Flash News

സുപ്രീംകോടതിയിലെ മുതിര്‍ന്ന അഭിഭാഷകര്‍ക്കെതിരെ കേസ്

June 19, 2019

sup_3ദില്ലി:  സുപ്രീംകോടതിയിലെ മുതിര്‍ന്ന അഭിഭാഷകരായ ആനന്ദ് ഗ്രോവര്‍, ഇന്ദിര ജയ് സിങ്ങ് എന്നിവര്‍ക്കെതിരെ കേസ്. വിദേശഫണ്ട് വകമാറ്റി ചെലവഴിച്ചെന്ന പേരിലാണ് സിബിഐ ഇവര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. കേന്ദ്ര ആഭ്യന്തരമന്ത്രാലയം അണ്ടര്‍ സെക്രട്ടറി അനില്‍കുമാര്‍ ദസ്മാനയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. ഇവരുടെ എന്‍ ജി ഒ യായ ‘ലോയേഴ്‌സ് കളക്ടീവി’ന് ലഭിച്ച വിദേശ ഫണ്ടുകള്‍ മറ്റു ആവശ്യങ്ങള്‍ക്കായി വക മാറ്റിയെന്നാണ് കേസ്.

വ്യാജരേഖ ചമക്കല്‍, വഞ്ചന, ക്രിമിനല്‍ ഗൂഢാലോചന തുടങ്ങിയ ഐപിസിയിലെ വകുപ്പുകളും, വിദേശ സംഭാവന നിയന്ത്രണ നിയമം 2010 പ്രകാരമുള്ള വകുപ്പുകളും ഇവര്‍ക്കെതിരെ ചുമത്തിയിട്ടുണ്ട്.

വിദേശ ഫണ്ടുകള്‍ എന്‍ജിഒ സംഘടനയുടെ ആവശ്യങ്ങള്‍ക്കല്ലാതെ വകമാറ്റി ചെലവഴിച്ചെന്നും, സ്വകാര്യ ആവശ്യങ്ങള്‍ക്ക് വേണ്ടി വകമാറ്റിയെന്നും ആരോപണം ഉയര്‍ന്നിരുന്നു. തുടര്‍ന്ന് ആഭ്യന്തര മന്ത്രാലയം സിബിഐക്ക് പരാതി നല്‍കുകയായിരുന്നു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top