Flash News

ബിനോയ് കോടിയേരിക്കെതിരെയുളള പരാതി അന്വേഷിക്കാന്‍ മുംബൈ പോലീസ് കണ്ണൂരില്‍

June 19, 2019

twnകണ്ണൂര്‍: ബിനോയ് കോടിയേരിക്കെതിരായുള്ള യുവതിയുടെ പരാതി അന്വേഷിക്കാന്‍ മുംബൈ പോലീസ് കണ്ണൂരിലെത്തി. എസ്.ഐ റാങ്കിലുള്ള രണ്ട് ഉദ്യോഗസ്ഥരാണ് അന്വേഷണത്തിനായെത്തിയത്. ഇവര്‍ എസ്പിയുമായി കൂടിക്കാഴ്ച നടത്തിയെന്നാണ് വിവരം.

ബിനോയ്ക്ക് എതിരായ പരാതിയിൽ യുവതി നൽകിയിരുന്നത് തലശ്ശേരിയിലെ തിരുവങ്ങാട്ടുള്ള വിലാസമാണ്. ഈ വിലാസം തേടിയാണ് മുംബൈ പൊലീസ് സംഘം കണ്ണൂരിലെത്തിയിരിക്കുന്നത്. മുംബൈ ഓഷിവാര പൊലീസ് സ്റ്റേഷനിൽ നിന്നുള്ള സംഘമാണ് കണ്ണൂരിലെത്തിയിരിക്കുന്നത്.

അതേസമയം മുംബൈ പൊലീസ് സാക്ഷികളുടെ മൊഴി രേഖപ്പെടുത്തി തുടങ്ങി. ഓഷിവാര പൊലീസ് സ്‌റ്റേഷനില്‍ വച്ചാണു മൊഴിയെടുക്കുക്കുന്നത്. ബിനോയ് കോടിയേരിയെയും വിളിച്ചുവരുത്തി ചോദ്യം ചെയ്യും. ബിനോയിയെ ഫോണില്‍ ബന്ധപ്പെട്ട് മൂന്നു ദിവസത്തിനുള്ളില്‍ ഹാജരാകാന്‍ പോലീസ് ആവശ്യപ്പെട്ടിരുന്നു.

കേസിലെ എഫ്‌ഐആര്‍ മുംബൈ പോലീസ് അന്ധേരി കോടതിയില്‍ വെള്ളിയാഴ്ച സമര്‍പ്പിച്ചിരുന്നു. പരാതിക്കാരിയുടെ മൊഴിയെടുത്തശേഷം അറസ്റ്റ് ഉള്‍പ്പെടെയുള്ള നടപടിക്കു സാധ്യതയുണ്ടെന്നാണ് സൂചന.

വിവാഹ വാഗ്ദാനം നല്‍കി വര്‍ഷങ്ങളോളം പീഡിപ്പിച്ചെന്നും ആ ബന്ധത്തില്‍ 8 വയസ്സുള്ള കുട്ടിയുണ്ടെന്നുമാണ് ദുബായില്‍ ബാര്‍ ഡാന്‍സറായിരുന്ന ബിഹാര്‍ സ്വദേശി പരാതി നല്‍കിയത്. 2009 മുതല്‍ 2018 വരെ പീഡിപ്പിച്ചെന്നും പരാതിയില്‍ പറയുന്നുണ്ട്.

ബിനോയിക്കെതിരായ യുവതിയുടെ പരാതിയില്‍ ഈ മാസം 13നാണ് മുംബൈ പൊലീസ് എഫ്.ഐ.ആര്‍ റജിസ്റ്റര്‍ ചെയ്തത്. എന്നാല്‍ രണ്ടു മാസം മുന്‍പ് സിപിഎം കേന്ദ്ര നേതാക്കള്‍ക്ക് യുവതി പരാതി നല്‍കിയിരുന്നുെവന്നാണ് സൂചന. വിവാഹ വാഗ്ദാനം നല്‍കി വഞ്ചിച്ചുവെന്നാണ് പരാതിയില്‍ പറയുന്നത്. പരാതി വ്യക്തിപരമാണെന്നും പാര്‍ട്ടി ഇടപെടേണ്ട സാഹചര്യമില്ലെന്നുമാണ് കേന്ദ്രനേതൃത്വം സ്വീകരിച്ച സമീപനം. ബിനോയ് കോടിയേരി തന്നെ വ്യക്തിപരമായി നേരിടട്ടെയെന്നും നേതൃത്വം നിലപാടെടുത്തിരുന്നു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top