Flash News

വനിതാ പോലീസ് ഉദ്യോഗസ്ഥയെ തീ കൊളുത്തി കൊന്നു; കൊലയാളി പിടിയിൽ

June 15, 2019

soumya4മാവേലിക്കര: നടുറോഡില്‍ വനിതാ പോലീസിനെ ചുട്ടുകൊന്നു. മാവേലിക്കര വള്ളികുന്നത്തിന് അടുത്ത് കാഞ്ഞിപ്പുഴയിലാണ് സംഭവം. വള്ളികുന്ന് പൊലീസ് സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസറായ 32-കാരി സൗമ്യ പുഷ്കരനാണ് ദാരുണമായി കൊല്ലപ്പെട്ടത്. സ്കൂട്ടറില്‍ പോവുകയായിരുന്ന സൗമ്യയെ കാറിടിച്ച് വീഴ്ത്തിയ ശേഷം വാളുകൊണ്ട് വെട്ടുകയും പെട്രോളൊഴിച്ച് തീ കൊളുത്തി കൊലപ്പെടുത്തുകയായിരുന്നു.

സൗമ്യ ഡ്യൂട്ടി കഴിഞ്ഞ് വരുന്ന വഴി കാറിടിച്ചു വീഴ്ത്തി ആക്രമിക്കുകയായിരുന്നു. ഇതിനിടെ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച സൗമ്യയെ വടിവാള്‍ കൊണ്ട് വെട്ടി താഴെയിട്ടു. ഓടുന്ന സൗമ്യയെ അജാസ് തലങ്ങും വിലങ്ങും വെട്ടുകയായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറയുന്നു. കുപ്പിയിലുണ്ടായിരുന്ന പെട്രോള്‍ വെട്ടേറ്റ് വീണ സൗമ്യയുടെ ദേഹത്തൊഴിച്ച് കത്തിച്ചു. മാവേലിക്കരയിലെ സ്വന്തം വീടിന് സമീപത്ത് വച്ചാണ് സൗമ്യയെ അജാസ് അതിക്രൂരമായി കൊലപ്പെടുത്തിയത്.

soumya1കൊലയാളിയായ യുവാവ് പിടിയിലായിട്ടുണ്ട്. ആലുവ ട്രാഫിക് പൊലീസിലെ അജാസാണ് പിടിയിലായത്. അജാസും സൗമ്യയും തമ്മില്‍ മുന്‍ പരിചയമുണ്ടായിരുന്നുവെന്നാണ് വിവരം. ഇയാള്‍ക്കും പൊള്ളലേറ്റിട്ടുണ്ട്. കൊച്ചിയില്‍ ഇരുവരും ഒരുമിച്ച് പ്രവര്‍ത്തിക്കുമ്പോള്‍ സൗമ്യയും അജാസും തമ്മില്‍ അടുപ്പത്തിലായിരുവെന്നും, പിന്നീട് ആ ബന്ധത്തില്‍ ചില പ്രശ്‌നങ്ങള്‍ ഉണ്ടായെന്നും ഇതാണ് സൗമ്യയുടെ കൊലപാതകത്തിലേക്ക് നയിച്ചതെന്നും പൊലീസ് വ്യക്തമാക്കുന്നു.

തന്നില്‍ നിന്ന് സൗമ്യ അകലാന്‍ ശ്രമിച്ചതാണ് അജാസിനെ പ്രകോപിതനാക്കിയതെന്നാണ് ഇവരുടെ ബന്ധത്തെക്കുറിച്ച് അറിയാവുന്നവര്‍ പറയുന്നത്. സൗമ്യയെ കൊല്ലാന്‍ തന്നെയാണ് പ്രതി എത്തിയതെന്നാണ് സാഹചര്യ തെളിവുകള്‍ വെച്ച് പൊലീസ് പറയുന്നത്. രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയെ നാട്ടുകാരാണ് പിടികൂടി പൊലീസിലേല്‍പ്പിച്ചത്. സൗമ്യ വിവാഹിതയും രണ്ടു കുട്ടികളുടെ അമ്മയുമാണ്.

soumya2


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top