Flash News

ചൈനീസ് പ്രസിഡന്റ് ഈ വര്‍ഷം തന്നെ ഇന്ത്യ സന്ദര്‍ശിക്കുമെന്ന്

June 14, 2019

modi-chineesപ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍ പിങും കൂടിക്കാഴ്ച നടത്തി. ഷാങ്ഹായ് കോര്‍പ്പറേഷന്‍ ഓര്‍ഗനൈസേഷന്‍ ഉച്ചകോടിയില്‍ പങ്കെടുക്കാനായി കിര്‍ഗിസ്താന്‍ തലസ്ഥാനമായ ബിഷ്‌കെകില്‍ എത്തിയപ്പോഴാണ് ഇരു നേതാക്കളും കൂടിക്കാഴ്ച നടത്തിയത്. അനൗദ്യോഗിക ഉച്ചകോടിക്കായി പ്രധാനമന്ത്രി ഷീ ജിന്‍ പിങിനെ ഇന്ത്യയിലേക്ക് ക്ഷണിക്കുകയായിരുന്നു മോദി. ഷീ ജിന്‍പിങ് നരേന്ദ്രമോദിയുടെ ക്ഷണം സ്വീകരിച്ചതായി വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.

ഈ വര്‍ഷം തന്നെ ചൈനീസ് പ്രസിഡന്റിന്റെ സന്ദര്‍ശനം ഉണ്ടാകും. ഇതിനായി ഉടന്‍ തന്നെ ഇരുരാജ്യങ്ങളും തയ്യാറെടുപ്പുകള്‍ ആരംഭിക്കുമെന്ന് വിദേശകാര്യ സെക്രട്ടറി വിജയ് കേശവ് ഗോഖലെ അറിയിച്ചു.

കഴിഞ്ഞ വര്‍ഷം ഏപ്രില്‍ മാസത്തില്‍ ചൈനയിലെ വുഹാനില്‍ പ്രധാനമന്ത്രി മോദിയും ഷി ജിന്‍പിങ്ങും തമ്മില്‍ അനൌദ്യോഗിക കൂടിക്കാഴ്ച നടന്നിരുന്നു . അന്ന് തന്നെ താന്‍ ഇന്ത്യയിലേക്ക് നരേന്ദ്രമോദിയുടെ ക്ഷണം സ്വീകരിച്ച് എത്തുമെന്ന് ഷി ജിന്‍പിങ് വ്യക്തമാക്കിയിരുന്നു.

imran-khanഅതേ സമയം ഇന്ത്യയുമായി സമാധാന ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് പാക്കിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ വ്യക്തമാക്കി. രണ്ട് ആണവശക്തികൾ തമ്മിലുള്ള തർക്കങ്ങൾ ചർച്ചയിലൂടെ പരിഹരിക്കണമെന്നും ഇന്ത്യയുമായി സമാധാനമാണ് ആഗ്രഹിക്കുന്നതെന്നും
റഷ്യൻ വാർത്താ ഏജൻസിക്കു നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു. ബിക്‌ഷെക്കിൽ ദ്വിദിന ഷാങ്ഹായി ഉച്ചകോടിയിൽ പങ്കെടുക്കാനെത്തിയതായിരുന്നു ഇമ്രാൻ. അന്താരാഷ്ട്ര മധ്യസ്ഥതയിൽ ഇരു രാഷ്ട്രങ്ങളും തമ്മിലുള്ള വിഷയം പരിഹരിക്കാൻ ചർച്ച നടത്താമെന്നും അദ്ദേഹം പറഞ്ഞു.

ഇന്ന് പത്തരയോടെയാണ് ഷാങ്ഹായ് കോർപ്പറേഷൻ ഓർഗനൈസേഷൻ ഉച്ചകോടി ആരംഭിക്കുന്നത്. ഉച്ചകോടിക്ക് മുന്നോടിയായി റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുതിൻ, അഫ്ഗാനിസ്താൻ പ്രസിഡന്റ് അഷ്റഫ് ഘനി തുടങ്ങിയവരുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി കൂടിക്കാഴ്ച നടത്തിയിരുന്നു.

മോദിയും ഇമ്രാൻ ഖാനുമായി ഉച്ചകോടിയോട് അനുബന്ധിച്ച് ഉഭയകക്ഷി ചർച്ച നടത്താൻ തീരുമാനിച്ചിട്ടില്ലെന്ന് വിദേശകാര്യമന്ത്രാലയം കഴിഞ്ഞയാഴ്ച വ്യക്തമാക്കിയിരുന്നു.

ആയുധങ്ങൾ വാങ്ങാൻ പണം ചിലവഴിക്കാൻ പാകിസ്താൻ താൽപര്യപ്പെടുന്നില്ല. പകരം ദാരിദ്ര്യത്തെ നേരിടാൻ ആ പണം ഉപയോഗിക്കാനാണ് പാകിസ്താന് താൽപര്യം. അതിനാൽ തന്നെ രണ്ട് ആണവശക്തികളുള്ള ഒരു മേഖലയിൽ സമാധാനമാണ് വേണ്ടത്- ഇമ്രാൻ ഖാൻ വ്യക്തമാക്കി.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top