Flash News

സാന്‍ഹൊസെയില്‍ ഫാദേഴ്‌സ് ഡേ ആഘോഷിച്ചു

June 19, 2019 , വിവിന്‍ ഓണശ്ശേരില്‍

Newsimg1_34992253സാന്‍ഹൊസെ: ക്‌നാനായ കത്തോലിക്ക കോണ്‍ഗ്രസ് ഓഫ് വിമന്‍സ് ഫോറം നോര്‍ത്തേണ്‍ കാലിഫോര്‍ണിയയുടെ നേതൃത്വത്തില്‍ ഫാദേ്‌ഴ്‌സ് ഡേ ആഘോഷിച്ചു. ഞായറാഴ്ച വിശുദ്ധ കുര്‍ബാനയ്ക്കു ശേഷം സാന്‍ഹൊസെ സെന്റ് മേരീസ് ഫോറോന ഇടവക വികാരി ഫാ.സജി പിണര്‍ക്കയില്‍ എല്ലാ പിതാക്കന്‍മാരെയും ആദരിക്കുകയും അവര്‍ക്ക് വെഞ്ചരിച്ച കൊന്തകള്‍ (Rosary) നല്‍കുകയും ചെയ്തു.

തുടര്‍ന്ന് വിമന്‍സ് ഫോറത്തിന്റെ നേതൃത്വത്തില്‍ ഇടവകയിലെ മുതിര്‍ന്ന പിതാവ് കേക്ക് മുറിച്ചു. വിമന്‍സ് ഫോറം ഭാരവാഹികളായ സിബി ഇല്ലിക്കാട്ടില്‍, ജെസ്സി വെള്ളിയാന്‍, ശീതള്‍ മരവെട്ടികൂട്ടത്തില്‍, സിബി നെടുംചിറ, ബിന്റു പാലക്കാട്ട് എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

സ്‌നേഹവിരുന്നോടെ പരിപാടികള്‍ പര്യവസാനിച്ചു.

Newsimg2_10455372 Newsimg3_79432327


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top