Flash News

സിനിമാ ടിക്കറ്റിന് 10% നികുതി: സർക്കാർ നടപടി ഹൈക്കോടതി സ്റ്റേ ചെയ്തു

June 13, 2019

5488_sdfgytrewreകൊച്ചി: സിനിമാ ടിക്കറ്റിന് 10% വിനോദ നികുതി ഏർപ്പെടുത്തിയ സർക്കാർ നടപടി ഹൈക്കോടതി സ്റ്റേ ചെയ്തു. ജൂലൈ മൂന്നുവരെ വിനോദനികുതി പിരിക്കരുതെന്ന് ഹൈക്കോടതി നിർദ്ദേശിച്ചു.

സർക്കാർ നടപടിയെ ചോദ്യം ചെയ്ത് കേരള ഫിലിം ചേംബര്‍ ഉൾപ്പടെയുള്ള സംഘടനകൾ നല്‍കിയ ഹര്‍ജിയെ തുടർന്നാണ് വിനോദ നികുതിക്ക് ഹൈക്കോടതി സ്റ്റേ പുറപ്പെടുവിച്ചത്. ജിഎസ്ടിക്ക് പുറമെയുള്ള ഇരട്ടനികുതി ഏര്‍പ്പെടുത്താന്‍ സംസ്ഥാനസര്‍ക്കാരിന് അധികാരമില്ലെന്നും..അധികനികുതി പിരിവ് സിനിമാമേഖലയെ തകർക്കുമെന്നുമാണ് സിനിമാ സംഘടനകൾ വാദിക്കുന്നത്.

ജിഎസ്ടിക്കു പുറമേ പത്തു ശതമാനം വിനോദനികുതി ഏര്‍പ്പെടുത്താനുള്ള നിർദ്ദേശം കഴിഞ്ഞ ബജറ്റിൽ മന്ത്രി തോമസ്ഐസക്കാണ് പ്രഖ്യാപിച്ചത്. സിനിമാ ടിക്കറ്റിനു വിനോദ നികുതി ഒഴിവാക്കി കൊണ്ടുവന്ന ജിഎസ്ടിയ്ക്കു മേൽ വീണ്ടും 10% വിനോദ നികുതി കൂടി ചുമത്തുന്നതായിരുന്നു പ്രഖ്യാപനം.

100 രൂപ വരെയുള്ള ടിക്കറ്റുകൾക്ക് 12%, 100 രൂപയ്ക്ക് മുകളിൽ 18% എന്നിങ്ങനെയാണ് നിലവിലുള്ള നികുതി. 10% അധിക വിനോദ നികുതിയും 1% പ്രളയ സെസും വരുന്നതോടെ ടിക്കറ്റുകൾക്കു വീണ്ടും വില വർധിക്കും.

2017 ജൂലൈയില്‍ ചരക്കുസേവന നികുതി നിലവില്‍ വന്നപ്പോള്‍ മുതല്‍ സര്‍ക്കാര്‍, തദ്ദേശ സ്ഥാപനങ്ങള്‍ വിനോദ നികുതി ഈടാക്കുന്നത് ഒഴിവാക്കിയിരുന്നു. എന്നാല്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് വിനോദ നികുതി പിരിക്കാന്‍ അവകാശം നല്‍കുന്ന കേരള ലോക്കല്‍ അതോററ്റീസ് എന്റര്‍ടെയ്‌മെന്റ് ടാക്‌സ് ആക്ട് സെക്ഷന്‍ മൂന്ന് റദ്ദാക്കിയിരുന്നില്ല.

ടിക്കറ്റിനുമേല്‍ ഈടാക്കിയിരുന്ന ജി.എസ്.ടി 28 ല്‍ നിന്നും 18 ശതമാനമായി കുറച്ചിരുന്നു. ഈ സാഹചര്യത്തില്‍ തദ്ദേശ സ്ഥാപനങ്ങളുടെ നഷ്ടത്തിന്റെ തോത് കുറയ്ക്കുന്നതിന് വേണ്ടിയാണ് വീണ്ടും വിനോദ നികുതി ഈടാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. ഇത് സംബന്ധിച്ച ഉത്തരവ് പഞ്ചായത്ത്, നഗരസഭ, തദ്ദേശ സ്ഥാപനങ്ങള്‍ എന്നിവര്‍ക്ക് സര്‍ക്കാര്‍ കൈമാരുകയും ചെയ്തിരുന്നു.

സര്‍ക്കാര്‍ നിലപാട് പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് സിനിമാ പ്രവര്‍ത്തകര്‍ മുഖ്യമന്ത്രിയെ കണ്ടിരുന്നു. നിലവില്‍ സിനിമ വ്യവസായം വലിയ പ്രതിസന്ധി നേരിടുമ്പോള്‍ അധിക നികുതി കൂടി വന്നാല്‍ തിയറ്ററിലെത്തുന്ന പ്രേക്ഷകരുടെ എണ്ണം വീണ്ടും കുറയുമെന്നും വ്യവസായം തകരുമെന്നും പ്രതിനിധികള്‍ മുഖ്യമന്ത്രിയെ ധരിപ്പിച്ചു. സിനിമ ടിക്കറ്റിനു മാത്രമാണ് ഇരട്ട നികുതിയെന്നും അവര്‍ ചൂണ്ടിക്കാട്ടിയിരുന്നു. ആവശ്യം പരിഗണിക്കാം എന്നറിയിച്ചിരുന്നെങ്കിലും പ്രായോഗിക തലത്തില്‍ എത്താതിരുന്നതോടെയാണ് സിനിമാ സംഘടനകള്‍ ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top