Flash News

ഭീകരവാദികള്‍ക്ക് ഒത്താശ ചെയ്തുകൊടുക്കുന്നവരുമായി സന്ധി സംഭാഷണത്തിനില്ലെന്ന് മോദി; ഭീകരവാദത്തെ പാക്കിസ്താന്‍ പ്രോത്സാഹിപ്പിക്കുന്നില്ലെന്ന് ഇമ്രാന്‍ ഖാന്‍

June 15, 2019

modi-12345-1ഭീകരവാദികള്‍ക്കും ഭീകരപ്രവര്‍ത്തകര്‍ക്കും സഹായങ്ങള്‍ ചെയ്യുന്ന രാജ്യങ്ങളുമായി ഇന്ത്യ യാതൊരു വിധത്തിലും സഹകരിക്കില്ലെന്ന് പ്രധാന മന്ത്രി നരേന്ദ്ര മോദി. അത്തരം രാജ്യങ്ങളെ ഒറ്റപ്പെടുത്തണമെന്നും ഷാങ്ഹായി ഉച്ചകോടിയില്‍ മോദി ആവശ്യപ്പെട്ടു. വേദിയില്‍ പാക് പ്രധാന മന്ത്രി ഇമ്രാന്‍ഖാന്റെ സാന്നിധ്യത്തിലാണ് നരേന്ദ്രമോദിയുടെ പരാമര്‍ശമെന്ന് അന്താരാഷ്ട്രമാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്നു. ഭീകരരെ സഹായിക്കുന്നവരെയും പ്രോത്സാഹനം നല്കുന്നവരെയും ഭീകരവാദത്തിന് ഉത്തരവാദികളായി കാണണം. ഭീകരവാദത്തിനെതിരെ രാജ്യാന്തര സമ്മേളനം എന്ന നിര്‍ദ്ദേശമാണ് ഇന്ത്യ മുന്നോട്ടു വയ്ക്കുന്നുവെന്നും നരേന്ദ്രമോദി പറഞ്ഞു.

ഉച്ചകോടിയില്‍ വേദി പങ്കിട്ടെങ്കിലും പ്രധാനമന്ത്രി നരേന്ദ്ര മോദി, ഇമ്രാന്‍ ഖാന് മുഖം നല്കാന്‍ തയ്യാറായിരുന്നില്ല. ഇന്നലെ കിര്‍ഗിസ്ഥാന്‍ പ്രസിഡന്റ് നല്‍കിയ അത്താഴ വിരുന്നിലും ഇരുനേതാക്കളും പരസ്പരം സംസാരിച്ചില്ല. ഉച്ചകോടിയില്‍ പാകിസ്ഥാന്റെ പേര് പറയാതെ പാക് കേന്ദ്രീകൃത ഭീകരവാദത്തിനെതിരെ മോദി ആഞ്ഞടിച്ചു. ഭീകരവാദത്തിനെതിരെ രാജ്യാന്തര സമ്മേളനം വിളിച്ചു ചേര്‍ക്കണം എന്നും മോദി ആവശ്യപ്പെടുകയായിരുന്നു.

രണ്ട് രാജ്യങ്ങള്‍ തമ്മിലുള്ള പ്രശ്‌നം മാത്രമാണ് ഇന്ത്യക്കും പാകിസ്ഥാനും ഇടയ്ക്ക് ഉള്ളത്. അതില്‍ രാജ്യാന്തര ചര്‍ച്ചയുടെ കാര്യമില്ലെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി നിലപാടെടുത്തു. ആദ്യ സര്‍ക്കാരിന്റെ കാലത്ത് നവാസ് ഷെരിഫിനോട് സൗഹൃദം കാട്ടിയ നരേന്ദ്രമോദി അതേ നിലപാട് ഇമ്രാന്‍ പ്രതീക്ഷിക്കേണ്ടെന്ന സന്ദേശമാണ് നല്‍കുന്നത്. ഇന്ത്യാപാക് സമഗ്ര ചര്‍ച്ച വീണ്ടും തുടങ്ങാനുള്ള സാധ്യതകള്‍ തല്‍ക്കാലം അടയ്ക്കുന്നതാണ് ബിഷ്‌ക്കെക്കിലെ കാഴ്ചകള്‍.

ഇന്ത്യയുമായുള്ള എല്ലാ വിഷയങ്ങളും ചര്‍ച്ചയിലൂടെ തീര്‍ക്കാന്‍ തയ്യാറെന്ന് റഷ്യന്‍ വാര്‍ത്താ ഏജന്‍സിയായ സ്പുട്‌നിക്കിനോട് ഇമ്രാന്‍ ഖാന്‍ വ്യക്തമാക്കിയിരുന്നു. ഇന്ത്യ പാക് പ്രശ്‌നത്തില്‍ രാജ്യാന്തര മധ്യസ്ഥ ചര്‍ച്ച വേണമെന്നും നരേന്ദ്രമോദിയുമായി ചര്‍ച്ചക്ക് തയ്യാറാണെന്നും ഇമ്രാന്‍ഖാന്‍ പറഞ്ഞു. എന്നാല്‍ ഭീകരവാദത്തോട് വിട്ടുവീഴ്ചയില്ലെന്ന നിലപാടാണ് ഇന്ത്യക്ക്. ഭീകരവാദത്തെ കുറിച്ച് ഇന്ത്യ പറഞ്ഞ കാര്യങ്ങളോട് പ്രതികരിക്കാന്‍ പാകിസ്ഥാന്‍ തയ്യാറായിട്ടില്ലെന്നും ചര്‍ച്ചക്ക് സാഹചര്യം ഒരുക്കാന്‍ പാകിസ്ഥാന് കഴിഞ്ഞിട്ടില്ലെന്നുമാണ് ഇന്ത്യയുടെ പ്രതികരണം .

അതേ സമയം ഭീകരവാദത്തെ നേരിടാനുള്ള പാക്കിസ്ഥാന്റെ അനുഭവ സമ്പത്ത് മറ്റു രാജ്യങ്ങളുമായി പങ്കുവെയ്ക്കാന്‍ തയ്യാറാണെന്ന് ഇമ്രാന്‍ഖാന്‍ പറഞ്ഞു. രാജ്യങ്ങള്‍ പിടിച്ചുവച്ചിരിക്കുന്ന ജനതയ്ക്കു മേല്‍ നടത്തുന്ന അക്രമവും ഭീകരവാദമെന്ന് ഇമ്രാന്‍ ഖാന്‍ പറഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍. തര്‍ക്കങ്ങള്‍ ചര്‍ച്ചയിലൂടെ പരിഹരിക്കാനുള്ള അവസരം പാഴാക്കരുതെന്നും പാക്കിസ്ഥാന്‍ ഭീകരവാദത്തിന്റെ ഇരയെന്നും ഇമ്രാന്‍ ഖാന്‍ സൂചിപ്പിച്ചു .

ഭീകരവാദത്തെ എങ്ങനെ നേരിടണഎന്ന് പാക്കിസ്ഥാന് ഏറെ അനുഭവ സമ്പത്തുണ്ടെന്നും ഇത് മറ്റു രാജ്യങ്ങളുമായി പങ്കുവെയ്ക്കാന്‍ പാക്കിസ്ഥാന്‍ തയ്യാറാണെന്നും ഇമ്രാന്‍ഖാന്‍ പറഞ്ഞു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top