Flash News

ഷിക്കാഗോ മലയാളി അസോസിയേഷന്റെ ബാസ്കറ്റ് ബോള്‍ ടൂര്‍ണമെന്റ് ജൂണ്‍ 29 ശനിയാഴ്ച

June 17, 2019 , ജോഷി വള്ളിക്കളം

Newsimg1_54384208ഷിക്കാഗോ: ഷിക്കാഗോ മലയാളി അസോസിയേഷന്‍ സംഘടിപ്പിക്കുന്ന ബാസ്ക്കറ്റ് ബോള്‍ ടൂര്‍ണമെന്റ് ജൂണ്‍ 29 ന് ശനിയാഴ്ച ഡിയര്‍ ഫീല്‍ഡിലുള്ള ജോയ് ഓഫ് ദ ഗെയിം (158 S. Waukegan Rd, Deerfield 60015) എന്ന സ്ഥലത്ത് രാവിലെ 8 മുതല്‍ വൈകിട്ട് 4 വരെ നടക്കും. ഹൈസ്ക്കൂള്‍ വിഭാഗത്തിനും കോളേജ് ആന്‍ഡ് അപ്പ് വിഭാഗത്തിനുമായി നടത്തപ്പെടുന്ന ഈ ബാസ്ക്കറ്റ് ബോള്‍ ടൂര്‍ണമെന്റിന്റെ കോര്‍ഡിനേറ്റേഴ്‌സ് ജോര്‍ജ്ജ് പ്ലാമൂട്ടില്‍, കാല്‍വിന്‍ കവലയ്ക്കല്‍, മനോജ് അച്ചേട്ട്, ടോബിന്‍ മാത്യു എന്നിവരാണ്.

കോളജ് വിഭാഗത്തില്‍ ഒന്നാം സ്ഥാനം നേടുന്നവര്‍ക്ക് അഗസ്റ്റിന്‍ കരിംകുറ്റി സ്‌പോണ്‍സര്‍ ചെയ്യുന്ന ജേക്കബ് വര്‍ഗീസ് മെമ്മോറിയല്‍ എവര്‍റോളിംഗ് ട്രോഫിയും ക്യാഷ് അവാര്‍ഡും രണ്ടാം സ്ഥാനം ലഭിക്കുന്നവര്‍ക്ക് ജോസ് സൈമണ്‍ മുണ്ടപ്ലാക്കല്‍ സ്പണ്‍സര്‍ ചെയ്യുന്ന ഏലി സൈമണ്‍ മുണ്ടപ്ലാക്കല്‍ മെമ്മോറിയല്‍ എവര്‍റോളിംഗ് ട്രോളിയും ക്യാഷ് അവാര്‍ഡും നല്‍കുന്നതായിരിക്കും.

ഹൈസ്ക്കൂള്‍ വിഭാഗത്തില്‍ ഒന്നാം സ്ഥാനം നേടുന്നവര്‍ക്ക് വിനു മാമ്മൂട്ടില്‍ സ്‌പോണ്‍സര്‍ ചെയ്യുന്ന എവര്‍റോളിംഗ് ട്രോഫിയും ക്യാഷ് അവാര്‍ഡും, രണ്ടാം സ്ഥാനം ലഭിക്കുന്നവര്‍ക്ക് ഷിബു മുളയാനികുന്നേല്‍ സ്‌പോണ്‍സര്‍ ചെയ്യുന്ന അന്നമ്മ ജോസഫ് മുളയാനി കുന്നേല്‍ മെമ്മോറിയല്‍ എവര്‍റോളിംഗ് ട്രോഫിയും ക്യാഷ് അവാര്‍ഡും നല്‍കുന്നതാണ്.

ഈ ടൂര്‍ണമെന്റിന്റെ മെഗാ സ്‌പോണ്‍സര്‍ അറ്റോര്‍ണി സ്റ്റീവ് ക്രീഫേസും ഗ്രാന്റ് സ്‌പോണ്‍സേഴ്‌സ് ജോണ്‍ പ്ലാമൂട്ടിലും ടോം ഇ. സണ്ണിയുമാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക് : ജോര്‍ജ് പ്ലാമൂട്ടില്‍ 847 651 5204, കാല്‍വിന്‍ കവലയ്ക്കല്‍ 630 649 8545, മനോജ് അച്ചേട്ട് 224 522 2470, ടോബിന്‍ മാത്യു 773 512 5373.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top