Flash News

ആ പരസ്യം ഇന്ത്യയെ അപമാനിക്കാന്‍ തന്നെ; പാക് ടെലിവിഷന്‍ പരസ്യത്തില്‍ അഭിനന്ദന്‍ വര്‍ദ്ധ്‌മാനെ പരിഹസിച്ചത് വിവാദമാകുന്നു

June 11, 2019

Abhinandanഇസ്‌ലാമാബാദ്: ബാലാക്കോട്ട് ആക്രമണത്തില്‍ പാക്കിസ്താന്‍ സൈന്യത്തിന്റെ പിടിയിലാകുകയും തടങ്കലില്‍ വെച്ച് ചോദ്യം ചെയ്യപ്പെടലിന് വിധേയനാകുകയും ചെയ്ത ഇന്ത്യന്‍ വ്യോമസേന വിംഗ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ദ്ധ്‌മാനെ പരിഹസിച്ചുകൊണ്ടുള്ള പാക് ടെലിവിഷന്‍ നിര്‍മ്മിച്ച പരസ്യം ഇന്ത്യയെ മനഃപ്പൂര്‍‌വ്വം അപമാനിക്കാനാണെന്ന് വിവിധ റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാണിക്കുന്നു.

ജൂണ്‍ 16 ന് നടക്കുന്ന ഇന്ത്യാ-പാക് മത്സരത്തിന് മുന്നോടിയായിട്ടാണ് ജാസ് ടി.വി. ചാനല്‍ പരസ്യം സം‌പ്രേക്ഷണം ചെയ്തത്. പരസ്യ ചിത്രത്തില്‍ അഭിനന്ദന്‍ വര്‍ദ്ധ്മാന്റെ മുഖവുമായി സാമ്യമുള്ളയാളെയാണ് കാണിക്കുന്നത്. അഭിനന്ദനെ പാക് സൈന്യം ചോദ്യം ചെയ്യുന്ന രീതിയിലായിരുന്നു പരസ്യം ചിത്രീകരിച്ചത്. അഭിനന്ദനെപ്പോലെ മീശവെച്ച ഇദ്ദേഹം നീല ടീഷര്‍ട്ടാണ് ധരിച്ചിരിക്കുന്നത്. ക്യാമറയ്ക്ക് മുന്നില്‍ കയ്യില്‍ ഒരു കപ്പു ചായയുമായിരുന്ന് ചോദ്യങ്ങള്‍ക്ക് മറുപടി പറയുന്ന രീതിയിലായിരുന്നു പരസ്യം ഒരുക്കിയത്. ‘ടോസ് കിട്ടിയിരുന്നെങ്കില്‍ എന്തായിരുന്നു പ്ലാന്‍? എന്ന ചോദ്യത്തിന് സോറി സര്‍ എനിക്കത് പറയാനുള്ള അനുമതിയില്ല എന്ന് ‘ ഇദ്ദേഹം പറയുന്നു.

മെയിന്‍ ഇലവനില്‍ ആരെല്ലാമുണ്ടാകുമെന്ന അടുത്ത ചോദ്യത്തിനും സോറി സര്‍ അത് പറയാന്‍ എനിക്ക് കഴിയില്ല എന്ന് മറുപടി നല്‍കുന്നു. ശരി, ചായ എങ്ങനെയുണ്ടെന്ന അടുത്ത ചോദ്യത്തിന് ചായ വളരെ നന്നായിരിക്കുന്നു എന്നാണ് മറുപടി പറയുന്നത്. ഇതോടെ ശരി ഇനി താങ്കള്‍ക്ക് പോകാമെന്ന് പറയുന്നതോടെ കപ്പുമായി എഴുന്നേല്‍ക്കുന്ന ഇദ്ദേഹത്തോട് കപ്പും കൊണ്ട് എവിടേക്കാണ് പോകുന്നതെന്ന് ചോദിച്ച്’ കപ്പ് ഇവിടെ വെച്ചിട്ട് പോകൂ എന്ന് ഹാഷ് ടാഗ് ഇട്ടുകൊണ്ടായിരുന്നു പരസ്യം അവസാനിക്കുന്നത്.

ലോകകപ്പ് മത്സരത്തില്‍ കപ്പ് പാക്കിസ്ഥാന് തന്നെ ലഭിക്കുമെന്നായിരുന്നു പരസ്യം പറഞ്ഞുവെച്ചത്. എന്നാല്‍ പരസ്യം ഇന്ത്യന്‍ വ്യോമസേനയേയും സൈന്യത്തേയും അപമാനിക്കുകയാണെന്ന വിമര്‍ശനമാണ് ഉയരുന്നത്. അഭിനന്ദന്‍ കറുത്തയാളാണെന്ന് കാണിക്കാന്‍ കറുത്ത മേക്കപ്പാണ് അഭിനന്ദനായി അഭിനയിച്ചയാളുടെ മുഖത്ത് ഉപയോഗിച്ചതെന്നും ഇത് വംശീയ അധിക്ഷേപമാണെന്നും ചിലര്‍ ചൂണ്ടിക്കാട്ടുന്നു.

ഇന്ത്യന്‍ അതിര്‍ത്തിയില്‍ പ്രകോപനമുണ്ടാക്കിയ പാക് വിമാനങ്ങളെ പിന്തുടരുന്നതിന് ഇടയിലായിരുന്നു വിങ്ങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ദ്ധമാന്റെ വിമാനത്തിന് നേരെ ആക്രമണമുണ്ടാകുന്നത്. വിമാനത്തില്‍ നിന്ന് ഉടന്‍ സ്വയം ഇജക്ട് ചെയ്ത അഭിനന്ദന്‍ വനമേഖലയില്‍ പതിക്കുകയായിരുന്നു. തുടര്‍ന്ന് പാക് സൈന്യത്തിന്റെ പിടിയിലകപ്പെട്ട ഇദ്ദേഹത്തെ പാക് സൈന്യം ചോദ്യം ചെയ്തിരുന്നു. ഇതിന്റെ വീഡിയോകളും പാക്കിസ്ഥാന്‍ പുറത്തുവിട്ടിരുന്നു.

പാകിസ്ഥാന്‍ കസ്റ്റഡിയില്‍ നേരിട്ട എല്ലാ ചോദ്യങ്ങള്‍ക്കും ധീരവും വ്യക്തവുമായിട്ടായിരുന്നു അഭിനന്ദന്‍ അന്ന് മറുപടി നല്‍കിയത്. പേര് ചോദിക്കുമ്പോള്‍ വിങ്ങ് കമാന്‍ഡര്‍ അഭിനന്ദന്‍ എന്നും മറ്റ് വിവരങ്ങള്‍ തിരക്കുമ്പോള്‍ അത് വെളിപ്പെടുത്താന്‍ സാധിക്കില്ലെന്നുമായിരുന്നു അഭിനന്ദന്‍ മറുപടി നല്‍കിയത്. ആയുധധാരികളായ സൈനികരുടെ ചോദ്യം ചെയ്യലില്‍ തന്റെ പേരല്ലാതെ മറ്റ് വിവരങ്ങള്‍ വിങ്ങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ദ്ധമാന്‍ വ്യക്തമാക്കിയിരുന്നില്ല.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top