Flash News

വക്കച്ചന്‍ മറ്റത്തിലിന് ഡാളസ് കേരള അസോസിയേഷന്‍ ജൂണ്‍ 17നു സ്വീകരണം നല്‍കുന്നു

June 15, 2019 , പി.പി. ചെറിയാന്‍

getPhotoഗാര്‍ലാന്‍ഡ് (ഡാളസ് ) : 2003 മുതല്‍ 2009 വരെ രാജ്യസഭാംഗവും കേരള രാഷ്ട്രീയത്തിലും ബിസിനസിലും മികച്ച നേതൃപാടവവും സംഘടനാ വൈഭവും കൊണ്ട് ഒരുപോലെ ശ്രദ്ധയാകര്‍ഷിച്ച വ്യക്തിത്വത്തിനുടമയുമായ വക്കച്ചന്‍ മറ്റത്തിലിന് (എം.ജെ. വര്‍ക്കി മറ്റത്തില്‍) ഡാളസ് കേരള അസോസിയേഷന്‍ പൗര സ്വീകരണം നല്‍കുന്നു. ജൂണ്‍ 17 തിങ്കളാഴ്ച വൈകുന്നേരം ആറിന് ഗാര്‍ലണ്ടിലുള്ള അസോസിയേഷന്‍ കോണ്‍ഫ്രന്‍സ് ഹാളിലാണ് സ്വീകരണ സമ്മേളനം സംഘടിപ്പിച്ചിരിക്കുന്നത്.

മോണ്ട് ഫോര്‍ട് യേര്‍ക്കാട് സ്‌കൂള്‍ വിദ്യാഭ്യാസവും ട്രിച്ചി സെന്റ് ജോസഫ്‌സ് കോളേജില്‍ നിന്നും ബിരുദവും നേടിയ അദ്ദേഹം അമ്പതു വര്ഷങ്ങള്ക്കു മുമ്പ് ഉപരി പഠനത്തിനായ് അമേരിക്കയിലെത്തി എംബിഎ നേടുകയും ചെയ്തു.

സ്വീകരണ സമ്മേളനത്തില്‍ ഡാളസ് ഫോര്‍ത്ത്വര്‍ത്തിലെ നിരവധി സാമൂഹ്യ സാംസ്‌കാരിക നേതാക്കള്‍ പങ്കെടുക്കുമെന്നും എല്ലാവരെയും യോഗത്തിലേക്ക് ക്ഷണിക്കുന്നതായും അസോസിയേഷന്‍ ഭാരവാഹികള്‍ അറിയിച്ചു ,

കൂടുതല്‍ വിവരങ്ങള്‍ക്ക്: റോയ് കൊടുവത്ത് 972 569 7165, ഡാനിയേല്‍ കുന്നേല്‍ 469 274 3456, പ്രദീപ് നാഗനൂലില്‍ 973 580 8784.

getNewsImages


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top