു പുറത്തെടുത്തപ്പോഴും ഈ സഞ്ചി കുട്ടിയുടെ മുഖത്തുണ്ടായിരുന്നു. നേരത്തേ കയര്‍ ഇട്ടുനല്‍കി രക്ഷപ്പെടുത്താന്‍ സേന ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു.

നാലുദിവസമായിട്ടും കുട്ടിയെ രക്ഷപ്പെടുത്താനാവാത്തതില്‍ രോഷാകുലരായ നാട്ടുകാര്‍ ഇന്നലെ റോഡ് ഉപരോധിച്ചിരുന്നു. സംഭവത്തോടെ സംസ്ഥാനത്ത് ഇനി ഒരു കുഴല്‍ക്കിണറും തുറന്നുകിടക്കില്ലെന്ന് ഉറപ്പുവരുത്തണമെന്നു മുഖ്യമന്ത്രി അമരീന്ദര്‍ സിങ് എല്ലാ ഡെപ്യൂട്ടി കമ്മീഷണര്‍മാരോടും നിര്‍ദേശിച്ചു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top