Flash News

വായു’ ചുഴലിക്കാറ്റ് രൂപപ്പെട്ടു; അറബിക്കടല്‍ പ്രക്ഷുബ്ധം; ജാഗ്രത

June 11, 2019

cyclone-2തിരുവനന്തപുരം: അറബിക്കടലില്‍ ‘വായു’ ചുഴലിക്കാറ്റ് രൂപപ്പെട്ടു. ഗുജറാത്ത് തീരത്തേയ്ക്ക് നീങ്ങുകയാണ് കാറ്റ്. കേരളത്തില്‍ ഇന്ന് അതിശക്തമായ മഴ പെയ്‌തേക്കും. മണിക്കൂറില്‍ 60 കി.മീ വേഗതയുള്ള കാറ്റിനും സാധ്യതയുണ്ട്.

തീരപ്രദേശങ്ങളില്‍ കടല്‍ പ്രക്ഷുബ്ധമാകും. കാറ്റിന്റെ വേഗത വര്‍ധിച്ചതിനാല്‍ കടലില്‍ വലിയ തിരമാലകള്‍ ഉണ്ടാകും. അതിനാല്‍ മത്സ്യത്തൊഴിലാളികള്‍ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പുണ്ട്. ലക്ഷദ്വീപിനോട് ചേര്‍ന്ന അറബിക്കടല്‍ മേഖലയിലും തെക്ക് പടിഞ്ഞാറ് ബംഗാള്‍ ഉള്‍ക്കടല്‍, ലക്ഷദ്വീപ്, കേരള-കര്‍ണാടക തീരം എന്നിവിടങ്ങളിലുമാണ് ജാഗ്രതാ നിര്‍ദേശം. സംസ്ഥാനത്ത് ഇന്ന് യെല്ലോ അലര്‍ട്ടും (ശക്തമായ മഴ) നാളെ ഓറഞ്ച് അലര്‍ട്ടുമാണ് (അതിശക്തമായ മഴ) പ്രഖ്യാപിച്ചിരിക്കുന്നത്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top