Flash News

പ്രധാന മന്ത്രി നരേന്ദ്ര മോദി ശിവഗിരി സന്ദര്‍ശിക്കുന്നു

June 11, 2019

The Prime Minister, Shri Narendra Modi pays homage to Sri Narayana Guru, at Sivagiri Mutt, Kerala on December 15, 2015.

The Prime Minister, Shri Narendra Modi pays homage to Sri Narayana Guru, at Sivagiri Mutt, Kerala on December 15, 2015.

ഗുരുവായൂര്‍ സന്ദര്‍ശനത്തിനുശേഷം പ്രധാനമന്ത്രി നരേന്ദ്രമോദി ഒക്ടോബറില്‍ ശിവഗിരി സന്ദര്‍ശിക്കും. ശിവഗിരി മഠത്തില്‍ നടക്കുന്ന ശ്രീനാരായണ പ്രസ്ഥാനങ്ങളുടെ രാജ്യാന്തര സമ്മേളനത്തിന്റെ ഉദ്ഘാടകനായിട്ടാണ് പ്രധാനമന്ത്രി എത്തുന്നത്. രാജ്യത്തും വിദേശത്തുമുള്ള ഗുരുദേവ പ്രസ്ഥാനങ്ങളുടെ ആഗോള സംഗമമാണ് ഒക്ടോബര്‍ മാസാദ്യം ശിവഗിരിയില്‍ നടക്കുന്നത്.

കഴിഞ്ഞ ദിവസം ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനത്തിനെത്തിയ നരേന്ദ്രമോദിയെ ശിവഗിരിയിലെ മുതിര്‍ന്ന സന്യാസിവര്യന്മാര്‍ നേരിട്ട് ക്ഷണിക്കുകയായിരുന്നു. പ്രധാനമന്ത്രി ക്ഷണം സ്വീകരിച്ചതായി ശിവഗിരി മഠം വ്യക്തമാക്കി.

ധര്‍മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി വിശുദ്ധാനന്ദ, ജനറല്‍ സെക്രട്ടറി സ്വാമി സാന്ദ്രാനന്ദ, ആലുവ അദ്വൈതാശ്രമം സെക്രട്ടറി സ്വാമി ശിവസ്വരൂപാനന്ദ എന്നിവര്‍ ചേര്‍ന്നാണ് പ്രധാനമന്ത്രിയെ സന്ദര്‍ശിച്ചത്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top