Flash News

ചിക്കന്‍ തോരന്‍ (അടുക്കള)

June 17, 2019

chicken thoranചേരുവകള്‍ :
ചിക്കന്‍ എല്ലില്ലാതെ – 500 ഗ്രാം

ചിക്കന്‍ വേവിക്കാന്‍ :
മഞ്ഞള്‍ പൊടി – 1/4 ടീസ്പൂണ്‍
കുരുമുളക്പൊടി – 1/4 ടീസ്പൂണ്‍

ഉപ്പ് ആവശ്യത്തിന്
ഗരം മസാല – 1/2 ടീസ്പൂണ്‍

വഴറ്റാന്‍ :
വെളിച്ചെണ്ണ – 3 ടേബിള്‍സ്പൂണ്‍
ചുവന്നുള്ളി ചതച്ചത് – 3/4 കപ്പ്
വെളുത്തുള്ളി ഒരു ഉണ്ട ചതച്ചത്
ഇഞ്ചി – ഒരു മീഡിയം പീസ് ചതച്ചത്
പച്ചമുളക് – 2 എണ്ണം ചതച്ചത്
വേപ്പില – 2 തണ്ട്
മഞ്ഞള്‍ പൊടി – 1/4 ടീസ്പൂണ്‍
ചതച്ചമുളക് – 3 ടീസ്പൂണ്‍
മുളക്പൊടി – 1/2 ടീസ്പൂണ്‍
ഉപ്പ് – ആവശ്യത്തിന്
ഗരം മസാല – 3/4 ടീസ്പൂണ്‍
ചിരകിയ നാളികേരം – 4 ടേബിള്‍ സ്പൂണ്‍
കുരുമുളക് പൊടി – 1/4 ടീസ്പൂണ്‍ (ഓപ്ഷണല്‍)

തയ്യാറാക്കുന്ന വിധം :
1. ചിക്കന്‍ വൃത്തിയായി കഴുകി ചെറിയ കഷ്ണങ്ങളാക്കി മുറിച്ചെടുക്കുക (എല്ലില്ലാതെ). ഇതിലേക്ക് 1/4 ടീസ്പൂണ്‍ മഞ്ഞള്‍പൊടി, 1/4 ടീസ്പൂണ്‍ കുരുമുളക്പൊടി, 1/2 ടീസ്പൂണ്‍ ഗരം മസാല, ആവശ്യത്തിന് ഉപ്പ് എന്നിവ ചേര്‍ത്ത് യോജിപ്പിച്ച് കുക്കറില്‍ ഒറ്റ വിസില്‍ കൊടുത്ത് വയ്ക്കുക. ചിക്കന്‍ വേവാനുള്ള വെള്ളം അതില്‍ നിന്ന് തന്നെ ഇറങ്ങിക്കോളും. വേണമെങ്കില്‍1/4 കപ്പിന് താഴെ വെള്ളം ചേര്‍ക്കാം. കുക്കര്‍ തുറക്കുമ്പോള്‍ കൂടുതലുള്ള വെള്ളം വറ്റിച്ചെടുത്താല്‍ മതിയാകും.

2. വേവിച്ച് വച്ച ചിക്കന്‍ ഫോര്‍ക് ഉപയോഗിച്ച് നന്നായി ഉടച്ച് ചിക്കിയെടുക്കക. വലിയ കഷ്ണങ്ങളായി കിടക്കുന്നതിനേക്കാള്‍ ചിക്കന്‍ ഉടച്ചു ചേര്‍ക്കുമ്പോഴായിരിക്കും കൂടുതല്‍ സ്വാദ്.

3. ഇനി ഒരു പാനില്‍ വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കുക. ഇതിലേക്ക് ചതച്ചു വച്ച ചുവന്നുള്ളി, വെളുത്തുള്ളി, ഇഞ്ചി, പച്ചമുളക്, വേപ്പില എന്നിവ ചേര്‍ത്ത് നന്നായി വഴറ്റുക. അതിന് ശേഷം മഞ്ഞള്‍ പൊടി, ചതച്ചമുളക്, മുളക് പൊടി, ഗരം മസാലപ്പൊടി, ആവശ്യത്തിന് ഉപ്പ് എന്നിവ ചേര്‍ത്ത് മൂപ്പിച്ചെടുക്കുക. പൊടികളുടെ പച്ചമണം മാറി എന്നുറപ്പായാല്‍ ചിരകിയ നാളികേരം ചേര്‍ത്ത് 1 2 മിനിറ്റ് വഴറ്റിയ ശേഷം വേവിച്ച് ചിക്കിയെടുത്ത് വച്ച ചിക്കന്‍ ചേര്‍ത്ത് കൊടുക്കാം. ചിക്കനില്‍ മറ്റുള്ള ചേരുവകളെല്ലാം നന്നായി പറ്റുന്ന രീതിയില്‍ യോജിപ്പിച്ച് ചെറുതീയില്‍ വഴറ്റിയെടുക്കുക. എരിവ് നോക്കി ആവശ്യമെങ്കില്‍ അല്പം കുരുമുളക് പൊടി കൂടി ചേര്‍ക്കാം. ഇതോടെ അടിപൊളി ചിക്കന്‍ തോരന്‍ തയ്യാര്‍.

ലിസി


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top