Flash News

സൊളസ് റണ്‍/വാക്ക് റൗണ്ട് ദ ക്‌ളോക്ക്

June 16, 2019

solos_picകുട്ടികള്‍ക്ക് വേണ്ടിയുള്ള പാലിയേറ്റീവ് കെയര്‍ രംഗത്ത് പ്രവര്‍ത്തിക്കുന്ന കേരളത്തിലെ പ്രമുഖ സംഘടനയായ സൊളസിന്റെ അഭ്യുദയകാംക്ഷികള്‍ ജൂലൈ 13ന് ലോകത്തെ പ്രധാന നഗരങ്ങളില്‍ മൊത്തം 5000 കിലോമീറ്റര്‍ ഓടുകയോ നടക്കുകയോ ചെയ്യും. സൊളസ് റണ്‍/വാക്ക് റൗണ്ട് ദ ക്‌ളോക്ക് 2019 എന്ന് പേരിട്ടിരിക്കുന്ന ഈ പരിപാടിയുടെ പ്രധാന ലക്ഷ്യം കുട്ടികള്‍ക്ക് വേണ്ടിയുള്ള പാലിയേറ്റീവ് കെയറിനെക്കുറിച്ച് സമൂഹത്തില്‍ കൂടുതല്‍ അവബോധം ഉണ്ടാക്കുകയും അതിനുവേണ്ട സഹായങ്ങള്‍ സ്വരൂപിക്കലുമാണ്.

ഈ പരിപാടിയില്‍ പങ്കെടുക്കാന്‍ താല്പര്യമുള്ളവര്‍ ജൂലൈ 13ന് അവരുടെ ഓട്ടമോ നടത്തമോ സൊളസിനു വേണ്ടി സമര്‍പ്പിക്കാവുന്നതാണ്. അന്ന് പൂത്തിയാക്കിയ ദൂരം ഓണ്‍ലൈന്‍ ആയി ചേര്‍ക്കാം https:// tinyurl.com/solacerun2019. പങ്കെടുക്കാന്‍ താല്പര്യമുള്ളവര്‍ക്ക് വേണ്ടി ഒരു വാട്ട്‌സാപ്പ് ഗ്രൂപ്പും ഉണ്ട്  https:// tinyurl.com/solacerun-whatsapp.

ഓസ്‌ട്രേലിയ, സിംഗപ്പൂര്‍, ഇന്ത്യയിലെ വിവിധ നഗരങ്ങള്‍, മിഡില്‍ ഈസ്റ്റ്, യൂറോപ്പ്, കാനഡ, അമേരിക്ക എന്നിവിടങ്ങളില്‍ നിന്നുള്ളവര്‍ ഇതില്‍ പങ്കെടുക്കും. ശരിക്കും ഉദയസൂര്യനെ പിന്തുടര്‍ന്നുള്ള ഒരു പരിപാടി തന്നെയായിരിക്കും ഇത്. കാലിഫോര്‍ണിയയില്‍ സാന്‍ ഫ്രാന്‍സിസ്‌ക്കോ ബേ ഏരിയയിലെ ബേലാന്‍ഡ്‌സ് പാര്‍ക്കില്‍ വച്ച് നടക്കുന്ന സൊളസ് 5K/10K റണ്‍/വാക്ക് ആണ് ഇതിന് പരിസമാപ്തി കുറിക്കുന്ന പരിപാടി. ജൂലൈ 13ന്, രാവിലെ 9 മണിക്ക് ഓട്ടം ആരംഭിക്കും. വിശദാംശങ്ങള്‍ക്ക് ബന്ധപ്പെടുക. സിന്ധു നായര്‍ 4085152969, മനോജ് തെക്കേടത്ത് 4085718798. ഇമെയില്‍: info@solacecharities.org

പ്രശസ്ത ജീവകാരുണ്യ പ്രവര്‍ത്തക ശ്രീമതി ഷീബ അമീറിന്റെ നേതൃത്വത്തില്‍ തൃശ്ശൂര്‍ ആസ്ഥാനമാക്കിയാണ് സൊളസ് പ്രവര്‍ത്തിക്കുന്നത്. കേരളത്തില്‍ സൊളസിന് 5 സെന്ററുകള് ഉണ്ട്. സൊളസിന്റെ പ്രവര്‍ത്തനങ്ങളെ സഹായിക്കുക എന്ന ലക്ഷ്യത്തോടെ സൊളസ് ചാരിറ്റീസ് എന്ന നോണ്‍പ്രൊഫിറ്റ് അമേരിക്കയില്‍ 2018 മുതല്‍ പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്.

ജോയിച്ചന്‍ പുതുക്കുളം


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top