Flash News

കൊടും ചൂട്: കേരളാ എക്‌സ്പ്രസില്‍ നാലു യാത്രക്കാര്‍ കുഴഞ്ഞുവീണു മരിച്ചു

June 11, 2019

trainത്സാന്‍സി: കേരള എക്‌സ്പ്രസില്‍ യാത്രചെയ്തിരുന്ന നാലുയാത്രക്കാര്‍ ഉത്തര്‍പ്രദേശിലെ ഝാന്‍സിയില്‍ വെച്ച് കനത്ത ചൂടിനെത്തുടര്‍ന്ന് കുഴഞ്ഞുവീണ് മരിച്ചു. കോയമ്പത്തൂര്‍ സ്വദേശികളായ ബുന്ദൂര്‍ പളനിസാമി, ബാല്‍കൃഷ്ണ രാമസ്വാമി, ധനലക്ഷ്മി, സുബ്ബരായ്യ എന്നിവരാണ് മരിച്ചത്. ഒരാളെ അതീവഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

തിങ്കളാഴ്ച വൈകുന്നേരമാണ് സംഭവം. ആഗ്രയില്‍ നിന്ന് കോയമ്പത്തൂരിലേക്ക് സ്ലീപ്പര്‍ കോച്ചില്‍ യാത്രചെയ്തവരാണ്  മരിച്ച ആളുകൾ. കനത്ത ചൂടിനെ തുടര്‍ന്ന് അവശരായ ഇവര്‍ ട്രെയിനികത്ത് കുഴഞ്ഞു വീഴുകയായിരുന്നു എന്നാണ് ഒപ്പം യാത്രചെയ്തിരുന്നവര്‍ പറയുന്നത്. നാല് പേരും കടുത്ത ചൂടില്‍ അസ്വസ്ഥത പ്രകടിപ്പിച്ച കാര്യം സഹയാത്രികരാണ് റെയില്‍വെ അധികാരികളെ അറിയിച്ചത്.

ആഗ്ര കന്റോണ്‍മെന്റ് സ്‌റ്റേഷനില്‍ നിന്ന് കയറിയ 65 യാത്രക്കാരുടെ സംഘത്തിലുണ്ടായിരുന്നവരാണ് മരിച്ച നാലുപേരും. ഇവര്‍ കോയമ്പത്തൂരിലേക്കാണ് ടിക്കറ്റ് ബുക്ക് ചെയ്തിരുന്നത്. ഈ സംഘത്തിലുണ്ടായിരുന്നവര്‍ ഭൂരിഭാഗവും 65 വയസ്സിന് മുകളില്‍ പ്രായമായവരാണ്. എസ് 8, എസ് 9 കോച്ചുകളിലാണ് ഇവര്‍ യാത്ര ചെയ്തിരുന്നത്. വാരണസിയും  ആഗ്രയും സന്ദര്‍ശിച്ച ശേഷം മടങ്ങുകയായിരുന്നു സംഘമെന്നാണ് അറിയുന്നത്.

മരിച്ചവരുടെ പോസ്റ്റുമാര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചിട്ടില്ല. മരണകാരണം പോസ്റ്റ്‍മോർട്ടം അടക്കമുള്ള പരിശോധനകൾക്ക് ശേഷമെ പറയാനാകു എന്നാണ് റെയിൽവെ പറയുന്നത്. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം മൃതദേഹങ്ങൾ തമിഴ്നാട്ടിലെത്തിക്കാൻ നടപടി എടുക്കുമെന്നും റെയിൽവെ അറിയിച്ചു.

ഝാന്‍സിയില്‍ 48 ഡിഗ്രിക്കു മുകളിലാണ് ചൂട് രേഖപ്പെടുത്തിയത്. കഴിഞ്ഞ ആഴ്ച രണ്ട് ട്രെയിനുകളിലായി ഓരോ ആളുകൾ  ചൂടിനെ തുടര്‍ന്ന് മരിച്ചുവീണിരുന്നു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top