Flash News

കേരള കോണ്‍ഗ്രസിലെ അധികാരത്തര്‍ക്കം; രണ്ടിലകള്‍ പിളര്‍ന്നു മാറുന്നു

June 16, 2019

image_212കോട്ടയം: അധികാരത്തിന് വേണ്ടിയുള്ള തര്‍ക്കം രൂക്ഷമായ കേരള കോണ്‍ഗ്രസ് പിളര്‍പ്പിലേക്ക്. ജോസ് കെ മാണിയുടെ നേതൃത്വത്തില്‍ ഇന്ന് കോട്ടയത്ത് ചേരുന്ന ബദല്‍ സംസ്ഥാന കമ്മിറ്റി യോഗം പുതിയ ചെയര്‍മാനെ തെരഞ്ഞെടുക്കുകയാണ്. ജോസഫ് വിഭാഗത്തിന്റെ എതിര്‍പ്പ് അതിശക്തമായ സാഹചര്യത്തിലാണ് ബദല്‍ യോഗം ചേരുന്നത്. ഈ യോഗം ഭരണഘടനാ വിരുദ്ധമാണെന്ന് പിജെ ജോസഫ് ചൂണ്ടിക്കാട്ടി. വിമത നീക്കം നടത്തുന്ന ജോസ് കെ മാണിക്കെതിരെ അച്ചടക്ക നടപടിയിലേക്ക് കടക്കുകയാണ് ജോസഫ് വിഭാഗം.

കേരള കോണ്‍ഗ്രസില്‍ പിജെ ജോസഫിന് തന്നെയാണ് പിന്തുണ കൂടുതല്‍. ഈ ഘട്ടത്തിലാണ് സംസ്ഥാന കമ്മിറ്റി വിളിക്കാന്‍ ജോസ് കെ മാണി തീരുമാനിച്ചത്. വര്‍ക്കിങ് ചെയര്‍മാനായ പിജെ ജോസഫിനോട് സംസ്ഥാന കമ്മിറ്റി വിളിക്കാന്‍ അംഗങ്ങള്‍ രേഖാ മൂലം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ജോസഫ് തയ്യാറായില്ല. തുടര്‍ന്നാണ് ജോസ് കെ മാണി ബദല്‍ കമ്മിറ്റി വിളിച്ചത്. പിജെ ജോസഫിനടക്കം മുഴുവന്‍ സംസ്ഥാന കമ്മിറ്റി അംഗങ്ങള്‍ക്കും ഈ യോഗത്തിന്റെ അജണ്ട വ്യക്തമാക്കി നോട്ടീസ് നല്‍കിയിട്ടുണ്ട്.

സംസ്ഥാന കമ്മിറ്റി വിളിക്കാനുള്ള അധികാരം ചെയര്‍മാന്റെ അഭാവത്തില്‍ വര്‍ക്കിങ് ചെയര്‍മാനാണ്. അതുകൊണ്ട് ജോസ് കെ മാണിയുടെയും കൂട്ടരുടേതും വിമത നീക്കമായാണ് ജോസഫ് പക്ഷം വിലയിരുത്തുന്നത്. ഇത് പാര്‍ട്ടി ഭരണഘടനയ്ക്ക് വിരുദ്ധമാണ്. എന്നാല്‍ തനിക്ക് ഭൂരിപക്ഷം അംഗങ്ങളുടെയും പിന്തുണയുള്ളതിനാല്‍ വിമത പ്രവര്‍ത്തനമായി കണക്കാക്കാന്‍ കഴിയില്ലെന്ന് ജോസ് കെ മാണിയും പറയുന്നു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top