Flash News

ഉണര്‍വ്വ് മഹോത്സവം ഡാളസില്‍

June 14, 2019 , രാജു തരകന്‍

Bless Asia - Full Page 10_1ഫ്രിസ്കോ (ഡാളസ്): ജൂണ്‍ 15 ശനിയാഴ്ച മുതല്‍ 25 ചൊവ്വാഴ്ച വരെ ഫ്രിസ്കോയില്‍ നടക്കുന്ന ഉണര്‍വ്വ് മഹോത്സവത്തില്‍ ലോക പ്രശസ്ത സുവിശേഷകര്‍ പ്രസംഗിക്കുന്നു.

ഫ്രണ്ട്ഷിപ്പ് ചര്‍ച്ചിന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന സമ്മേളനത്തില്‍ പാസ്റ്റര്‍ അനീഷ്‌ മനോ സ്റ്റീഫന്‍ (ബാംഗ്ലൂര്‍), പാസ്റ്റര്‍ ചാണ്ടി വര്‍ഗ്ഗീസ് (ന്യൂഡല്‍ഹി), പാസ്റ്റര്‍ ജെസ്സി റെയ്മഴ്സ് (അമേരിക്ക), പാസ്റ്റര്‍ ജോണ്‍സന്‍ ഡാനിയേല്‍ എന്നിവര്‍ വിവിധ സെഷനുകളില്‍ സംസാരിക്കും. പ്രമുഖ ക്രിസ്തീയ ഗായകന്‍ ഷെഡന്‍ ബഞ്ചാരയുടെ നേതൃത്വത്തിലുള്ള സംഗീത ഗ്രൂപ്പ് ഗാന ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കുന്നു. ബൃഹത്തായ ഡാളസ് മെട്രോപ്ലെക്സില്‍ ഒരു വലിയ ആത്മീയ മുന്നേറ്റം ലക്ഷ്യമിട്ട് നടക്കുന്ന പ്രസ്തുത യോഗങ്ങളിലേക്ക് മതഭേദമെന്യേ എല്ലാവരെയും സ്വാഗതം ചെയ്യുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: Vivek Samuel 847 878 4578/ Sam Simon 469 407 7961.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top