Flash News

അജാസിനെ അമ്മ വളരെയധികം പേടിച്ചിരുന്നു; എന്തെങ്കിലും സംഭവിച്ചാല്‍ ഉത്തരവാദി അജാസായിരിക്കുമെന്നും പറഞ്ഞു; സൗമ്യയുടെ മകന്‍

June 16, 2019

66--4--jpg_710x400xtമാവേലിക്കര: അജാസില്‍ നിന്ന് തന്റെ അമ്മയക്ക് ഭീഷണി ഉണ്ടായിരുന്നതായി മാവേലിക്കരയില്‍ കൊല്ലപ്പെട്ട പൊലീസുകാരി സൗമ്യയുടെ മകന്‍. തനിക്കെന്തെങ്കിലും സംഭവിച്ചാല്‍ അതിന് ഉത്തരവാദി അജാസായിരിക്കുമെന്നും ഇക്കാര്യം മോന്‍ പൊലീസിനോട് പറയണെന്നും അമ്മ പറഞ്ഞേല്‍പ്പിച്ചിരുന്നതായി സൗമ്യയുടെ മകന്‍ വെളിപ്പെടുത്തി. അജാസിനെ അമ്മ വല്ലാതെ പേടിച്ചിരുന്നു. അജാസുമായി പണത്തിന്റെ ചില ഇടപാടുകള്‍ ഉണ്ടായിരുന്നു. ഈ പണത്തിന്റെ കാര്യമാണ് അജാസ് അമ്മയോട് ചോദിക്കുന്നതെന്ന് താന്‍ വിചാരിച്ചിരുന്നു. ഇനി തന്നെ വിളിക്കരുതെന്ന് പറഞ്ഞ് അമ്മ അജാസിനോട് ദേഷ്യപ്പെടാറുണ്ടായിരുന്നെന്നും സൗമ്യയുടെ മകന്‍ പറയുന്നു.

ഇന്നലെ ഉച്ചതിരിഞ്ഞ് മൂന്നരയോടെയാണ് സിവില്‍ പൊലീസുദ്യോഗസ്ഥയായ സൗമ്യയെ പൊലീസുദ്യോഗസ്ഥനായ അജാസ് വണ്ടിയിടിച്ച് വീഴ്ത്തി കത്തികൊണ്ട് കുത്തി പെട്രോളൊഴിച്ച് കൊലപ്പെടുത്തിയത്. ഇവര്‍ തമ്മില്‍ സൗഹൃദമുണ്ടായിരുന്നു എന്നാണ് പൊലീസ് കണ്ടെത്തിയിരിക്കുന്നത്.

ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഇന്ന് മൃതദേഹത്തില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തും. ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റിയിരിക്കുകയാണ്. ഫോറന്‍സിക് സംഘം സംഭവ സ്ഥലത്തെത്തി പരിശോധന നടത്തുന്നുണ്ട്. ആസൂത്രിതമായ കൊലപാതകമാണെന്ന കാര്യം പൊലീസ് സ്ഥിരീകരിച്ചു. എന്നാല്‍ കൊലപാതകത്തിലേക്ക് നയിച്ച കാരണത്തെ കുറിച്ച് കൂടുതല്‍ ചോദ്യം ചെയ്താലെ വ്യക്തത വരു എന്നാണ് പൊലീസ് പറയുന്നത്.

തൃശ്ശൂര്‍ കെ.എ.പി ബറ്റാലിയനില്‍ പരിശീലനം നടത്തുന്ന വേളയില്‍ സൗമ്യയും അജാസും തമ്മില്‍ അടുപ്പത്തിലാകുന്നതാണ് പുറത്തുവന്ന വിവരം. സൗമ്യയുടെ ബാച്ചിന്റെ പരിശീലന ചുമതല അജാസിനായിരുന്നുവെന്നും പരിശീലന ശേഷവും വര്‍ഷങ്ങളോളം ഇരുവരും ഈ ബന്ധം തുടരുകയായിരുന്നു. ഇവരുടെ ചില സഹപ്രവര്‍ത്തകര്‍ക്കും ഈ അടുപ്പം അറിയാമായിരുന്നു. എന്നാല്‍ യുവതിയുടെ വീട്ടുകാര്‍ക്ക് ഇതേക്കുറിച്ച് അറിവില്ലെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍. തുടര്‍ന്ന് ഈ ബന്ധത്തില്‍ വന്ന ഉലച്ചിലാണ് കൊലപാതകത്തില്‍ കലാശിച്ചെന്നാണ് അറിയുന്നത്.

soumya-ajasഅതേസമയം യുവതിയെ കൊലപ്പെടുത്താന്‍ ആസൂത്രിതമായാണ് അജാസ് മാവേലിക്കരയില്‍ എത്തിയതെന്ന സൂചനയുണ്ട്. എറണാകുളം വാഴക്കാല സ്വദേശിയായ അജാസ് ഈമാസം ഒമ്പത് മുതല്‍ മെഡിക്കല്‍ അവധിയില്‍ പ്രവേശിച്ചിരിക്കയായിരുന്നു. അവിവാഹിതനാണ് സൗമ്യയെ കൊലപ്പെടുത്തിയ അജാസ്. മൂന്നു കുട്ടികളുടെ അമ്മയാണ് സൗമ്യ. കുടുംബത്തിനു വേണ്ടി കഠിനാധ്വാനം ചെയ്യുന്ന യുവതി എന്നാണ് നാട്ടുകാര്‍ ഇവരെ കുറിച്ച് പറയാറ്. കുടുംബത്തില്‍ എന്തെങ്കിലും പ്രശ്‌നം ഉള്ളതായി അറിവില്ല. അതുകൊണ്ട് തന്നെ കൊലപാതകത്തിന്റെ ഞെട്ടല്‍ മാറിയിട്ടില്ല.

ജോലി കഴിഞ്ഞ മടങ്ങവെ അജാസ് സൗമ്യ സഞ്ചരിച്ചിരുന്ന സ്‌കൂട്ടറിനെ ഇടിച്ച് വീഴ്ത്തുകയായിരുന്നു. കഴുത്തിനു വെട്ടി താഴെയിട്ട് പെട്രോളൊഴിക്കുകയായിരുന്നു. തീപിടിച്ചു നിലവിളിച്ചു കൊണ്ടോടിയ സൗമ്യ സമീപത്തെ വീട്ടിലേക്ക് ഓടിക്കയറി. ശബ്ദം കേട്ട് നാട്ടുകാര്‍ ഓടിയെത്തയെങ്കിലും സൗമ്യയെ ആശുപത്രിയിലേക്കു പോലും മാറ്റാന്‍ സാധിക്കാത്ത വിധം പൊള്ളലേറ്റിരുന്നു. മരണവും സംഭവസ്ഥലത്തു വച്ചു തന്നെ സംഭവിച്ചു. അതിനിടെ പൊള്ളലേറ്റ അജാസ് കാര്‍ സ്റ്റാര്‍ട്ട് ചെയ്ത് രക്ഷപെടാന്‍ ശ്രമിച്ചു. എന്നാല്‍ പൊള്ളലേറ്റതോടെ തലയില്‍ വെള്ളമൊഴിച്ചും മറ്റും വീടിന്റെ പരിസരത്ത് നില്‍ക്കുകയായിരുന്നു.

സൗമ്യയുടെ ഭര്‍ത്താവ് വിദേശത്ത് ജോലി ചെയ്യുന്നു. കുട്ടികള്‍ക്ക് അവധി ആയതിനാല്‍ സൗമ്യയുടെ ഭര്‍ത്താവ് അവധിക്ക് എത്തിയത് അത് കണക്കാക്കി ആയിരുന്നു. മക്കളെ സ്‌കൂളിലേക്ക് അയക്കണ്ട എല്ലാ സൗകര്യങ്ങളും ചെയ്ത ശേഷം പത്ത് ദിവസം മുമ്പാണ് ഭര്‍ത്താവ് വിദേശത്തേക്ക് പോയത്. പിന്നാലെ എത്തിയ വലിയ ദുരന്ത വാര്‍ത്തയായിരുന്നു.

സൗമ്യ മൂന്നു വര്‍ഷം മുന്‍പാണ് എസ്.പി.ഒ ആയി വള്ളികുന്നം സ്‌റ്റേഷനില്‍ ജോലി ആരംഭിക്കുന്നത്. വള്ളിക്കുന്നം സ്‌റ്റേഷനില്‍ നിന്ന് മറ്റൊരു സ്‌റ്റേഷനിലും ഇവര്‍ക്ക് മാറ്റവും ലഭിച്ചിട്ടില്ല. എന്നാല്‍ സമീപത്തെ കെ.കെ.എം ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ സ്റ്റുഡന്റ്‌സ് പൊലീസിന്റെ ഡ്രില്‍ ഇന്‍സ്ട്രക്ടറുമായിരുന്നു. സ്റ്റുഡന്റ്‌സ് പൊലീസ് പ്രവര്‍ത്തനങ്ങള്‍ ഏകീകരിക്കുന്നതിലും സൗമ്യയായിരുന്നു മുന്‍പന്തിയില്‍. കുടുംബത്തിനു വേണ്ടി കഠിനാധ്വാനം ചെയ്യുന്ന പെണ്‍കുട്ടിയെന്നാണു സൗമ്യയെപ്പറ്റി നാട്ടുകാര്‍ പറയുന്നത്.

സ്റ്റുഡന്റ്‌സ് പൊലീസിന്റെ ഒരു ചടങ്ങില്‍ സൗമ്യ രാവിലെ പങ്കെടുത്തിരുന്നു. കുട്ടികളുമായി ചിരിച്ചുകളിച്ച് ഏറെ സന്തോഷത്തോടെയാണ് പിന്നീട് പി.എസ്.സി പരീക്ഷയ്ക്ക് പോയത്. തഴവയിലായിരുന്നു യൂണിവേഴ്‌സിറ്റി അസിസ്റ്റന്റ് പരീക്ഷ. ഇതെഴുതി സ്‌കൂട്ടറില്‍ തിരികെ വരുമ്പോഴാണ് അജാസ് പിറകെയെത്തി കാറിടിച്ചു വീഴ്ത്തിയത്.

soumya1 soumya4


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top