Flash News

ആ ചിത്രം അറം പറ്റിയപോലെയായി; ഭീകരരുമായി ഏറ്റുമുട്ടുന്നതിനിടെ വീരമൃത്യു വരിച്ച മേജര്‍ കേതന്‍ ശര്‍മ്മയുടെ അവസാന വാട്സ്‌ആപ്പ് സന്ദേശം; വിശ്വസിക്കാനാവാതെ കുടുംബം

June 19, 2019

ketan-sharma-pulwama-attackഅറം പറ്റുക എന്ന പഴഞ്ചൊല്ല് അന്വര്‍ത്ഥമായ പോലെയായി മേജര്‍ കേതന്‍ ശര്‍മ്മയുടെ വാട്സ്‌ആപ്പ് സന്ദേശം. ജമ്മു കശ്മീരിലെ അനന്ത്‌നാഗിൽ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലിൽ വീരമൃത്യു വരിച്ച മേജർ കേതൻ ശർമ്മ അവസാനമായി കുടുംബത്തിന് അയച്ച സന്ദേശത്തില്‍ ഇപ്രകാരം എഴുതി…”ഒരുപക്ഷെ ഇതെന്റെ അവസാന ചിത്രമായിരിക്കും” എന്നായിരുന്നു കേതന്റെ സന്ദേശം. സ്വന്തം ചിത്രമുൾപ്പെടെയാണ് കേതൻ സന്ദേശം അയച്ചത്.

ആക്രമണത്തിൽ ഗുരുതരമായി പരുക്കേറ്റ് ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് കേതൻ കുടുംബാംഗങ്ങൾ ഉള്ള വാട്‌സ്ആപ്പ് ഗ്രൂപ്പിലേക്ക് സന്ദേശം അയച്ചത്. കേതന് പരുക്കേറ്റ വിവരം ഉദ്യോഗസ്ഥർ കുടുംബത്തെ അറിയിച്ചിരുന്നു. മരണവിവരം പിന്നീടാണ് അറിയിച്ചത്.

ജന്മനാടായ മീററ്റിൽ കേതന്റെ മൃതദേഹം പൊതുദർശനത്തിന് വച്ചിരുന്നു. തിങ്കളാഴ്ച പുൽവാമയിലെ അരിഹാലിൽ പട്രോളിങ് നടത്തുകയായിരുന്നു സൈനികവാഹനത്തിന് നേരെ ഭീകരർ സ്‌ഫോടനം നടത്തുകയായിരുന്നു. വാഹനത്തിൽ ഐഇഡി ഘടിപ്പിച്ച് 44 രാഷ്ട്രീയ റൈഫിൾസിലെ വാഹനത്തിലേക്ക് ഇടിച്ച് കയറ്റുകയായിരുന്നു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top