Flash News

ശബരിമലയിലെ യുവതീ പ്രവേശനം തടയാനുളള ബില്ല്: അനുമതി തേടി പ്രേമചന്ദ്രന്‍; അനുകൂലിക്കുന്നുവെന്ന് കുമ്മനവും കോൺഗ്രസ്സും

June 19, 2019

nk-premachandranതിരുവനന്തപുരം: ശബരിമലയിലെ യുവതീപ്രവേശനം തടയാന്‍ പാര്‍ലമെന്റില്‍ സ്വകാര്യ ബില്‍ അവതരിപ്പിക്കുമെന്ന് യു.ഡി.എഫ് എം.പി പ്രേമചന്ദ്രന്‍. വെള്ളിയാഴ്ച ബില്‍ ലോക്‌സഭയില്‍ അവതരിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ലോക്‌സഭയില്‍ അവതരിപ്പിക്കുന്ന ആദ്യ ബില്ലാണിത്.

യുവതീപ്രവേശനം അനുവദിച്ചു കൊണ്ടുള്ള സുപ്രീംകോടതി വിധിക്ക് മുന്‍പുള്ള ആചാരങ്ങളും വിശ്വാസവും സംരക്ഷിക്കണമെന്നും സുപ്രീംകോടതിയിലെ പുന:പരിശോധന ഹര്‍ജിയിലോ, കോടതികളിലെ മറ്റ് ഹര്‍ജികളിലോ യുവതീപ്രവേശനത്തിന് അനുകൂല വിധിയുണ്ടായാല്‍ ബാധകമാകില്ലെന്നും സംസ്ഥാന-കേന്ദ്രസര്‍ക്കാരുകള്‍ വിശ്വാസസംരക്ഷണം ഉറപ്പാക്കണമെന്നും ബില്ലില്‍ പറയുന്നു.

അതേസമയം, പ്രേമചന്ദ്രന്‍ കൊണ്ടു വന്ന ബില്ലിനെ പിന്തുണച്ച് ബിജെപി നേതാവ് കുമ്മനം രാജശേഖരന്‍ രംഗത്തെത്തി. ബില്ലില്‍ രാഷ്ട്രീയം കാണേണ്ടതില്ലെന്നും അതിലെ താല്‍പര്യം ശബരിമലയ്ക്ക് വിരുദ്ധമല്ലെന്നും അദ്ദേഹം പ്രതികരിച്ചു. ബില്ല് ശബരിമല വിഷയത്തിലെ ബി ജെ പി നിലപാട് തന്നെയാണ്. ആചാരങ്ങള്‍ സംരക്ഷിക്കാന്‍ വേണ്ടിത്തന്നെയാണ് ബി.ജെ.പി പ്രക്ഷോഭങ്ങള്‍ നടത്തിയതെന്നും കുമ്മനം കൂട്ടിച്ചേര്‍ത്തു. എന്‍ കെ പ്രേമചന്ദ്രന്‍ കൊണ്ടുവന്ന സ്വകാര്യ ബില്ലിനെ കോണ്‍ഗ്രസ് പിന്തുണയ്ക്കുമെന്ന് കൊടിക്കുന്നില്‍ സുരേഷ് എം പിയും വ്യക്തമാക്കിയിട്ടുണ്ട്.

ശബരിമല സ്വകാര്യ ബില്ലിന് അവതരണാനുമതി ലഭിച്ചത് വിജയം: എൻ.കെ.പ്രേമചന്ദ്രൻ

ശബരിമലയിൽ കഴിഞ്ഞ സെപ്റ്റംബർ ഒന്നിന് മുമ്പുള്ള തൽസ്ഥിതി തുടരാൻ വ്യവസ്ഥ ചെയ്യുന്ന സ്വകാര്യ ബില്ലിന് അവതരണാനുമതി ലഭിച്ചത് പ്രാഥമിക വിജയമാണെന്ന് എൻ .കെ. പ്രേമചന്ദ്രൻ എം.പി.

സ്വകാര്യബില്ലിന് അവതരണാനുമതി ലഭിച്ചത് വിഷയം വീണ്ടും ചർച്ച ചെയ്യാൻ കാരണമായി. സ്വകാര്യബില്ലിന് നിലവിൽ അവതരണാനുമതി മാത്രമാണ് ലഭിച്ചത്. പ്രാഥമികഘട്ടത്തിൽ തന്നെ ഈ വിഷയം സർക്കാരിന്റെ ശ്രദ്ധയിൽ കൊണ്ടുവരാൻ കഴിഞ്ഞു. സ്വകാര്യബില്ലുകൾ പലപ്പോഴും നിയമങ്ങൾക്ക് വഴിമാറിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top