Flash News

ഫാമിലി കോണ്‍ഫറന്‍സ് ടാലന്റ് നൈറ്റ്; ഇടവകകള്‍ക്ക് അനുവദിച്ചിരിക്കുന്ന സമയം ഏഴു മിനിറ്റ് മാത്രം

June 18, 2019 , രാജന്‍ വാഴപ്പള്ളില്‍

Talent Night 2വാഷിംഗ്ടണ്‍ ഡി.സി.: മലങ്കര ഓര്‍ത്തഡോക്‌സ് സഭ നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസന ഫാമിലി & യൂത്ത് കോണ്‍ഫറന്‍സിന് കൊടി ഉയരുവാന്‍ 28 ദിവസങ്ങള്‍ മാത്രം ശേഷിക്കെ, വിവിധ വിനോദ പരിപാടികള്‍ക്കുള്ള രജിസ്‌ട്രേഷനുകള്‍ ഇടവകകളില്‍ നിന്നും ലഭിച്ചു കൊണ്ടിരിക്കുന്നതായി കോ-ഓര്‍ഡിനേറ്റേര്‍മാര്‍ അറിയിച്ചു.

ഇടവകകളില്‍ നിന്നുമുള്ള പ്രോഗ്രാമുകള്‍ ക്രമീകരിക്കേണ്ടത് ഈ വര്‍ഷത്തെ ചിന്താവിഷയമായ ‘യേശു ക്രിസ്തു ഇട്ടിരിക്കുന്ന അടിസ്ഥാനമല്ലാതെ മറ്റൊന്ന് ഇടുവാന്‍ ആര്‍ക്കും കഴിയുകയില്ല’ കൊരിന്ത്യര്‍ 3:11 എന്ന ബൈബിള്‍ വാക്യത്തെ അടിസ്ഥാനമാക്കി അവതരിപ്പിക്കുന്നത് ഉചിതമായിരിക്കുമെന്ന് കോണ്‍ഫറന്‍സ് കോ-ഓര്‍ഡിനേറ്റര്‍ ഫാ. സണ്ണി ജോസഫ് അറിയിച്ചു.

ഓരോ ഇടവകകള്‍ക്കും അനുവദിച്ചിരിക്കുന്ന സമയം 7 മിനിറ്റാണ്. ഇടവകകള്‍ക്ക് ലഭിച്ചിരിക്കുന്ന അറിയിപ്പിന്റെ അടിസ്ഥാനത്തില്‍ രജിസ്‌ട്രേഷന്‍ ഫോം പൂരിപ്പിച്ച് ഇടവക വികാരിയുടെ അംഗീകാരത്തോടു കൂടി കോ-ഓര്‍ഡിനേറ്റര്‍ അനു പീറ്ററിന് അയച്ചു കൊടുക്കേണ്ടതാണ്. രജിസ്‌ട്രേഷന്‍ ഫോമുകള്‍ ലഭിക്കുന്ന മുന്‍ഗണനാക്രമത്തിലായിരിക്കും പരിപാടികള്‍ ക്രമീകരിക്കുന്നത്.

കൂടുതല്‍ വിവരങ്ങള്‍ക്ക്: അനു പീറ്റര്‍ 914 275 7990, അനി നൈനാന്‍ 973 980 3140, ഷീല ജോസഫ് 845 548 4179.

Talent Night 001


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top