Flash News

ആദിര്‍ രഞ്ജന്‍ ചൗധരി കോണ്‍ഗ്രസ് ലോക്‌സഭാ കക്ഷി നേതാവ്

June 18, 2019

cha_11ന്യൂഡല്‍ഹി: കോണ്‍ഗ്രസ് ലോക്‌സഭാ കക്ഷി നേതാവായി ആദിര്‍ രഞ്ജന്‍ ചൗധരിയെ തിരഞ്ഞെടുത്തു. ബംഗാളില്‍ നിന്നുള്ള എംപിയാണ് അദിര്‍ രഞ്ജന്‍ ചൗധരി. സോണിയ ഗാന്ധിയാണ് അദ്ദേഹത്തെ കക്ഷി നേതാവായി തീരുമാനിച്ചത്.

രണ്ടാം യുപിഎ സര്‍ക്കാരില്‍ റെയില്‍വെ സഹമന്ത്രിയായിരുന്നു അദ്ദേഹം. ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ കടുത്ത വിമര്‍ശകനാണ് ആദിര്‍ രഞ്ജന്‍. 1999 മുതല്‍ തുടര്‍ച്ചയായി അഞ്ച് തവണ ബഹറാന്‍പൂര്‍ സീറ്റില്‍ നിന്ന് ജയിച്ചു.

യുപിഎ അധ്യക്ഷ സോണിയ ഗാന്ധിയുടെ വസതിയില്‍ ചേര്‍ന്ന യോഗമാണ് കക്ഷി നേതാവിനെ നിശ്ചയിച്ചത്. എ.കെ ആന്റണി, ഗുലാം നബി ആസാദ്, ജയ്‌റാം രമേശ്, ആനന്ദ് ശര്‍മ്മ, പി.ചിദംബരം, കൊടിക്കുന്നില്‍ സുരേഷ് എന്നിവര്‍ക്കൊപ്പം ആദിര്‍ രഞ്ജന്‍ ചൗധരിയും ഈ യോഗത്തില്‍ പങ്കെടുത്തിരുന്നു.

ആദിറിനെ കൂടാതെ കൊടിക്കുന്നില്‍ സുരേഷ്, മനീഷ് തിവാരി, ശശി തരൂര്‍ എന്നിവരെ ഈ സ്ഥാനത്തേക്ക് പരിഗണിച്ചിരുന്നു. എന്നാല്‍ പാര്‍ട്ടിയിലും പാര്‍ലമെന്റിലും ആദിറിനുളള അനുഭവ സമ്പത്ത് കണക്കിലെടുത്താണ് അദ്ദേഹത്തെ കക്ഷി നേതാവായി തിരഞ്ഞെടുത്തത്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top