Flash News
ട്രാന്‍സ്‌ജെന്‍ഡര്‍ യുവതികളെ കൊലപ്പെടുത്തിയ കേസില്‍ രണ്ടു യുവാക്കള്‍ അറസ്റ്റില്‍   ****    ചൈനയോട് പ്രതികരിക്കാന്‍ തയ്യാറെടുക്കുന്ന മൂന്ന് സൈനിക വിഭാഗങ്ങള്‍ ബ്ലൂ പ്രിന്‍റ് പ്രധാനമന്ത്രി മോദിക്ക് കൈമാറി   ****    സിക്കിം അതിര്‍ത്തിയിലെ ലഡാക്കില്‍ 5000ഓളം സൈനികരെ ചൈന വിന്യസിച്ചതോടെ ഇന്ത്യയും പോരിനായി തയ്യാറെടുക്കുന്നു; കാര്‍ഗിലിനു ശേഷമുള്ള ഏറ്റവും വലിയ സൈനിക നീക്കമെന്ന് ഇന്ത്യ   ****    കൊറോണ രോഗികളില്‍ ഹൈഡ്രോക്സിക്ലോറോക്വിന്‍ പരീക്ഷിക്കുന്നത് ലോകാരോഗ്യ സംഘടന നിരോധിച്ചു   ****    പാമ്പിനെക്കൊണ്ട് കൊത്തിച്ച് കൊലപ്പെടുത്തിയ ഉത്രയുടെ ഒന്നര വയസ്സുള്ള കുട്ടിയെ ഭര്‍ത്താവ് സൂരജിന്റെ വീട്ടില്‍ നിന്ന് പോലീസ് മാറ്റി ഉത്രയുടെ മാതാപിതാക്കള്‍ക്ക് കൈമാറി   ****    എസ്.എസ്.എല്‍.സി, ഹയര്‍ സെക്കന്‍ഡറിപരീക്ഷ: വിദ്യാര്‍ത്ഥികള്‍ക്ക് സുരക്ഷയൊരുക്കി ഫ്രറ്റേണിറ്റി   ****   

ഇന്ത്യന്‍ മഹാസമുദ്രത്തില്‍ നിരീക്ഷണ കേന്ദ്രം സ്ഥാപിക്കാനുള്ള ചൈനയുടെ നീക്കത്തിന് തിരിച്ചടി; പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മാലദ്വീപ് സന്ദര്‍ശനം കരാര്‍ റദ്ദാക്കാന്‍ പ്രേരകമായി

June 17, 2019

india-maldives-1മാലദ്വീപിനെ ഉപയോഗിച്ച് ഇന്ത്യന്‍ മഹാസമുദ്രത്തില്‍ നിരീക്ഷണ കേന്ദ്രം സ്ഥാപിക്കാന്‍ തക്കം പാര്‍ത്തിരുന്ന ചൈനയ്ക്ക് വന്‍ തിരിച്ചടി. മാലദ്വീപില്‍ നിരീക്ഷണ കേന്ദ്രം സ്ഥാപിക്കാന്‍ ചൈനയുമായി ഒപ്പുവെച്ച കരാറാണ് മാലദ്വീപ് റദ്ദു ചെയ്തത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മാലദ്വീപ് സന്ദർശനത്തിന് ശേഷമാണ് ഇന്ത്യൻ സമുദ്രത്തിൽ നിരീക്ഷണാലയം പണിയുന്നതിന് ചൈനയുമായി ഉണ്ടാക്കിയ കരാർ ദ്വീപ് രാഷ്ട്രം റദ്ദാക്കിയത്.

2017ൽ മാലദ്വീപ് പ്രസിഡന്റ് അബ്ദുല്ല യമീന്റെ ഭരണകാലത്താണ് ചൈനയുമായുളള കരാർ ഒപ്പിട്ടത്. കഴിഞ്ഞ വർഷം നടന്ന തിരഞ്ഞെടുപ്പിൽ യമീൻ അധികാരത്തിൽ നിന്ന് പുറത്തായതിനെ തുടർന്ന് മാലദ്വീപുമായുളള ഇന്ത്യയുടെ ഉഭയകക്ഷി ബന്ധം മെച്ചപ്പെട്ടിരിക്കുകയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ ആദ്യ വിദേശ സന്ദർശനത്തിനായി മാലദ്വീപിലേക്കാണ് പോയത്. ഇത് ദ്വീപ് രാഷ്ട്രത്തിന് ഇന്ത്യ നൽകുന്ന പ്രാധാന്യമാണ് സൂചിപ്പിക്കുന്നത്. 2018 നവംബർ 17 ന് മാലദ്വീപ് പ്രസിഡന്റ് ഇബ്രാഹിം മുഹമ്മദ് സോളിഹിയുടെ സത്യപ്രതിജ്ഞാ ചടങ്ങിൽ പ്രധാനമന്ത്രി മോദിയും പങ്കെടുത്തിരുന്നു.

2017ൽ ചൈനയുമായി യമീൻ ഒപ്പു വച്ച കരാർ മേശപ്പുറത്ത് ഇല്ലെന്ന് ഉന്നത സർക്കാർ ഉദ്യോഗസ്ഥനാണ് വ്യക്തമാക്കിയത്. ജോയിന്റ് ഓഷ്യൻ ഒബ്‌സേർവേഷൻ സ്‌റ്റേഷൻ സ്ഥാപിക്കുന്നതിനുളള പ്രോട്ടോകോൾ ഉടമ്പടി പ്രകാരം ചൈന മാക് ന്ധൂവിലെ ഒരു നീരിക്ഷണാലയം നിർമ്മിക്കാൻ അനുവദിച്ചു. ഇത് മാലദ്വീപിലെ പടിഞ്ഞാറൻ ഭാഗത്താണ്.

നിരവധി വ്യാപാരികളും മറ്റ് കപ്പലുകളും കടന്നുപോകുന്ന ഇന്ത്യൻ സമുദ്രത്തിലെ പ്രധാന ഷിപ്പിംഗ് റൂട്ടുകൾ നിരീക്ഷിക്കാൻ ബീജിംഗിൽ നിരീക്ഷണാലയം അനുവദിക്കുമെന്ന ആശങ്ക ഇന്ത്യയ്ക്ക് ഉണ്ടായിരുന്നു. ഇന്ത്യൻ സർക്കാർ മാലദ്വീപിനോട് വിശദീകരണം ആവശ്യപ്പെട്ടിരുന്നു. ചൈന കാലവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് നിർമ്മിക്കുന്നതെന്നായിരുന്നു മാലദ്വീപിന്റെ മറുപടി. പിന്നീട് മാലിദ്വിപീയൻ സർക്കാർ ഈ കരാർ പരസ്യമാക്കിയില്ല. ഒരു വിവാദത്തിനു ശേഷം, സൈനിക ലക്ഷ്യത്തിനായി ഈ നിരീക്ഷണശാല ഉപയോഗിക്കുമെന്ന് ചൈന വ്യക്തമാക്കിയിരുന്നു

അടുത്തിടെ മാലദ്വീപ് സന്ദർശന വേളയിൽ പ്രധാനമന്ത്രി മോദി ഈ പ്രദേശത്തെ കടൽ പാതകളുടെ സുരക്ഷയ്ക്കായി ഒരുമിച്ച് പ്രവർത്തിക്കാനുള്ള ഇരു രാജ്യങ്ങളുടെയും പ്രതിജ്ഞാബദ്ധത ആവർത്തിച്ചു.

ഇന്ത്യയും മാലിദ്വീപും ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട കടൽ പാതയുടെ സുരക്ഷ ഉറപ്പാക്കാനുളള തീരുമാനം കൈകൊണ്ടു. ഈ മേഖലയിലുളള തീവ്രവാദ ഭീഷണി സംയുക്തമായി കൈകാര്യം ചെയ്യാൻ ഇരു രാജ്യങ്ങളും കൈകോർക്കും. ഭീകരതയെ വളർത്തിയെടുക്കുന്ന തീവ്രവാദശക്തികളെ തടഞ്ഞുനിർത്തുക എന്നതാണ് ഞങ്ങളുടെ ഉത്തരവാദിത്തമെന്നും ഇരുവരും കൂട്ടിച്ചേർത്തു.

 


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top