Flash News

നക്ഷത്ര ഫലം (14 ജൂണ്‍ 2019)

June 13, 2019 , .

Horoscope-today-news-1Aഅശ്വതി: നവദമ്പതികളെ ആശീര്‍വദിക്കുവാനവസരമുണ്ടാകും. നിലവിലുള്ളതിനു പുറമെ മറ്റൊരു ഗൃഹം വാങ്ങാന്‍ തയ്യാറാകും. കുടുംബത്തില്‍ സ്വസ്ഥതയും സമാധാനവും ദാമ്പത്യ ഐക്യതയും ഉണ്ടാകും.

ഭരണി: സമൂഹത്തില്‍ ഉന്നതരുമായി സൗഹൃദബന്ധത്തിലേര്‍പ്പെടുവാനവസരമുണ്ടാകും. ദീര്‍ഘകാലസുരക്ഷാപധതികളില്‍ പണം നിക്ഷേപിക്കും. മംഗളകര്‍മങ്ങളില്‍ പങ്കെടുക്കുവാനിടവരും.

കാര്‍ത്തിക: പരസ്പരവിരുധമായ പ്രവൃത്തികളില്‍ നിന്നും പിന്മാറുവാന്‍ തീരുമാനിക്കും. പധതി ആസൂത്രണങ്ങളില്‍ കാര്യപ്രസക്തമായ പങ്കുവഹിക്കാന്‍ സാധിക്കും

രോഹിണി: ജനമധ്യത്തില്‍ പരിഗണന ലഭിക്കും. ഇന്‍ര്‍വ്യൂ, പരീക്ഷ തുടങ്ങിയവയില്‍ തൃപ്തിയോടു കൂടി അവതരിപ്പിക്കാന്‍ സാധിക്കും. പ്രവര്‍ത്തനമേഖലകളില്‍ പു‌തിയ ആശയം ഉത്ഭവിക്കും.

മകയിരം: ശിരോരോഗപീഡകളാല്‍ അസ്വാസ്ഥ്യം അനുഭവപ്പെടും. സാമ്പത്തിക ഇടപാടുകളില്‍ നിന്നും ഒഴിഞ്ഞുമാറുകയാണു നല്ലത്. അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ക്ക് വിധേയനാകും.

തിരുവാതിര: സഹപ്രവര്‍ത്തകരുടെ നിസഹകരണത്താല്‍ മനോവിഷമമുണ്ടാകും. വാതനാഡീരോഗപീഡകള്‍ക്ക് ആയുര്‍വേദചികിത്സ തുടങ്ങിവെക്കും. അപകീര്‍ത്തി ഒഴിവാക്കാന്‍ നേതൃത്വസ്ഥാനം ഉപേക്ഷിക്കും.

പുണര്‍തം: പരസ്പരധാരണയോടു കൂടി സുഹൃത്തുക്കളുമായി ചേര്‍ന്ന് പുതിയ കര്‍മ മേഖലകള്‍ക്ക് ധാരണയാകും. അസാധ്യമെന്ന് തോന്നുന്ന പലതും ഈശ്വരപ്രാര്‍ഥനകളാല്‍ സാധ്യമാകും.

പൂയ്യം: കരാറടിസ്ഥാനത്തില്‍ ഏറ്റെടുത്ത പ്രവൃത്തികള്‍ക്ക് അകാരണതടസം ഉണ്ടാ കും. അനുദിനം വര്‍ധിച്ചുവരുന്ന ചെലവിനങ്ങള്‍ക്ക് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തും.

ആയില്യം: സംഘനേതൃത്വസ്ഥാനം ഏറ്റെടുക്കും. ഗൃഹോപകരണങ്ങള്‍ മാറ്റി വാങ്ങുവാനിടവരും. കുടുംബത്തില്‍ സ്വസ്ഥതയും സമാധാനവും ദാമ്പത്യ ഐക്യതയും ഉണ്ടാകും.

മകം: നിസാരകാര്യങ്ങള്‍ക്ക് ഉണ്ടാകാവുന്ന തര്‍ക്കങ്ങളില്‍ നിന്നും നിരുപാധികം പിന്മാറണം. ആത്മവിശ്വാസക്കുറവിനാല്‍ പുതിയ സംരംഭങ്ങളില്‍ നിന്നും പിന്മാറും.

പൂരം: ആഗ്രഹിച്ച വിദേശഉദ്യോഗത്തിന് നിയമനാനുമതി ലഭിക്കും. പുതിയ വ്യാപാര വിപണന മേഖലകള്‍ തുടങ്ങുന്നതിനെപ്പറ്റി പുനരാലോചിക്കും. ദമ്പതികളുടെ ആഗ്രഹ ങ്ങള്‍ സഫലമാകും.

ഉത്രം: മതപരമായ കാര്യങ്ങളില്‍ വിമുഖത ഉണ്ടാകും.ദേഹാസ്വാസ്ഥ്യത്താല്‍ ഔദ്യോഗികമായ യാത്ര മാറ്റിവെക്കും. വിശ്വാസയോഗ്യമല്ലാത്ത പ്രവൃത്തികളില്‍ നിന്നും യുക്തി പൂര്‍വം പിന്മാറും.

അത്തം: ആരോഗ്യം തൃപ്തികരമായിരിക്കും. ഗുണമുള്ള കാര്യങ്ങളില്‍ ആത്മാര്‍ഥമായി പ്രവൃത്തിക്കും. തൊഴില്‍മേഖലകളില്‍ അനുകൂലമായ പരിവര്‍ത്തനങ്ങള്‍ കൈവ രും.

ചിത്ര: ആസൂത്രിതപധതികളില്‍ അനുകൂലസാഹചര്യമുണ്ടാകും. സര്‍വര്‍ക്കും സ്വീകാര്യമായ നിലപാട് അംഗീകരിക്കാന്‍ തയ്യാറാകും.

ചോതി: കീഴ്ജീവനക്കാര്‍ വരുത്തിവെച്ച അബധം തിരുത്താന്‍ അഹോരാത്രം പ്രവൃത്തിക്കും.പ്രയത്നങ്ങള്‍ക്ക് പൂര്‍ണഫലമുണ്ടാവുകയില്ല. തൊഴില്‍മേഖലകളോട് ബന്ധപ്പെട്ട യാത്ര വിഫലമാകും.

വിശാഖം: അപകീര്‍ത്തി ഒഴിവാക്കാന്‍ അധികാരസ്ഥാനം ഒഴിയും. നിസാരകാര്യങ്ങള്‍ ക്കു പോലും അകാരണതടസങ്ങള്‍ അനുഭവപ്പെടും. ഔദ്യോഗികമായ യാത്രകള്‍ മാറ്റി വെക്കും.

അനിഴം: പ്രയത്നഫലാനുഭവത്താല്‍ ആത്മനിര്‍വൃതിയുണ്ടാകും. പുതിയ വാഹനം വാങ്ങാന്‍ തീരുമാനിക്കും. വിശിഷ്ടവ്യക്തികളെ പരിചയപ്പെടുവാനവസരമുണ്ടാകും.

തൃക്കേട്ട: വിദഗ്ധോപദേശം സ്വീകരിക്കാതെ ഒരു പ്രവൃത്തിയിലും പണം മുടക്കരുത്. അസൂയാലുക്കളുടെ കുപ്രചരണത്താല്‍ മനോവിഷമം തോന്നും. അനുവദിച്ച സംഖ്യ ലഭിക്കാന്‍ കക്ഷിരാഷ്ട്രീയക്കാരുടെ സഹായം തേടും.

മൂലം: സംതൃപ്തിയുള്ള വിഭാഗത്തിലേക്ക് ഉദ്യോഗമാറ്റമുണ്ടാകും. വിദേശത്ത് സ്ഥിര താമസമാക്കുന്നതിനുള്ള അനുമതി ലഭിക്കും. പുത്രപൗത്രാദി സംരക്ഷണത്തില്‍ ആ‌ശ്വാസം തോന്നും.

പൂരാടം: തൊഴില്‍മേഖലകളോട് ബന്ധപ്പെട്ട് ദൂരയാത്രയും ചര്‍ച്ചകളും വേണ്ടിവരും. സംയുക്തസംരംഭത്തില്‍ നിന്നും പിന്മാറി സ്വന്തമായി വ്യാപാരം തുടങ്ങാന്‍ തീരുമാനിക്കും.

ഉത്രാടം: അര്‍ഥവത്തായ വാക്കുകള്‍ അനുകൂലസാഹചര്യങ്ങള്‍ക്കു വഴിയൊരുക്കും. സാമ്പത്തികസ്ഥിതി മെച്ചപ്പെടും. മംഗളവേളയില്‍വെച്ച് ബന്ധുക്കളെ കാണുവാനിടവരും.

തിരുവോണം: ഗുരുതുല്യരായവരില്‍ നിന്നും ആശീര്‍വാദമുണ്ടാകും. ഭരണസംവിധാനം മാറിയതിനാല്‍ ഉദ്യോഗത്തില്‍ നിന്നും രാജി വെക്കാന്‍ തീരുമാനിക്കും.

അവിട്ടം: സഹപ്രവര്‍ത്തകര്‍ക്ക് സാമ്പത്തിക സഹായം ചെയ്യുവാനിടവരും. ഏറ്റെടുത്ത ദൗത്യം വിജയപഥത്തിലെത്തിക്കാന്‍ സാധിക്കും. അനുചിതപ്രവൃത്തികളില്‍ നിന്നും ഒഴിഞ്ഞുമാറുവാന്‍ ഉള്‍പ്രേരണയുണ്ടാകും.

ചതയം: സംതൃപ്തിയുള്ള കാര്യങ്ങള്‍ നിഷ്ക്കര്‍ഷയോടു കൂടി ചെയ്തു തീര്‍ക്കും. സന്താനങ്ങളോടൊപ്പം താമസിക്കാന്‍ അന്യദേശവിദേശയാത്ര പുറപ്പെടും

പൂരോരുട്ടാതി: ഉദ്യോഗത്തില്‍ സ്ഥാനക്കയറ്റമുണ്ടാകും. അപവാദാരോപണങ്ങളില്‍ നി ന്നും കുറ്റവിമുക്തനാകും. ഉല്പന്നങ്ങള്‍ക്ക് ഗുണനിലവാരം വര്‍ധിപ്പിക്കാന്‍ വ്യവസായം നവീകരിക്കാന്‍ തീരുമാനിക്കും.

ഉത്രട്ടാതി: ചിരകാലാഭിലാഷപ്രാപ്തിയായ വിദേശയാത്ര സഫലമാകും. നിഷേധാത്മകമാ യ പ്രവൃത്തികളില്‍ നിന്നും പിന്മാറുകയാണു നല്ലത്. പുതിയ പാഠ്യപദ്ധതിയില്‍ ചേരും.

രേവതി: നിരവധി കാര്യങ്ങള്‍ നിഷ്കര്‍ഷയോടു കൂടി ചെയ്തു തീര്‍ക്കാന്‍ സാധിക്കും. തൃപ്തിയായ ഗൃഹം വാങ്ങാന്‍ തയ്യാറാകും. കുടുംബത്തില്‍ സ്വസ്ഥതയും സമാധാനവും ഉണ്ടാകും.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top