Flash News

അഞ്ചു മക്കളെ മൃഗീയമായി കൊന്ന പിതാവിന് വധശിക്ഷ; ദയ കാണിക്കണമെന്ന് മുന്‍ ഭാര്യ

June 13, 2019

Timothy-Jones-Jrകൊളംബിയ (സൗത്ത് കാരലൈന) : ഒരു വയസ്സു മുതല്‍ എട്ടു വയസ്സുവരെ പ്രായമുള്ള അഞ്ച് മക്കളെ അതിക്രൂരമായി കൊലപ്പെടുത്തിയ പിതാവിന് വധശിക്ഷ.

2014 ഓഗസ്റ്റ് 28നായിരുന്നു തിമോത്തി ജോണ്‍സ് തന്റെ സ്വന്തം മക്കളെ അതിക്രൂരമായി കൊലപ്പെടുത്തിയത്. ലെക്സിംഗ്ടണിലെ വീട്ടില്‍വച്ചാണ് ഒരു വയസുള്ള തന്റെ ഏറ്റവും ഇളയ കുഞ്ഞിനെയും എട്ട് വയസുള്ള മൂത്ത കുട്ടിയെയും ടിം കൊന്നത്. പ്ലഗ് സോക്കറ്റ് ഉപയോഗിച്ച് കളിക്കുകയായിരുന്ന ആറ് വയസുള്ള മകന്‍ നേഥനെയാണ് യാതൊരുവിധ പ്രകോപനവും കൂടാതെ ജോണ്‍സ് ആദ്യം കൊല്ലുന്നത്. പിന്നീട് ബാക്കി നാല് മക്കളെയും കഴുത്ത് ഞെരിച്ച് കൊല്ലുകയായിരുന്നു. ഒരു വയസുള്ള മകള്‍ എലൈന്‍, ഗാബ്രിയേല്‍ (രണ്ട്), ഏലിയാസ് (ഏഴ്), മെറ (എട്ട്) എന്നിവരാണ് അതിദാരുണമായി കൊല്ലപ്പെട്ടത്.

ജോണ്‍സ് കുറ്റക്കാരനാണെന്ന് ജൂറി കണ്ടെത്തിയിരുന്നു. ഇയാള്‍ക്കു വധശിക്ഷയോ പരോളില്ലാതെ ജീവപര്യന്തമോ നല്‍കണമെന്ന കാര്യത്തില്‍ ജഡ്ജിമാര്‍ തീരുമാനമെടുക്കാനിരിക്കെ വ്യാഴാഴ്ചയാണ് വധശിക്ഷ തന്നെ ഉചിതമെന്ന് തീരുമാനമാകുകയും ശിക്ഷ വിധിക്കുകയും ചെയ്തത്.

jones-kidsമക്കളുടെ മൃതദേഹങ്ങള്‍ ഗാര്‍ബേജ് ബാഗുകളിലാക്കി വാഹനവുമായി നഗരത്തിലൂടെ കറങ്ങുന്നതിനിടെയാണ് ജോണ്‍സിനെ ട്രാഫിക്ക് പൊലീസ് പിടികൂടുന്നത്. ഒമ്പത് ദിവസം മക്കളുടെ മൃതദേഹം സംസ്‌ക്കരിക്കാന്‍ സ്ഥലം കണ്ടെത്താന്‍ കഴിയാതെ അലഞ്ഞ് തിരിഞ്ഞ് നടക്കുന്നതിനിടെയായിരുന്നു ടിം ട്രാഫിക്ക് പൊലീസിന്റെ മുന്നില്‍പ്പെട്ടത്. കാറില്‍നിന്നും അഴുകിയ ദുര്‍ഗന്ധം പുറത്ത് വന്നതോടെയാണ് പൊലീസ് ടിമ്മിനെ പിന്‍തുടര്‍ന്നെങ്കിലും അലബാമയിലെ ഒരു റോഡരുകില്‍ ബാഗുകള്‍ ഉപേക്ഷിച്ച് കടന്നു കളയാന്‍ ശ്രമിച്ചെങ്കിലും പോലീസ് പിടികൂടുകയായിരുന്നു.

സൗത്ത് കാരലൈനയില്‍ അഞ്ച് വര്‍ഷത്തിനിടെ വധശിക്ഷയ്ക്ക് വിധിക്കപ്പെടുന്ന രണ്ടാമത്തെ വ്യക്തിയാണ് തിമോത്തി ജോണ്‍സ്.
കുത്തിവെയ്ക്കാനുള്ള വിഷം ലഭ്യമല്ലാത്തതിനാല്‍ 2011 മുതല്‍ സൗത്ത് കാരലൈനയില്‍ വധശിക്ഷ നടപ്പാക്കിയിട്ടില്ല.

AUGW7LE27JHQFB6RXMJNWTPJKMതിമോത്തി ജോണ്‍സിനെ വധശിക്ഷയ്ക്ക് വിധിക്കുന്നതിനു മുന്‍പ് മുന്‍ ഭാര്യ ആമ്പര്‍ കീസര്‍ കോടതിയെ സമീപിച്ചിരുന്നു. ഭര്‍ത്താവിനെ വധശിക്ഷയ്ക്ക് വിധിക്കരുതെന്ന് ആവശ്യപ്പെട്ടാണ് കീസര്‍ കോടതിയിലെത്തിയത്. എന്റെ കുഞ്ഞുങ്ങളോട് യാതൊരു വിധത്തിലുള്ള ദയാദാക്ഷിണ്യവും അയാള്‍ കാണിച്ചിരുന്നില്ല. പക്ഷേ അവര്‍ അഞ്ചുപേരും അയാളെ സ്‌നേഹിച്ചിരുന്നു. കുഞ്ഞുങ്ങള്‍ക്ക് വേണ്ടിയാണ് ഞാനിപ്പോള്‍ സംസാരിക്കുന്നത്. തന്റെ മക്കള്‍ക്ക് വേണ്ടിയാണ് ടിമ്മിനെ വധശിക്ഷയ്ക്ക് വിധിക്കരുതെന്ന് ആവശ്യപ്പെടുന്നതെന്നായിരുന്നു കീസര്‍ കോടതിയില്‍ പറഞ്ഞത്. ജോണ്‍സിനായി താന്‍ പ്രാര്‍ഥിക്കാറുണ്ടെന്നും വധശിക്ഷയെ വ്യക്തിപരമായി താന്‍ എതിര്‍ക്കുന്നുവെന്നും കീസര്‍ കോടതിയില്‍ പറഞ്ഞു.

ഒമ്പത് വര്‍ഷത്തെ ദാമ്പത്യത്തിനൊടുവിലാണ് കീസറും ജോണ്‍സും വേര്‍പിരിഞ്ഞത്. വിവാഹമോചിതയായ കീസര്‍ മക്കളെ ജോണ്‍സിനെയാണ് നോക്കാന്‍ ഏല്‍പ്പിച്ചത്. എല്ലാ ശനിയാഴ്ച്ചയും മക്കളെ സന്ദര്‍ശിക്കാം എന്ന നിബന്ധനയോടെയായിരുന്നു കീസര്‍ മക്കളെ ജോണസിനെ ഏല്‍പ്പിച്ചത്. പക്ഷെ, മക്കളുടെ ദാരുണമായ അന്ത്യത്തിലേക്കായിരുന്നു അതെത്തിച്ചത്.

Amber-Kyzer-and-her-ex-husband-Timothy-Jones-Jr-3


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top