Flash News

ഓര്‍മ്മസ്പര്‍ശം ഹൂസ്റ്റണിലും ചിത്രികരണം ആരംഭിക്കുന്നു

June 19, 2019

20190616_ഹൂസ്റ്റണ്‍ : സംഗീതത്തിന് അതിര്‍വരമ്പുകളില്ല. കൈരളി ടിവിയുടെ “ഓര്‍മ്മസ്പര്‍ശം” എന്ന സംഗീത പരിപാടി അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങളിലൂടെ സഞ്ചരിക്കുകയാണ്.

PHOTO-201 (1) (1)ടെക്സസിലെ വിവിധ പ്രദേശങ്ങളിലെ മലയാളി ഗായകര്‍ക്ക് കൈരളി ഒരുക്കുന്ന ഈ സംഗീത പരിപാടിയില്‍ പങ്കെടുക്കുവാന്‍ അവസരം ഒരുക്കുന്നു. ഹൂസ്റ്റണിലെ സ്റ്റാഫോര്‍ഡിലുള്ള കലാക്ഷേത്ര സ്റ്റുഡിയോയില്‍ ടെക്സസിലെ ഏറ്റവും ശ്രദ്ധേയമായ നേര്‍കാഴ്ച പത്രത്തിന്‍റെ ചീഫ് എഡിറ്റര്‍ സെമണ്‍ വളാചേരില്‍ തിരികൊളുത്തി ഉദ്ഘാടനം നിര്‍വഹിച്ച് ഹൂസ്റ്റണില്‍ നിന്ന് ഓര്‍മ്മസ്പര്‍ശം ചിത്രികരണം ആരംഭിച്ചു. പ്രശസ്ത റേഡിയോ ടെലിവിഷന്‍ അവതാരകയും, മിസ് ബ്യൂട്ടി പേജെന്റ് യു എസ് എ യുടെ സംഘാടകയും, ഭരതനാട്യം അദ്ധ്യാപികമായ ലക്ഷ്മി പീറ്ററാണ് അവതാരക. ഈ പരിപാടിയുടെ പ്രൊഡക്ഷന്‍ നിര്‍വഹിക്കുന്നത് നിരവധി ഹ്രസ്വ സിനിമകള്‍ നിര്‍മിച്ച കൈരളി ടിവി ഹൂസ്റ്റണ്‍ ബ്യൂറോ പ്രൊഡക്ഷന്‍ ഹെഡ് മോട്ടി മാത്യു ആണ്.

മലയാള ഗാനങ്ങളെ നെഞ്ചിലേറ്റിയ അമേരിക്കന്‍ മലയാളികള്‍ക്ക് വേണ്ടി കൈരളി ടിവി ഒരുക്കുന്ന ഈ സംഗീത പരിപാടി പ്രേക്ഷകരുടെ സ്നേഹ സൗഹൃദങ്ങള്‍ ഏറ്റുവാങ്ങി വിവിധ സ്റ്റേറ്റുകളിലായി 50 എപ്പിസോഡ് പിന്നിട്ടു. ഓരോ മലയാള ഗാനവും ഓരോ ഓര്‍മ്മകളാണ്. പ്രണയത്തിന്‍റെയും വിരഹത്തിന്‍റെയും ദുഖത്തിന്‍റെയും, സന്തോഷത്തിന്റേയും ഓര്‍മ്മകള്‍, യൗവനത്തിന്‍റെ കാഴ്ചകള്‍ക്ക് ഈണമിട്ട എത്രയോ ഗാനങ്ങള്‍ ഇവിടെ നമ്മുടെ ഗായകര്‍ നിങ്ങള്‍ക്കായി പാടുന്നു.

അമേരിക്കന്‍ മലയാളികള്‍ക്കിടയില്‍ പ്രശസ്തരായ ഗായകര്‍ക്കൊപ്പം അമേരിക്കയില്‍ ജനിച്ചു വളര്‍ന്ന ഗായകരെ കൂടി ഓര്‍മ്മസ്പര്‍ശത്തിലൂടെ ഞങ്ങള്‍ പരിചയപ്പെടുത്തുന്നു. ഒരുപക്ഷെ അവരില്‍ ചിലര്‍ സംസാരിക്കുമ്പോള്‍ ഇംഗ്ലീഷ് ഉപയോഗിക്കുമെങ്കിലും അവരില്‍ നിന്നുയരുന്ന മാധുര്യമേറിയ മലയാള ഗാനങ്ങള്‍ നമ്മുടെ കാതിനു കുളിര്‍മ്മ പകരുന്നതാണ്.

ഹൂസ്റ്റണിലെയും പരിസര പ്രദേശങ്ങളിലിമുള്ള പ്രശസ്തരായ ഗായകര്‍ക്കൊപ്പം, ഗാനാലാപനത്തില്‍ കഴിവുള്ള എല്ലാവരെയും ഞങ്ങള്‍ ഈ ടെലിവിഷന്‍ ഷോയിലേക്ക് ക്ഷണിക്കുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ജോസ് കാടാപുറം 914 954 9586, ലക്ഷ്മി പീറ്റര്‍ 972 369 9184 മോട്ടി മാത്യു 713 231 3735.

20190618_ PHOTO-201


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top