Flash News

ഡബ്ല്യു ടി ഒയുടെ നിയന്ത്രണത്തിലായിരിക്കണം വാണിജ്യ ബന്ധങ്ങളെന്ന് നരേന്ദ്ര മോദി

June 15, 2019

15thmodi-pmകിര്‍ഗിസ്താന്‍: ഏകപക്ഷീയമായ കച്ചവടത്തേയും വാണിജ്യക്കുത്തകകളേയും ശക്തമായി എതിർത്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. വേൾ ട്രേഡ് ഓർഗനൈസേഷന്റെ നിയന്ത്രണത്തിൽ നിയമാധിഷ്ഠിതമായി വേറുതിരിവുകൾ ഇല്ലാതെ ലോകത്തെ പ്രധാന സമ്പദ് വ്യവസ്ഥകളെയെല്ലാം ഉൾക്കൊള്ളിച്ച് നടത്തുന്ന വാണിജ്യബന്ധങ്ങളാണ് വേണ്ടതെന്നും പ്രധാനമന്ത്രി പറഞ്ഞു.

കിർഗിസ്ഥാനിൽ വച്ചു നടക്കുന്ന ഷാങ്‌ഹായി കോ‍‌പ്പറെഷൻ ഓർഗനൈസേഷൻ ഉച്ചകോടിയിലാണ് പ്രധാനമന്ത്രി അഭിപ്രായം പറഞ്ഞത്.

രാജ്യങ്ങൾ തമ്മിലിനി സാമ്പത്തിക സഹകരണമാണാവശ്യം. നിയമവ്യവസ്ഥയിലടിസ്ഥാനപ്പെടുത്തിയ സുതാര്യമായ, വേർതിരിവുകളില്ലാത്ത, തുറന്ന,ബഹു പക്ഷങ്ങൾക്ക് അവസരങ്ങളുള്ള വാണിജ്യ ബന്ധങ്ങളാണ് ഇനി രാഷ്ട്രങ്ങൾ തമ്മിലുണ്ടാവണ്ടത്. ഈ ബന്ധങ്ങളിൽ പങ്കാളികൾക്കെല്ലാം ഒരുപോലെ ഗുണമുണ്ടായില്ലെങ്കിൽ ഇതുകൊണ്ടൊരു വികസനവും ഉണ്ടാകില്ല, മോദി പറഞ്ഞു.

രാഷ്ട്രങ്ങൾ തമ്മിലുള്ള പരസ്പരസഹകരണം ഊഷ്മളമാക്കാനും അംഗരാജ്യങ്ങൾ തമ്മിൽ ബന്ധം നിലനിർത്താനും ഇന്ത്യയെക്കൊണ്ടാകുന്ന വിധത്തിൽ വേണ്ടതെല്ലാം ചെയ്യുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഉറപ്പുനൽകി.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top