Flash News

അരുണാചല്‍ പ്രദേശില്‍ അപകടത്തില്‍പ്പെട്ട വ്യോമസേനാ വിമാനത്തിലെ 3 മലയാളികള്‍ ഉള്‍പ്പെടെ 13 പേരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തു

June 13, 2019

an-32latestഅരുണാചൽ പ്രദേശിലെ മെചൂകയിൽ കാണാതായ വ്യോമസേനയുടെ എഎൻ 32 വിമാനത്തിലുണ്ടായിരുന്ന മൂന്ന് മലയാളികളുള്‍പ്പടെ പതിമൂന്നു പേരുടെയും മൃതദേഹം കണ്ടെത്തി. വിമാനത്തിന്റെ ബ്ലാക്ക് ബോക്സും കണ്ടെത്തി. മരിച്ചവരുടെ ബന്ധുക്കളെ വ്യോമസേന വിവരം അറിയിച്ചു.

അരുണാചലിലെ ലിപോ മേഖലയില്‍ ചൊവ്വാഴ്ച വിമാന അവശിഷ്ടങ്ങൾ കണ്ടെത്തിയതായി വ്യാമസേന അറിയിച്ചിരുന്നു. എട്ടു ദിവസത്തോളം നീണ്ട തിരിച്ചിലിനൊടുവിലാണ് വിമാനം കണ്ടെത്തിയത്. എം.ഐ.-17 ഹെലികോപ്റ്ററാണ് 12,000 അടി ഉയരത്തില്‍നിന്ന് വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. ഇന്ന് രാവിലെയോടെ തിരച്ചില്‍ സംഘം ഈ പ്രദേശത്തേക്ക് എത്തുകയായിരുന്നു. വിമാനത്തിലുണ്ടായിരുന്ന എല്ലാവരും മരിച്ചെന്ന് സംഘം സ്ഥിരീകരിച്ചതായാണ് റിപ്പോര്‍ട്ട്.

വിമാനം തകര്‍ന്ന് വീണ പ്രദേശത്തേക്ക് ഹെലികോപ്ടര്‍ ഇറക്കാന്‍ സാധിക്കാത്തതിനെ തുടര്‍ന്ന് പാരച്യൂട്ടുകള്‍ ഉപയോഗിച്ചാണ് ആളുകളെ ഇറക്കിയത്. ഇന്നലെ തന്നെ സംഘം ഇങ്ങോട്ടേക്കെത്തിയെങ്കിലും മോശം കാലാവസ്ഥയെ തുടര്‍ന്ന് തിരച്ചില്‍ നിര്‍ത്തിവെച്ച് ഇന്ന് പുലര്‍ച്ച വീണ്ടും ശ്രമം നടത്തുകയായിരുന്നു.

അസമിലെ ജോര്‍ഹട്ട് വിമാനത്താവളത്തില്‍ നിന്ന് അരുണാചലിലെ മെചുക ലാന്‍ഡിങ് ഗ്രൗണ്ടിലേക്കു പറക്കുമ്പോള്‍ ജൂണ്‍ 3-നാണ് ഇരട്ട എന്‍ജിനുള്ള റഷ്യന്‍ നിര്‍മിത എഎന്‍ 32 വിമാനം കാണാതായത്. പറന്നുയര്‍ന്ന് അരമണിക്കൂറിനു ശേഷം ബന്ധം നഷ്ടപ്പെടുകയായിരുന്നു. ചൈനാ അതിര്‍ത്തിയില്‍ നിന്ന് 35 കിലോമീറ്റര്‍ അകലെയാണു മെചുക. 8 സേനാംഗങ്ങളും 5 യാത്രക്കാരുമാണു വിമാനത്തിലുണ്ടായിരുന്നത്.

കണ്ണൂര്‍ സ്വദേശി കോര്‍പറല്‍ എന്‍.കെ. ഷരിന്‍, അഞ്ചല്‍ സ്വദേശി സര്‍ജന്റ് അനൂപ് കുമാര്‍, തൃശൂര്‍ മുളങ്കുന്നത്തുകാവ് പെരിങ്ങണ്ടൂര്‍ സ്വദേശി സ്‌ക്വാഡ്രന്‍ ലീഡര്‍ വിനോദ് എന്നിവരാണ് മരിച്ച മലയാളികള്‍.

ദുർഘട വനമേഖലയിൽ തിരച്ചിലിനായി കരസേനയെയും ഇന്തോ – ടിബറ്റൻ ബോർഡർ പൊലീസിനെയും (ഐടിബിപി) നിയോഗിച്ചിരുന്നു. ഷി യോമി ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ ഗ്രാമീണരും തിരച്ചിലിനായി രംഗത്തെത്തിയിരുന്നു. വിമാനത്തെക്കുറിച്ച് എന്തെങ്കിലും വിവരം നൽകുന്നവർക്ക് അഞ്ചു ലക്ഷം രൂപ പാരിതോഷികവും വ്യോമസേന പ്രഖ്യാപിച്ചിരുന്നു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top