Flash News

ലോക കപ്പ്: ഇന്ത്യ – പാക്കിസ്താന്‍ പോരാട്ടം മഴയില്‍ കുതിരുമോ എന്ന് ആശങ്ക

June 16, 2019

matchrain-1560665785മാഞ്ചസ്റ്റര്‍: ക്രിക്കറ്റ് പ്രേമികളെ ആകാംക്ഷയുടെ മുള്‍മുനയില്‍ നിര്‍ത്തുകയാണ് മാഞ്ചസ്റ്ററില്‍ നടക്കാനിരിക്കുന്ന ഇന്ത്യ – പാക് മത്സരം. ഇന്ന് വൈകീട്ട് മൂന്നു മണിക്ക് മാഞ്ചസ്റ്ററിലെ ഓള്‍ഡ് ട്രാഫോര്‍ഡിലാണ് മല്‍സരം. എന്നാല്‍ കാലാവസ്ഥ മല്‍സരത്തിനു മേല്‍ കരിനിഴല്‍ വീഴ്ത്തിയിട്ടുണ്ട്. മഴ പെയ്യാന്‍ സാധ്യത കൂടുതലാണെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. മല്‍സരം എന്തായാലും 50 ഓവര്‍ നടക്കില്ലെന്ന് ഏറെക്കുറെ ഉറപ്പാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

എന്നാല്‍ മഴ മാറാതെ നിന്ന് മല്‍സരം ഉപേക്ഷിക്കപ്പെടുമോയെന്നത് ക്രിക്കറ്റ് പ്രേമികളെ മാത്രമല്ല സ്‌പോണ്‍സര്‍മാരെയും ആശങ്കയിലാക്കുന്നുണ്ട്. കാരണം അത്രയേറെ തുകയാണ് സ്‌പോണ്‍സര്‍മാര്‍ ഈ മല്‍സരത്തിനു മാത്രമായി വിനിയോഗിച്ചിരിക്കുന്നത്. മഴ മൂലം കളി ഉപേക്ഷിക്കപ്പെട്ടാല്‍ കുറച്ചൊന്നുമല്ല സ്‌പോണ്‍സര്‍മാര്‍ക്കു നഷ്ടമാവുക. ഏകദേശം 100 കോടിയോളം രൂപയുടെ നഷ്ടം സ്‌പോണ്‍സര്‍മാര്‍ക്കു താങ്ങേണ്ടിവരുമെന്നാണ് റിപ്പോര്‍ട്ട്. കാരണം ലോകകപ്പ് ഫൈനലിനേക്കാള്‍ കൂടുതല്‍ കായിക ലോകം കാത്തിരിക്കുന്ന പോരാട്ടമാണിത്. അതുകൊണ്ടു തന്നെ അത്രയേറെ സ്‌പോണ്‍സര്‍മാരാണ് ഈ മല്‍സരത്തിനുള്ളത്.

indfansss-1560665842ലോകകപ്പില്‍ ഇതിനകം നാലു മല്‍സരങ്ങള്‍ മഴയെ തുടര്‍ന്നു ഒരോവര്‍ പോലും കളിക്കാനാവാതെ ഉപേക്ഷിക്കപ്പെട്ടിട്ടുണ്ട്. ഇന്ത്യയും ന്യൂസിലാന്‍ഡും തമ്മിലുള്ള മല്‍സരവും ഇക്കൂട്ടത്തിലുണ്ട്. ഇന്ത്യ- പാക് മല്‍സരത്തിനിടെയുള്ള പരസ്യത്തിന് കോടികളാണ് സ്‌പോണ്‍സര്‍മാര്‍ ഒഴുക്കുന്നത്. സാധാരണ ഒരു കളിക്കിടെയുള്ള 10 സെക്കന്റ് പരസ്യത്തിന് 10 മുതല്‍ 18 ലക്ഷം രൂപയാണ് നല്‍കേണ്ടത്.

എന്നാല്‍ ഇന്ത്യ- പാകിസ്താന്‍ മല്‍സരത്തിന് ഇതിനേക്കാള്‍ ഉയയര്‍ന്ന തുകയാണുള്ളത്. 25 ലക്ഷം രൂപയാണ് 10 സെക്കന്റ് മാത്രം ദൈര്‍ഘ്യമുള്ള പരസ്യത്തിന് ഈടാക്കുന്നത്.

ലോകകപ്പില്‍ പാകിസ്താനെതിരേയുള്ള റെക്കോര്‍ഡ് നിലനിര്‍ത്തുകയെന്ന ലക്ഷ്യത്തോടെയാണ് ഇന്ത്യ ഇറങ്ങുക. നേരത്തേ ആറു തവണ ഏറ്റുമുട്ടിയപ്പോഴും പാകിസ്താനെ അടിയറവ് പറയിക്കാന്‍ ഇന്ത്യക്കായിരുന്നു.

മഴയെ തുടര്‍ന്ന് ഇന്നത്തെ മല്‍സരം ഉപേക്ഷിക്കപ്പെട്ടാല്‍ അതു ഇരുടീമുകളുടെയും സെമി ഫൈനല്‍ സാധ്യതകളെ ബാധിക്കും. പാകിസ്താനാണ് അതു കൂടുതല്‍ തിരിച്ചടിയാവുക. കാരണം നാലു മല്‍സരങ്ങളില്‍ ഒന്നില്‍ മാത്രമേ അവര്‍ ജയിച്ചിട്ടുള്ളൂ.

rain-1560665812

 


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top