Flash News

ബാലഭാസ്‌കറിന്റെ സുഹൃത്തുക്കള്‍ സ്വര്‍ണക്കടത്തിലെ മുഖ്യകണ്ണികള്‍; വിഷ്ണുവും പ്രകാശന്‍ തമ്പിയും കടത്തിയത് 210 കിലോ

June 19, 2019

345_1തിരുവനന്തപുരം: ബാലഭാസ്‌കറിന്റെ സുഹൃത്തുക്കളായ വിഷ്ണുവും പ്രകാശ് തമ്പിയും ചേര്‍ന്ന് 200 കിലോയിലേറെ സ്വര്‍ണം കടത്തിയതായി റവന്യൂ ഇന്റലിജന്‍സിന്റെ കണ്ടെത്തല്‍. എന്നാല്‍ ബാലഭാസ്‌കര്‍ ജീവിച്ചിരുന്ന സമയത്ത് ഇവര്‍ സ്വര്‍ണം കടത്തിയതായി തെളിവ് ലഭിച്ചിട്ടില്ലെന്നും ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ് അറിയിച്ചു.

ബാലഭാസ്‌കറിന്റെ സുഹൃത്തുക്കളും ട്രൂപ്പ് അംഗങ്ങളുമായിരുന്ന പ്രകാശന്‍ തമ്പിയും വിഷ്ണുവും തിരുവനന്തപുരം കേന്ദ്രീകരിച്ചുളള സ്വര്‍ണക്കടത്തിലെ പ്രധാന കണ്ണികളാണെന്ന് ഡിആര്‍ഐ വ്യക്തമാക്കി. സ്വര്‍ണക്കടത്തിന് സഹായിച്ചിരുന്ന കസ്റ്റംസ് സൂപ്രണ്ടിനെ ബാലഭാസ്‌കറിന്റെ പേര് പറഞ്ഞാണ് പ്രകാശന്‍ തമ്പി പരിചയപ്പെട്ടത്.

നവംബര്‍ മുതല്‍ മെയ് വരെയുള്ള ഏഴ് മാസങ്ങളിലായി പ്രകാശന്‍ തമ്പി 7 തവണയും വിഷ്ണു 10 തവണയും ദുബായിലേക്ക് യാത്ര ചെയ്തിട്ടുണ്ട്. സ്വര്‍ണക്കടത്തിലെ കാരിയറായി കണ്ടെത്തിയിട്ടുള്ളവരും ഇതേ ദിവസങ്ങളില്‍ യാത്ര ചെയ്തിട്ടുണ്ട്. അതിനാല്‍ ഈ യാത്രകളെല്ലാം സ്വര്‍ണക്കടത്തിന് വേണ്ടിയായിരുന്നുവെന്നാണ് അനുമാനം. പ്രകാശന്‍ തമ്പി 60 കിലോയും വിഷ്ണു 150 കിലോയും ഇത്തരത്തില്‍ കടത്തി. പക്ഷേ ഇവയെല്ലാം ബാലഭാസ്‌കര്‍ മരിച്ചതിന് ശേഷമായിരുന്നു. അതിന് മുമ്പ് ഇവര്‍ വളരെ കുറച്ച് തവണയേ ദുബായില്‍ പോയിട്ടുള്ളൂവെന്നും അന്വേഷണ സംഘം പറയുന്നു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top