Flash News

ജൂണ്‍ മൂന്നിന് കാണാതായ വ്യോമസേനാ വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തി

June 11, 2019

an32.1.233306ഒരാഴ്ച മുൻപ് അരുണാചൽ പ്രദേശിൽ ചൈനാ അതിര്‍ത്തിക്ക് സമീപം കാണാതായ വ്യോമസേനാ വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയതായി വാർത്താ ഏജൻസിയായ എഎൻ ഐ റിപ്പോർട്ട് ചെയ്തു. അരുണാചല്‍ പ്രദേശിലെ ലിപ്പോയ്ക്ക് 16 കിലോമീറ്റർ വടക്കായാണ് അവശിഷ്ടങ്ങൾ കണ്ടെത്തിയത്. സമുദ്രനിരപ്പിൽ നിന്നും 12,000 അടി ഉയരത്തിലാണ് ഈ പ്രദേശം. വ്യോമസേന ഈ പ്രദേശത്ത് തിരച്ചിൽ തുടരുന്നുണ്ട് . വിമാനത്തിന്റെ വ്യോമപാതയില്‍ നിന്ന് മാറിയാണ് അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്.

വ്യോമസേനയുടെ അന്റനോവ് എന്‍ 32 വിഭാഗത്തില്‍പ്പെട്ട വിമാനത്തിൽ ഏഴ് ഓഫീസര്‍മാരും ആറു സൈനികരുമടക്കം പതിമൂന്നു പേർ ഉണ്ടായിരുന്നു. ഇതിൽ മൂന്ന്പേർ മലയാളികളാണെന്നാണ് സ്ഥിരീകരിച്ചിട്ടുള്ളത്. കൊല്ലം അഞ്ചൽ സ്വദേശിയായ എസ് അനൂപ് കുമാര്‍, കണ്ണൂര്‍ സ്വദേശി ഷെറിന്‍ , പാലക്കാട് സ്വദേശിയായ വിനോദ് കുമാര്‍ എന്നിവരാണുള്ളത്‌.

ജൂണ്‍ മൂന്നിന് തിങ്കളാഴ്ച അസമിലെ ജോര്‍ഹട്ടില്‍ നിന്ന് അരുണാചൽ പ്രദേശിലെ ചൈനാ അതിർത്തിക്കടുത്തുള്ള മെന്‍ചുക അഡ്വാന്‍സ് ലാന്‍ഡിങ് (എ.എല്‍.ജി) ഗ്രൗണ്ടിലേക്ക് തിരിച്ച വിമാനമാണ് മെന്‍ചുക വനഭാഗത്തുവെച്ച് കാണാതായത്.

Air-Craft-1തിങ്കളാഴ്ച ജോർഹട്ടിൽനിന്നും 12.25ന് പറന്നുയർന്ന വിമാനത്തിൽ നിന്നും ഒരുമണിക്കാണ് അവസാന സന്ദേശം ലഭിച്ചത്. പിന്നീട് ഒരു വിവരവും ലഭ്യമായില്ല. ഒരു മണിക്ക് സന്ദേ‌ശം ലഭിക്കുമ്പോൾ അസമിനും അരുണാചൽ പ്രദേശിനും ഇടയിലായിരുന്നു വിമാനമുണ്ടായിരുന്നത്. അരമണിക്കൂറോളം വിമാനവുമായി ബന്ധപ്പെടാൻ ശ്രമിച്ചുവെങ്കിലും ഫലമുണ്ടായില്ല. വ്യോമസേന ഉടനടി തിരച്ചിലിനായി വിമാനങ്ങളെ നിയോഗിക്കുകയായിരുന്നു.

വിമാനത്തിനായി ഒരാഴ്ചയായി തിരച്ചിൽ തുടരുകയായിരുന്നു. കരസേനയും നാവികസേനയും വ്യോമസേനയും ഇന്തോ ടിബറ്റൻ ബോർ‍‍‍ഡർ പോലീസും സംയുക്തമായാണ് തിരച്ചിൽ നടത്തിയത്. ഐഎസ്ആര്‍ഒയുടെ ഉപഗ്രഹത്തിന്‍റെ സഹായവും തേടി. സുഖോയ് 30 പോർ വിമാനങ്ങളും സി – 130 പ്രത്യേക പോർ വിമാനങ്ങളും തിരച്ചിൽ നടത്തി. മഴ തുടരുന്നത് തിരച്ചിൽ ദുഷ്ക്കരമാക്കിയിരുന്നു.

സോവിയറ്റ് കാലത്തെ വിമാനം കാലോചിതമായി പരിഷ്ക്കരിക്കുന്നതിൽ വ്യോമസേനയ്ക്ക് വീഴ്ച്ചയുണ്ടായെന്നും എമർജൻസി ലൊക്കേറ്റർ ബീക്കൺ പ്രവർത്തിക്കാത്തതിനാലാണ് വിമാനം കണ്ടെത്താൻ വൈകിയതെന്നും വിമർശനമുയർന്നിരുന്നു.

Air-Craft-2


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top